ഏപ്രില്‍ മെയ് മാസങ്ങളില്‍ കേരളം ചുട്ടുപൊള്ളും, സൂര്യാഘാതവും ഉഷ്ണക്കാറ്റും, മുന്നറിയിപ്പ്
ദില്ലി: ഏപ്രില്‍ മെയ് മാസങ്ങളില്‍ കേരളത്തില്‍ കൊടുംചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ അടുത്ത 15 ദിവസങ്ങള്‍ക്കുള്ളില്‍ ഉഷ്ണക്കാറ്റ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ദക്ഷിണേന്ത്യയില്‍ ഒരു ഡിഗ്രിയിലധികം ശരാശരി താപനിലയില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയുള്ള ഒരേയൊരു സംസ്ഥാനം കേരളമാണ്. കൊടുംചൂടും സൂര്യാഘാതവും ഉള്‍പ്പടെ സാഹചര്യങ്ങള്‍ നേരിടാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

എല്‍നിനോ പ്രതിഭാസം പസഫിക് സമുദ്രത്തില് തുടരുന്നതും ചൂട് കൂടാന്‍ ഇടയാക്കും. കഴിഞ്ഞ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ചൂടുകൂടിയ 2015 ലെ വേനല്‍ക്കാലം രാജ്യത്തെ സാമ്പത്തിക കാര്‍ഷിക മേഖലകള്‍ക്ക് കടുത്ത തിരിച്ചടിയായിരുന്നു. ഈ തിരിച്ചടികളുടെ രണ്ടാം പതിപ്പാകും ഇത്തവണത്തെ വേനല്‍. പരിസ്ഥിതി മലിനീകരണവും ഗ്രീന്‍ഹൗസ് വാതകങ്ങളുടെ പുറംതള്ളലുമാണ് ചൂട് കൂടാന്‍ മറ്റൊരു കാരണം.












Click it and Unblock the Notifications