ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന് പരാതി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം
തിരുവനന്തപുരം: തൃശൂര്‍ പൂര ദിനത്തില്‍ ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ സുമേഷ് ആണ് പരാതി നല്‍കിയത്. തൃശൂര്‍ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയില്‍ തൃശൂര്‍ എസിപി സുമേഷിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.
മോട്ടോര്‍ വാഹന വകുപ്പും സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. പൂര ദിവസം ആംബുലന്‍സില്‍ തിരുവമ്പാടിയില്‍ എത്തിയ സംഭവത്തിലാണ് മോട്ടോര്‍ വാഹനം വകുപ്പും അന്വേഷണം നടത്തുന്നത്. തൃശൂര്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഓഫീസറോടാണ് ഗതാഗത കമ്മീഷണര്‍ സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടത്.

പൂരം നഗരിയിലേക്ക് കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപിയുടെ ആംബുലന്‍സിലുള്ള വരവ് നേരത്തെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. ആംബുലന്‍സ് ദുരുപയോഗം ചെയ്തു, നിയമവിരുദ്ധമായ സഞ്ചരിച്ചുവെന്നായിരുന്നു സുമേഷ് പരാതിപ്പെട്ടത്.
തൃശൂര്‍ പൂരം അലങ്കോലമായ രാത്രി വീട്ടില്‍ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലന്‍സിലാണ് സുരേഷ് ഗോപി എത്തിയത്. അതേസമയം മോട്ടോര്‍ വാഹന വകുപ്പ് ആംബുലന്‍സ് എങ്ങനെ ദുരുപയോഗം ചെയ്യപ്പെട്ടു എന്നത് മാത്രമാണ് അന്വേഷിക്കുക. എന്ത് നടപടിയാണ് ഇതില്‍ സ്വീകരിക്കുക എന്ന് പിന്നീട് മാത്രമേ വ്യക്തമാകൂ.
മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ആംബുലന്‍സ് രോഗികള്‍ക്ക് സഞ്ചരിക്കാന്‍ ഉള്ളതാണെന്നും, വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ജോയിന്റ് ആര്‍ടിഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. സുരേഷ് ഗോപിക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും, അതുകൊണ്ടാണ് സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതെന്നുമായിരുന്നു ബിജെപി വിശദീകരിച്ചിരുന്നത്.
പൂരപ്പറമ്പില്‍ ജനക്കൂട്ടം ഉള്ളതിനാല്‍ എളുപ്പത്തില്‍ എത്താന്‍ വേണ്ടിയാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നും നേതാക്കള്‍ പറയുന്നു. എന്നാല്‍ മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന മേഖലയിലേക്ക് സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നായിരുന്നു ആരോപണം.
ചടങ്ങുകള്‍ അലങ്കോലമായതിന്റെ പേരില്‍ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിന് പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായിട്ടാണ് സുരേഷ് ആംബുലന്‍സില്‍ വന്നിറങ്ങിയത്. ഇതാണ് വിവാദമായത്. സേവാഭാരതിയുടെ ആംബുലന്‍സിന്റെ മുന്‍സീറ്റില്‍ ഇരുന്ന് സുരേഷ് ഗോപി വന്നിറങ്ങുന്നതായിരുന്നു ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്.
പൂരം നിലയ്ക്കാതിരിക്കാന്‍ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ പൂരനഗരിയിലേക്ക് ആദ്യമെത്തിയ നേതാക്കളില്‍ ഒരാള്‍ സുരേഷ് ഗോപിയായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം വിശ്രമത്തിലായിരുന്നു ആ സമയം സുരേഷ് ഗോപി. എന്നാല്‍ മറ്റ് ചടങ്ങുകളിലൊന്നും അദ്ദേഹം പങ്കെടുത്തിരുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications