സുജയ പാർവതി പോയതോടെ റിപ്പോർട്ടർ ചാനൽ വീണോ? ബാർക്ക് റേറ്റിംഗ് പുറത്ത്..24 ന്യൂസിന് തിരിച്ചടി
പ്രമുഖരുടെ കൂടുമാറ്റങ്ങൾക്കിടയിലും ബാർക്ക് റേറ്റിംഗിൽ കരുത്തുകാട്ടി റിപ്പോർട്ടർ ചാനൽ. രണ്ടാം ആഴ്ചയിലെ റേറ്റിംഗിൽ രണ്ടാം സ്ഥാനം നിലനിർത്താൻ ചാനലിന് കഴിഞ്ഞു. ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിനേക്കാൾ 12 പോയിൻ്റ് വ്യത്യാസം മാത്രമാണ് റിപ്പോർട്ടർ ടിവിക്കുള്ളത്. ഒന്നാം ആഴ്ചയിലെ റേറ്റിംഗുമായി താരതമ്യം ചെയ്യുമ്പോൾ 17 പോയിൻ്റ് കൂടുതൽ നേടാനും റിപ്പോർട്ടറിന് സാധിച്ചു.ഏഷ്യാനെറ്റ് ന്യൂസ് ഒരാഴ്ച കൊണ്ട് 13 പോയിൻ്റുകൾ മാത്രമാണ് അധികമായി നേടിയത്. ഈ ആഴ്ച ഏഷ്യാനെറ്റ് ന്യൂസ് നേടിയത് 99 പോയിൻ്റാണ്. 87 പോയിൻ്റാണ് റിപ്പോർട്ടറിന് ലഭിച്ചത്. കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റിന് 86 ഉം റിപ്പോർട്ടർ ചാനലിന് 70 പോയിൻ്റുകളുമാണ് ഉണ്ടായിരുന്നത്.
അനിൽ അയിരൂരിന്റെ നേതൃത്വത്തിൽ വരുന്ന പുതിയ ചാനലായ ബിഗ് ടിവിയിലേക്കാണ് വാർത്താ ചാനലുകളിലെ പ്രമുഖരുടെ കൂടുമാറ്റം നടക്കുന്നത്. ന്യൂസ് ചാനലുകളിലെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള അവതാരകരും റിപ്പോർട്ടർമാരുമെല്ലാം വൻ പാക്കേജിൽ ബിഗ് ടിവിയുടെ ഭാഗമായി കഴിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോർട്ടർ ടിവി, 24 ന്യൂസ് അടക്കമുള്ള ചാനലുകളിൽ നിന്നുള്ള മുൻനിര മാധ്യമപ്രവർത്തകർ ഇവരിൽ ഉൾപ്പെടുന്നു. ഇക്കൂട്ടത്തിൽ വളരെ അധികം ചർച്ചയായ കൂടുമാറ്റം സുജയ പാർവ്വതിയുടേതായിരുന്നു. റിപ്പോർട്ടർ ടിവിയിലെ പ്രധാന മുഖമായിരുന്നു കോർഡിനേറ്റർ എഡിറ്റർ കൂടിയായിരുന്ന സുജയ.

സുജയ നയിച്ചിരുന്ന ഗുഡ് ഈവനിംഗ് വിത്ത് സുജയ പാര്‍വതി എന്ന ഷോ മറ്റ് ചാനലുകളിലെ പരിപാടികളിൽ വെച്ച് റേറ്റിംഗിൽ ഒന്നാം സ്ഥാനത്തായിരുന്നു. അതുകൊണ്ട് തന്നെ സുജയ റിപ്പോര്‍ട്ടര്‍ വിടുന്നതോടെ ഈ ഷോയുടെ സ്ലോട്ടില്‍ റേറ്റിംഗ് കുറയുമെന്നും അത് റിപ്പോര്‍ട്ടറിനെ ബാധിക്കുമെന്നുമായിരുന്നു സംസാരം. എന്നാല്‍ സുജയ ചാനല്‍ വിട്ടതിന് ശേഷമുള്ള ആഴ്ചയിലും ഈ സമയത്തെ സ്ലോട്ടില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് റേറ്റിംഗ് കുറഞ്ഞില്ല എന്ന് മാത്രമല്ല റേറ്റിംഗ് കുത്തനെ കൂട്ടാനും കഴിഞ്ഞു. നിലവിൽ വിനീത വേണുവാണ് ഷോ നയിക്കുന്നത്.
അതേസമയം പ്രധാന മാധ്യമപ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് ചില ചാനലുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് 24 ന്യൂസിനാണ്. 44 പോയിൻ്റ് നേടി മൂന്നാം സ്ഥാനം ചാനൽ നിലനിർത്തിയെങ്കിലും അതേ പോയിൻ്റ് നിലയിൽ മനോരമ ന്യൂസ് ഇവർക്ക് കടുത്ത മത്സരം കാഴ്ച വെയ്ക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച 24 ന്യൂസിന് ലഭിച്ചത് 40 പോയിൻ്റായിരുന്നു. മനോരമ ന്യൂസിന് 38 ഉം .ഒരു കാലത്ത് 24 ന്യൂസിൽ വലിയ റേറ്റിംഗ് ഉണ്ടായിരുന്ന ശ്രീകണ്ഠൻ നായരുടെ മോണിംഗ് ഷോയടക്കം ഇപ്പോൾ റേറ്റിംഗിൽ കുത്തനെ ഇടിഞ്ഞു. ഈ നില തുടർന്നാൽ ബിഗ് ടിവിയുടെ കടന്ന് വരവ് ഏറ്റവും കൂടുതൽ ക്ഷീണം വരുത്തുക 24 ന്യൂസിനെ ആയിരിക്കാമെന്നാണ് വിലയിരുത്തൽ.
ഒരു സമയത്ത് മനോരമയുമായി റേറ്റിംഗിൽ ഇഞ്ചോടിഞ്ച് പോരടിച്ചിരുന്ന മാതൃഭൂമിയും വൻ ഇടിവാണ് ഇത്തവണ നേരിട്ടിരിക്കുന്നത്. 32 പോയിൻ്റുകളുമായി അഞ്ചാം സ്ഥാനത്താണ് മാതൃഭൂമിയുടെ സ്ഥാനം. ജനം ടിവിയുടെ കുതിപ്പാണ് റേറ്റിംഗിലെ മറ്റൊരു പ്രധാനമായ മുന്നേറ്റം. ന്യൂസ് മലയാളം ചാനലിനെ വീഴ്ത്തി ആറാം സ്ഥാനം പിടിക്കാൻ ജനത്തിന് കഴിഞ്ഞു. ആദ്യ ആഴ്ച വെറും 21 പോയിൻ്റ് മാത്രം ഉണ്ടായിരുന്ന ജനം ടിവി ഇത്തവണ 28 പോയിൻ്റ് നേടിയാണ് സ്ഥാനം മെച്ചപ്പെടുത്തിയത്. 7ാം സ്ഥാനത്തുള്ള ന്യൂസ് മലയാളത്തിന് 27 പോയിൻ്റുകളാണ് ഉള്ളത്.കൈരളിയാണ് എട്ടാം സ്ഥാനത്ത്, 18 പോയിൻ്റ്. 9ാം സ്ഥാനത്തുള്ള ന്യൂസ് 18 കേരളയ്ക്ക് 13 പോയിൻ്റുകളാണ് ഉള്ളത്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications