താടിയില്ല, മറുക് നീക്കി, കയ്യിൽ കിട്ടിയ സുകുമാരക്കുറുപ്പിനെ വിട്ടയച്ച് പോലീസ്, മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: ചാക്കോവധക്കേസും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പും ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് റിലീസ് ആയതോടെ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സുകുമാരക്കുറുപ്പിനെ ഇതുവരെ പിടികൂടാന്‍ സാധിക്കാത്തത് കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
സുകുമാരക്കുറുപ്പിനെ ഇപ്പോഴും കേരള പോലീസ് വിട്ടിട്ടില്ല. കുറുപ്പിന്റെ കുടുംബം അടക്കം നിരീക്ഷണത്തിലാണ്. പല കാലങ്ങളിലായി പലയിടത്തും കുറുപ്പിനെ കണ്ടതായി പോലീസിന് വിവരം ലഭിക്കുകയും അവിടെയൊക്കെ അന്വേഷിച്ച് പോവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ സുകുമാരക്കുറുപ്പ് പോലീസ് പിടിയിലായിരുന്നുവെന്നും തിരിച്ചറിയാന്‍ പറ്റാത്തത് കൊണ്ട് വിട്ടയച്ചുവെന്നുമുളള മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഫിലിം റെപ്രസെന്റേറ്റീവ് ആയ ചാക്കോ കൊല്ലപ്പെട്ടത് 1984 ജനുവരി 21 ശനിയാഴ്ച രാത്രിയിലാണ്. ചാക്കോയെ കൊലപ്പെടുത്തിയ ശേഷം സുകുമാരക്കുറുപ്പും സംഘവും മൃതദേഹം മാവേലിക്കര കുന്നത്ത് വയലില്‍ കാറിലിട്ട് കത്തിച്ചു. കൊലപാതകത്തിന് ശേഷം ഏതാനും ദിവസങ്ങള്‍ ആലപ്പുഴയില്‍ സുകുമാരക്കുറുപ്പ് ഒരു ലോഡ്ജിലുണ്ടായിരുന്നു. പോലീസ് തുടക്കത്തിലേ കാര്യമായി അന്വേഷിച്ചിരുന്നുവെങ്കില്‍ സുകുമാരക്കുറുപ്പ് അന്നേ വലയില്‍ വീഴുമായിരുന്നു എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

പോലീസിന്റെ ആ വീഴ്ചയ്ക്ക് കൊടുക്കേണ്ടി വന്ന വില കേരള പോലീസിന്റെ റെക്കോര്‍ഡിലെ തീരാക്കളങ്കമാണ്. അതിനേക്കാളും അത്ഭുതപ്പെടുത്തുന്നത് പോലീസിന്റെ കയ്യില്‍ ഒരിക്കല്‍ സുകുമാരക്കുറുപ്പ് കുടുങ്ങിയിരുന്നുവെന്നും എന്നാല്‍ വിട്ടയയ്ക്കപ്പെട്ടു എന്നുമുളള മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തലാണ്. മാതൃഭൂമിയുടെ ചര്‍ച്ചയിലാണ് അലക്സാണ്ടര്‍ ഇക്കാര്യം പറഞ്ഞത്.

കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പ് അല്ലെന്നും ചാക്കോ ആണെന്നും തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് കുറുപ്പ് പോലീസിന്റെ പിടിയിലായത്. സന്യാസിയെ പോലെ വേഷം ധരിച്ച ആളെ സംശയാസ്പദമായി സുകുമാരക്കുറുപ്പ് ആലപ്പുഴയില്‍ പണി കഴിപ്പിക്കുന്ന വീടിന് സമീപത്ത് കണ്ടാണ് പോലീസ് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ട് പോയത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു.

നാല് മണിക്കൂറോളം സുകുമാരക്കുറുപ്പ് പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നുവെന്ന് അലക്സാണ്ടര്‍ ജേക്കബ് പറയുന്നു. സുകുമാരക്കുറുപ്പ് താടി വടിച്ചിരുന്നു. മാത്രമല്ല മുഖത്തെ മറുക് പ്ലാസ്റ്റിക് സര്‍ജറി നടത്തി മറച്ചിരുന്നു. അതുകൊണ്ട് തന്നെ പോലീസിന് ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല. ചോദ്യം ചെയ്ത് വിവരങ്ങളൊന്നും ലഭിക്കാതിരുന്നപ്പോള്‍ പോലീസ് ഇയാളെ വിട്ടയച്ചു. ഇയാളുടെ വിരലടയാളം ശേഖരിച്ചതിന് ശേഷമാണ് പറഞ്ഞു വിട്ടത്.

പിന്നീടാണ് പോലീസിന് അമളി പറ്റിയെന്ന് മനസ്സിലായത്. സുകുമാരക്കുറുപ്പിന്റെ വിരലടയാളവുമായി ഒത്തുനോക്കിയപ്പോഴാണ് കസ്റ്റഡിലുണ്ടായിരുന്നത് കുറുപ്പ് തന്നെ ആണെന്ന് വ്യക്തമായത്. പിന്നാലെ പോലീസ് വിശമായി തിരച്ചില്‍ നടത്തി. പക്ഷെ സുകുമാരക്കുറുപ്പിന്റെ പൊടി പോലും കിട്ടിയില്ല. കേരളത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും ്അടക്കം സുകുമാരക്കുറുപ്പിനെ തേടി കേരള പോലീസ് അലഞ്ഞു. എന്നാല്‍ ഫലമുണ്ടായില്ല.
Recommended Video

സുകുമാരക്കുറുപ്പ് ജോഷി എന്ന പേരില്‍ പൂനെയില്‍ താമസിച്ചിരുന്നുവെന്നും ഇവിടെ വെച്ച് മരണപ്പെട്ടുവെന്നും അതിനിടെ കണ്ടെത്തുകയുണ്ടായി. 1990 ജനുവരിയില്‍ ഭോപാലിലെ റൂട്ട്നാരായണ്‍പൂര്‍ ആശുപത്രിയില്‍ ജോഷി ചികിത്സ തേടിയിരുന്നു. ഗുരുതര രോഗി ആയിരുന്നു ഇയാളെന്നും 24 മണിക്കൂറില്‍ കൂടുതല്‍ ജീവിക്കാന്‍ സാധ്യത ഇല്ലെന്നുമാണ് ഡോക്ടര്‍മാര്‍ പോലീസിന് വ്യക്തമാക്കിയത്. 1948ല്‍ ജനിച്ച കുറുപ്പ് ഇന്ന് ജീവിച്ചിരിക്കുന്നുവെങ്കില്‍ 73 വയസ്സ് കാണും. എന്നാല്‍ ഗുരുതര രോഗമുളളതിനാല് 2000ന് മുന്‍പ് തന്നെ സുകുമാരക്കുറുപ്പ് മരിച്ചുകാണുമെന്ന് അലക്സാണ്ടര്‍ ജേക്കബ് പറയുന്നു.കഴിഞ്ഞ ദിവസം കോട്ടയം ആര്‍പ്പൂക്കരയില്‍ പ്രായമായവരുടെ സംരക്ഷണ കേന്ദ്രമായ നവജീവനില്‍ കുറുപ്പുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയെങ്കിലും അത് കുറുപ്പല്ലെന്ന് വ്യക്തമായി.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications