കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയുടെ രാഷ്ട്രീയ ഭാവി എന്താകും? ചെയര്‍മാന്‍ സ്ഥാനം നഷ്ടമായി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രീയത്തിലേക്ക് കടക്കുക എന്ന സിനിമാതാരം സുരേഷ് ഗോപിയുടെ ആഗ്രഹം പൂവണിഞ്ഞില്ല. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സുരേഷ് ഗോപിക്ക് നഷ്ടമായി. എന്നാല്‍, എന്തുകൊണ്ട് താരത്തിന് സ്ഥാനത്ത് തുടരാന്‍ ആയില്ല എന്നത് ചര്‍ച്ചയായി തുടരുകയാണ്. അതിനിടയിലാണ് താരത്തിന് സ്ഥാനം നഷ്ടമാകാന്‍ കാരണം ബിജെപി പ്രസിഡന്റ് വി മുരളീധരനാണെന്ന പരാമര്‍ശം ഉയര്‍ന്നത്.

വി.മുരളീധരന്റെ നിര്‍ദ്ദേശ പ്രകാരമാണത്രേ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സുരേഷ് ഗോപിയെ ഓഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് ആരോപണം. സുരേഷ് ഗോപിക്ക് ഈ സ്ഥാനം നല്‍കിയത് പ്രധാനമന്ത്രി മോദിയാണെന്നും പ്രചരണമുണ്ടായിരുന്നു. മറ്റു നേതാക്കളുടെ കൂട്ടത്തില്‍ മലയാളത്തിലെ പ്രമുഖ നടന്‍ സുരേഷിന്റെ പേര് കേന്ദ്ര സര്‍ക്കാര്‍ വെറുതെ പരിഗണിച്ചതായിരുന്നത്രേ.

suresh-gopi

എന്നാലും സുരേഷ് ഗോപിയോട് ഇങ്ങനെ ചെയ്യുമെന്ന് ആരും വിചാരിച്ചില്ല. സംസ്ഥാനത്തുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ബിജെപി നേതാക്കളെ പൂര്‍ണമായും ഒഴിവാക്കുന്ന നടപടിയാണ് വി.മുരളീധരന്‍ കാണിക്കുന്നത്. മുരളീധരന്റെ അംഗീകാരമില്ലാതെ ആര്‍ക്കും സ്ഥാനം നല്‍കേണ്ടെന്ന മോദിയുടെ തീരുമാനം പല നേതാക്കള്‍ക്കും മുരളീധരന്‍ ശത്രുവാകാന്‍ കാരണമായിട്ടുണ്ടെന്നും പറയാം.

ചെയര്‍മാന്‍ സ്ഥാനം പോയാലും സുരേഷ് ഗോപി രാഷ്ട്രീയ രംഗത്തേക്ക് വരാനുള്ള ഉറച്ച തീരുമാനത്തിലാണ്. മറ്റേതെങ്കിലും സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയും താരത്തിനുണ്ടത്രേ. മുരളീധരനുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ സുരേഷ് ഗോപിക്ക് സ്ഥാനം നഷ്ടപ്പെടുമായിരുന്നില്ലെന്നും പറയുന്നുണ്ട്. മോദിയുമായും മറ്റ് പല പ്രമുഖ നേതാക്കളുമായും താരം ചര്‍ച്ച നടത്തിയത് വെറുതെ ആയിപ്പോയല്ലോ എന്നു മാത്രം.

English summary
malayalam actor suresh gopi lost national film development corporation chairman position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X