ആടിനെ വളർത്തി ജീവിക്കുന്നവർക്കും വിഐപി പരിഗണന; പിണറായി വിജയനെ കഴിയൂവെന്ന് സുബൈദുമ്മ
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 500 പേര് മാത്രം പങ്കെടുക്കുന്ന ചടങ്ങിലേക്ക് സുബൈദുമ്മയെ ക്ഷണിക്കാൻ മുഖ്യമന്ത്രി മറന്നില്ല
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുമ്പോൾ ചടങ്ങിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചൊരാളുണ്ട്. കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തുന്ന സുബൈദുമ്മ. പ്രളയക്കാലത്ത് ആടിനെ വിറ്റ് കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സുബൈദുമ്മ വാക്സിൻ ചലഞ്ചിലും പങ്കാളിയായിരുന്നു. ഇത്തവണയും ആടിനെ വിറ്റ് കിട്ടിയ മുഴുവൻ തുകയും സുബൈദുമ്മ നൽകിയത് ദുരിതാശ്വാസ നിധിയിലേക്ക്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 500 പേര് മാത്രം പങ്കെടുക്കുന്ന ചടങ്ങിലേക്ക് എന്നാൽ സുബൈദുമ്മയെ ക്ഷണിക്കാൻ മുഖ്യമന്ത്രി മറന്നില്ല. തന്നെ മറക്കാതെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ച മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുകയാണ് സുബൈദുമ്മ. ആടിനെ വളർത്തി ഉപജീവനം നടത്തുവർക്കും വിഐപി.സ്ഥാനം നൽകി പരിഗണിക്കാൻ പിണറായി വിജയന് മാത്രമെ കഴിയുകയുള്ളു എന്നും സുബൈദുമ്മ പറഞ്ഞു.

പണമില്ലാത്തത് കൊണ്ട് ചിലരെങ്കിലും വാക്‌സിനെടുക്കാതിരിക്കരുതെന്ന് കരുതിയാണ് താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കിയതെന്ന് സുബൈദ ബീവി പറഞ്ഞിരുന്നു. താനും തന്റെ ഭര്‍ത്താവും ഒരു ഡോസ് വാക്‌സിനെടുത്തെന്നും, ഇത്തരം ബുദ്ധിമുട്ടുകള്‍ കാണുമ്പോള്‍ നമ്മളാല്‍ ആവുന്നത് ചെയ്യണം എന്ന് തോന്നിയതു കൊണ്ടാണ് സംഭവന നൽകിയതെന്നുമാണ് സുബൈദുമ്മ നേരത്തെ പ്രതികരിച്ചത്.
നാട്ടുകാർ പലരും സത്യപ്രതിജ്ഞ ചടങ്ങിന് പോകുന്നില്ലെന്ന് ക്ഷണിച്ചില്ലെന്നൊക്കെ ചോദിക്കുമായിരുന്നെന്നും നമ്മള് പാവപ്പെട്ടവര്‍ എന്തിനാ പോകുന്നേ.. ടിവിയില്‍ കണ്ട് സന്തോഷിപ്പിക്കാം എന്നായിരുന്നു തന്റെ മറുപടിയെന്നുമായിരുന്നു ക്ഷണം ലഭിച്ചതിന് ശേഷം ഒരു മാധ്യമത്തോട് അവർ പ്രതികരിച്ചത്. "കളക്ടറേറ്റിലെ സാറ് ഇന്നലെ രാവിലെ 11 മണിക്ക് പേപ്പര്‍ കൊണ്ടുവന്നു. സന്തോഷമായി, മക്കളെ വിളിച്ച് വിവരം പറഞ്ഞു. കൊവിഡ് ആയതോണ്ട് പോവണ്ടയെന്ന് എല്ലാരും പറഞ്ഞു. കിട്ടിയ സ്ഥിതിക്ക് പോയേ പറ്റൂവെന്ന് മനസിന് ഭയങ്കര ഇത്." സുബൈദുമ്മ പറഞ്ഞു.
Recommended Video
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
കണ്ണൂരിലെ ബീഡിത്തൊഴിലാളിയായ ജനാര്‍ദ്ദനനും ചടങ്ങിലേക്ക് ക്ഷണം ഉണ്ട്. തന്റെ സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ജനർദ്ദനന് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യം പ്രകാരമാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. എന്നാൽ നാട്ടിലെ കോവിഡിന്റെ സാഹചര്യം പരിഗണിച്ച് പോകുന്നില്ലെന്ന തീരുമാനമാണ് ജനാർദ്ദനൻ ആദ്യം സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ അതിൽ നിന്നും പിന്മാറി ചടങ്ങ് കാണാൻ നേരിട്ടെത്താൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications