Get Updates
Get notified of breaking news, exclusive insights, and must-see stories!

'നോ ബോഡി ടച്ചിംഗ്, കീപ് എവേ.. വഴി തടഞ്ഞാല്‍ ഞാനും കേസ് കൊടുക്കും'; മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി

കൊച്ചി: വനിതാ റിപ്പോര്‍ട്ടറോട് അപമര്യാദയായി പെരുമാറിയതിന് കേസെടുത്തതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെ നടനും മുന്‍ രാജ്യസഭാ എം പിയും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് തൃശൂരില്‍ നടന്ന പൊതുപരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ സുരേഷ് ഗോപി തയ്യാറായില്ല. മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ അകലം പാലിക്കണം എന്നും അദ്ദേഹം പറഞ്ഞു.

പരിപാടിക്ക് എത്തിയപ്പോള്‍ സുരേഷ് ഗോപിയുടെ പ്രതികരണം തേടാനായി മാധ്യമങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ വഴി നിഷേധിക്കരുത് താനും കേസ് കൊടുക്കും. ദയവായി വഴി തടയരുത്. മുന്നോട്ടുപോകാന്‍ തനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ എന്നൊക്കെയായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്. പ്രതികരണമൊക്കെ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ കോടതി കൈകാര്യം ചെയ്യുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

suresh gopi

Image Credit; Youtube/Screengrab

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള കേസിനെ കുറിച്ചുള്ള ചോദ്യത്തിനും സുരേഷ് ഗോപി കൃത്യമായ മറുപടി നല്‍കിയില്ല. അതേസമയം പരിപാടി കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴും സുരേഷ് ഗോപി മാധ്യമനപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയ്യാറായില്ല. 'നോ ബോഡി ടച്ചിങ്ങ് പ്ലീസ്, കീപ് എവേ' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. നേരത്തെ ാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന് സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

കോഴിക്കോട് നടക്കാവ് പൊലീസാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച മാധ്യമപ്രവര്‍ത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ തോളില്‍ വെക്കാന്‍ ശ്രമിച്ചു.

ഇതോടെ മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയത്. എന്നാല്‍ താന്‍ ദുരുദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തിയല്ലെന്നും പിതാവിന്റെ വാത്സല്യത്തോടെയാണ് പെരുമാറിയത് എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. മാധ്യമപ്രവര്‍ത്തകക്ക് മാനസിക വിഷമമുണ്ടായെങ്കില്‍ മാപ്പ് ചോദിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞിരുന്നു.

അതേസമയം, മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ പ്രവൃത്തി തനിക്ക് കടുത്ത പ്രയാസം ഉണ്ടാക്കിയെന്നും ഇത്തരം അനുഭവം ആര്‍ക്കും ഇനി ഉണ്ടാകാതിരിക്കാനാണ് നിയമനടപടിയുമായി മുന്നോട്ടു പോകുന്നതെന്നുമാണ് മാധ്യമപ്രവര്‍ത്തക പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+