കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈലജയെ കുടുക്കിയ വിവാദം...സുരേഷിന് കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധം!! ക്രിമിനല്‍ കേസും!!

സുരേഷിന്‍റെ നിയമനമാണ് മന്ത്രി ശൈലജയെ പ്രതിസന്ധിയിലാക്കിയത്

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയെ പ്രതിക്കൂട്ടിലാക്കിയ ബാലാവകാശ കമ്മീഷന്‍ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. സിപിഎം വയനാട് ജില്ലാ കമ്മിറ്റിയംഗം ടി ബി സുരേഷിനെ ബാലാവകാശ കമ്മീഷനില്‍ അംഗമാക്കിയതാണ് മന്ത്രിയെ കുടുക്കിയത്. ഹൈക്കോടതിയും ശൈലജയ്‌ക്കെതിരേ വിമര്‍ശനം ഉയര്‍ത്തിയതോടെ രാജിക്കായി മുറവിളി കൂട്ടുകയാണ് പ്രതിപക്ഷം.

ശൈലജയ്ക്ക് ഒഴിയേണ്ടിവരും!! പിടിച്ചുനില്‍ക്കാനാവില്ല....ഇതാണ് കാരണംശൈലജയ്ക്ക് ഒഴിയേണ്ടിവരും!! പിടിച്ചുനില്‍ക്കാനാവില്ല....ഇതാണ് കാരണം

സഹോദരിമാരോട് അഞ്ചംഗസംഘം ചെയ്തത്...ദൃശ്യങ്ങള്‍ പകര്‍ത്തി!! ഒരാള്‍ ആത്മഹ്യക്കു ശ്രമിച്ചു!!സഹോദരിമാരോട് അഞ്ചംഗസംഘം ചെയ്തത്...ദൃശ്യങ്ങള്‍ പകര്‍ത്തി!! ഒരാള്‍ ആത്മഹ്യക്കു ശ്രമിച്ചു!!

സര്‍ക്കാര്‍ പിരിച്ചുവിട്ടു

സര്‍ക്കാര്‍ പിരിച്ചുവിട്ടു

നേരത്തേ സര്‍ക്കാര്‍ പിരിച്ചുവിട്ട വയനാട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെ അംഗമാണ് ടി ബി സുരേഷ്. വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ കമ്മിറ്റിയെ പിരിച്ചുവിട്ടത്.

വീഴ്ച വരുത്തി

വീഴ്ച വരുത്തി

വൈദികന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നായിരുന്നു കൊട്ടിയൂര്‍ പീഡനക്കേസ്. ഈ സംഭവത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതോടെയാണ് സുരേഷ് അടക്കമുള്ള ബാലാവകാശ കമ്മിറ്റിയെ സാമൂഹിക ക്ഷേമ വകുപ്പ് പിരിച്ചുവിട്ടത്.

ക്രമവിരുദ്ധമായി ഉള്‍പ്പെടുത്തി

ക്രമവിരുദ്ധമായി ഉള്‍പ്പെടുത്തി

പിരിച്ചുവിടപ്പെട്ട സുരേഷിനെ ക്രമവിരുദ്ധമായി ബാലാവകാശ കമ്മീഷനില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ശൈലജയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ക്രിമിനല്‍ കേസ്

ക്രിമിനല്‍ കേസ്

സര്‍ക്കാര്‍ പിരിച്ചുവിട്ടെന്നതു മാത്രമല്ല സുരേഷിനെതിരായ കുറ്റം. 12 ക്രിമിനല്‍ കേസുകളും ഇയാള്‍ക്കെതിരേ ഉണ്ട്. എല്ലാം പാര്‍ട്ടി കേസുകളായിരുന്നു. ഇതില്‍ ഒമ്പതും കേസുകളും ഒത്തുതീര്‍പ്പാക്കിയെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റിമാന്‍ഡിലും കഴിഞ്ഞു

റിമാന്‍ഡിലും കഴിഞ്ഞു

പുതുപ്പാടി പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന വി എന്‍ ശശീന്ദ്രനെ തട്ടിക്കൊണ്ടു പോയ കേസില്‍ സുരേഷ് രണ്ടു മാസത്തോളം റിമാന്‍ഡിലും കഴിഞ്ഞിട്ടുണ്ട്.

കോടതി വിട്ടയച്ചു

കോടതി വിട്ടയച്ചു

സംഭവത്തില്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ജില്ലാ കോടതിയെ സമീപിച്ചതോടെ സുരേഷിനെയും സിപിഎമ്മിന്റെ മറ്റു നേതാക്കളെയും കോടതി വിട്ടയച്ചു.

English summary
Tb suresh who was appointed in child welfare commission is earlier dismissed by govt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X