Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിക്ക് കേന്ദ്രം വഴി പാരയോ? തൃശൂരില്‍ മറ്റാരെങ്കിലും... പ്രതികരിച്ച് ബിജെപി നേതാക്കള്‍

കൊച്ചി: കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നടന്‍ സുരേഷ് ഗോപിയുടെ അപ്രതീക്ഷിത നിയമനം വലിയ ചര്‍ച്ചയായിരിക്കെ പ്രതികരിച്ച് ബിജെപി നേതാക്കള്‍. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മല്‍സരിക്കാന്‍ ഒരുങ്ങവെയാണ് പുതിയ നിയമനം. തിരഞ്ഞെടുപ്പ് അടുത്തുവരവെ മറ്റൊരു സുപ്രധാന ചുമതല നല്‍കിയത് തൃശൂരില്‍ മറ്റാരെങ്കിലും മല്‍സരിക്കുമെന്ന സൂചനയാണോ എന്നാണ് ഉയരുന്ന ചോദ്യം.

കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ട്വിറ്ററിലാണ് നിയമനം സംബന്ധിച്ച് അറിയിച്ചത്. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയായിരുന്നു. മാധ്യമങ്ങളില്‍ നിന്നാണ് വിവരം അറിഞ്ഞത് എന്ന ആക്ഷേപം സുരേഷ് ഗോപിക്കുണ്ടെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ മാധ്യമങ്ങളുമായി രഹസ്യമായി പങ്കുവയ്ക്കുകയും ചെയ്തു. ഇതാണ് തൃശൂരില്‍ സുരേഷ് ഗോപിയെ തടയാന്‍ ചില നീക്കം നടക്കുന്നു എന്ന പ്രചാരണത്തിന് ആക്കം കൂട്ടിയത്.

suresh-gopi-bjp

തൃശൂരില്‍ സുരേഷ് ഗോപി മല്‍സരിക്കുമെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. അമിത് ഷാ പങ്കെടുത്ത തൃശൂരിലെ പൊതുപരിപാടിയില്‍ സുരേഷ് ഗോപി തന്നെയാണ് ആദ്യം ഇക്കാര്യം സൂചിപ്പിച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കവെ സുേേരഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര ബിജെപി പ്രഖ്യാപിച്ചതും തൃശൂരില്‍ ചുവടുറപ്പിക്കുന്നതിനായിരുന്നു. അതിനിടെയാണ് പുതിയ നിയമനം.

കടുത്ത ഭാഷയിലാണ് വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. പാലാക്കാരാനായ കോണ്‍ഗ്രസ് നേതാവാണ് ആദ്യം ഈ വിഷയം എടുത്തിട്ടത്. പിന്നീട് മാധ്യമങ്ങള്‍ അതേറ്റുപിടിച്ചുവെന്നും സുരേഷ് ഗോപി തൃശൂരില്‍ തന്നെ മല്‍സരിക്കുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ വായിക്കാം..

''ബഹുമാന്യനായ സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതല്‍ മലയാളം ചാനലുകള്‍ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവുപോലെ 'അതേ'ചാനല്‍. പിന്നെ കാക്കക്കൂട്ടം പോലെ എല്ലാവരും ചേര്‍ന്ന് ആക്രമണം. ഒരു വാര്‍ത്ത കൊടുക്കുന്നതിനുമുന്‍പ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യതയില്ലേ ഇത്തരക്കാര്‍ക്ക്. ഇത് കോണ്‍ഗ്രസ്സ് അജണ്ടയാണ്...

പാലാക്കാരനായ ഒരു കോണ്‍ഗ്രസ്സുകാരനാണ് ആദ്യം ഇത് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിടുന്നത്. 'അതേ'ചാനലിലെ കോണ്‍ഗ്രസ്സ് ഏജന്റായ റിപ്പോര്‍ട്ടറാണ് ആദ്യം ഇത് ബ്രേക്ക് ചെയ്യുന്നത്. തൃശ്ശൂരില്‍ പ്രതാപന്റെ വിജയം ഉറപ്പുവരുത്താന്‍ ഈ സംഘം ഏതറ്റംവരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങള്‍. ഇനിയും ഇത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും. അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകള്‍. സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല''.

സുരേഷ് ഗോപി തന്നെ വിഷയത്തില്‍ പ്രതികരിക്കുമെന്നും തനിക്ക് ആ വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നുമായിരുന്നു മുതിര്‍ന്ന നേതാവ് പികെ കൃഷ്ണദാസിന്റെ മറുപടി. സുരേഷ് ഗോപിയും ബിജെപി നേതൃത്വവും മറുപടി നല്‍കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിക്ക് നിയമനത്തില്‍ അമര്‍ഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞോ എന്നായിരുന്നു വിവി രാജേഷിന്റെ മറുചോദ്യം. സുരേഷ് ഗോപി ഏത് സ്ഥാനത്തേക്കും യോഗ്യനായ വ്യക്തിയാണെന്ന് സംവിധായകന്‍ രാമസിംഹന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+