സണ്ണി ജോസഫ് ധീരനെന്ന് കെസി വേണുഗോപാല്‍; യുഡിഎഫിന് 100 സീറ്റ് ഉറപ്പെന്ന് സതീശന്
തിരുവനന്തപുരം: കെ പി സി സി അധ്യക്ഷനായി ചുമതലയേറ്റ് സണ്ണി ജോസഫ്. കെ പി സി സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സണ്ണി ജോസഫിന്റെ സ്ഥാനാരോഹണം. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുന്‍ അധ്യക്ഷന്‍ കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സന്നിഹിതരായിരുന്നു.
സൗമ്യനും മൃദു സമീപനക്കാരനുമാണ് സണ്ണി ജോസഫ് എന്നും ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്ക്കുന്ന ധീരനായ പോരാളിയാണ് അദ്ദേഹം എന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അതേസമയം തന്റെ കാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു കെ സുധാകരന്റെ പ്രസംഗം. പാര്‍ട്ടിയെ ജനകീയമാക്കാനും യുഡിഎഫിന്റെ അടിത്തറ ശക്തമാക്കാനും കഴിഞ്ഞതായി സുധാകരന് പറഞ്ഞു.

'കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകും. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെ പി സി സി ടീം. സി യു സി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, അത് സണ്ണിയെ ഏല്‍പ്പിക്കുന്നു,' സുധാകരന് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിഞ്ഞു എന്നും നേട്ടങ്ങള്‍ മാത്രമെ തന്റെ കാലത്തുണ്ടായിട്ടുള്ളൂ എന്നും അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഗ്രൂപ്പ് കലാപങ്ങളില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവര്‍ത്തകരുടെ ഐക്യമാണ് അതിനു കാരണം എന്നും കെ എസ് യുവിന് ക്യാമ്പസുകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത് കെ പി സി സി നല്കിയ പിന്തുണ കൊണ്ടാണ് എന്നും സുധാകരന് പറഞ്ഞു.
സി പി എമ്മിനെതിരെ പടകുതിരയായി താന്‍ മുന്നിലുണ്ടാകും എന്നും നേതൃത്വത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സ്നേഹത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല എന്നും പ്രവര്‍ത്തകര്‍ ആണ് തന്റെ കരുത്ത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകൂടങ്ങളുമായി നോ കോംപ്രമൈസ് എന്നതാണ് തന്റെ ശൈലി എന്നും ഇരട്ട ചങ്ക് ഉള്ളവരോടും 56 ഇഞ്ച് നെഞ്ചളവ് ഉള്ളവരോടും നിലപാടില്‍ മാറ്റമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോടും രാഹുല്‍ ഗാന്ധിയോടും നന്ദി പറയുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. 100-ലധികം സീറ്റുകളോടെ യു ഡി എഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി പി സി വിഷ്ണുനാഥ്, എ പി അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും സ്ഥാനമേറ്റെടുത്തു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്താതിരുന്നതും ശ്രദ്ധേയമായി.
ചുമതലയേല്‍ക്കുന്നതിന് മുമ്പായി പുതിയ കെ പി സി സി നേതൃത്വം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി സന്ദര്‍ശിച്ചു. ഒരു മലയോര കോണ്‍ഗ്രസുകാരന്റെ മകന് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതില്‍ സന്തോഷമുണ്ട് എന്നും 2026 ല്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി കേരളം ഭരിക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications