കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള മുസ്ലിംകളെ പിന്നോട്ടുവലിച്ചത് പുത്തന്‍പ്രസ്ഥാനക്കാരെന്ന് സുന്നി നേതാവ്

Google Oneindia Malayalam News

കോഴിക്കോട്: ത്യാഗം എന്താണെന്ന് പ്രവര്‍ത്തനത്തിലൂടെ കാണിച്ചു തന്ന നേതാവായിരുന്നു പാറന്നൂര്‍ പിപി മുഹിയുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ എന്ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. സുന്നി യുവജന സംഘത്തിന്റെയും എസ്എം എയുടെയും സംസാഥാന കാര്യദര്‍ശിയുമായിരുന്ന പാറന്നൂര്‍ പിപി മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അഞ്ചാം ചരമദിനത്തോടനുബന്ധിച്ചാണ് നരിക്കുനി ബൈത്തുല്‍ ഇസ്സ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.

 sunni

ബുദ്ധിയും ചിന്തയും ഉപയോഗപ്പെടുത്തി സുന്നി പ്രസ്ഥാനത്തെ ശാസ്ത്രീയമായി സംഘടിപ്പിച്ച മികച്ച സംഘാടകനായിരുന്നു പാറന്നൂര്‍ എന്ന് സമസ്ത സെക്രട്ടറി കാന്തപുരം എ.പി.മുഹമ്മദ് മുസ് ലിയാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നരിക്കുനിയിലെ കുന്നിന്‍ മുകളില്‍ മത ഭൗതിക വിദ്യാഭ്യാസ സമുച്ചയം സ്ഥാപിച്ച പാറന്നൂര്‍ പൂര്‍വ്വികരുടെയും ഖാളിമാരുടെയും പാരമ്പര്യമാണ് പിന്തുടര്‍ന്നതെന്ന് ആമുഖ പ്രസംഗം നടത്തിയ മര്‍കസ് ഡയരക്ടര്‍ എപി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.


പുത്തന്‍ പ്രസ്ഥാനക്കാരുടെ രംഗ പ്രവേശമില്ലായിരുന്നുവെങ്കില്‍ കേരളം ഏറെ മുന്നോട്ടു പോകുമായിരുന്നു. അറബി മലയാളത്തിലൂടെയും മറ്റും സാക്ഷരമായി മുന്നേറിയ കേരള മുസ് ലിംകളെ പിറകോട്ട് വലിക്കുകയായിരുന്നു പുത്തന്‍ പ്രസ്ഥാനക്കാര്‍. അവര്‍ സ്ത്രീകളെ പള്ളിയിലയക്കാനാണ് താല്‍പര്യം കാണിച്ചത്. ഭരണം നിലനിര്‍ത്താന്‍ രാഷ്ട്രീയക്കാര്‍ പ്രയോഗിക്കുന്ന വലിയ തന്ത്രം ജനങ്ങളെ ബോധമില്ലാതാക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയക്കാരോട് ചെറുത്തു നിന്നും മത്സരിച്ചും കോടതിയില്‍ വരെ പോയുമാണ് നരിക്കുനിയിലെ ബൈത്തുല്‍ ഇസ്സ എന്ന വലിയ വിദ്യാഭ്യാസ വിപ്ലവത്തിന് പാറന്നൂര്‍ നേതൃത്വം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.


വെണ്ണക്കോട് ശുകൂര്‍ സഖാഫി അധ്യക്ഷനായിരുന്നു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ്, കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി, ടികെ അബ്ദുറഹ് മാന്‍ ബഖവി, ജി അബൂബക്കര്‍, സിപി ഉബൈദുല്ല സഖാഫി, ടിഎ. മുഹമ്മദ് അഹ്‌സനി പ്രസംഗിച്ചു. അബ്ദുല്ല മടവൂര്‍ സ്വാഗതവും ടികെ സിദ്ദീഖ് നന്ദിയും പറഞ്ഞു.

<br> ഹരിത കേരളം പദ്ധതിക്കും പുഴയെ രക്ഷിക്കാനായില്ല; തൃശ്ശൂർ മണലിപുഴ നാശത്തിന്റെ വക്കില്‍
ഹരിത കേരളം പദ്ധതിക്കും പുഴയെ രക്ഷിക്കാനായില്ല; തൃശ്ശൂർ മണലിപുഴ നാശത്തിന്റെ വക്കില്‍

English summary
sunni leader about kerala muslim and sunni origin in kerla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X