Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വപ്നയുടെ ആരോപണങ്ങൾക്ക് പിണറായി മറുപടി നൽകണം, കലാപ ഭൂമിയാക്കുന്നു'; വി ഡി സതീശൻ

തിരുവനന്തപുരം :

കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് എതിരെ ഗുരുതര ആക്ഷേപങ്ങൾ ആണ് ഉയർന്നു വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ഉയർന്നു വരുന്ന ആരോപണങ്ങളോട് മറുപടി പറയാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. സ്വപ്നയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചതിന് ശേഷം മാത്രം പ്രതികരിക്കാമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

vd

കേരളത്തെ കലാപ ഭൂമി ആക്കാനാണ് എൽ ഡി എഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഓഫീസുകൾ കത്തിക്കുന്നതിനെല്ലാം ഒരു സംഘം ക്രിമിനലുകളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അയയ്ക്കുകയാണ്. വിഷയത്തിൽ നിന്നുള്ള ശ്രദ്ധ മാറ്റാനാണ് സി പി എമ്മും സർക്കാരും ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

അതേസമയം, സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത് ഇന്ന് വൈകിട്ടോടെ ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സത്യവാങ് മൂലത്തിൽ സ്വപ്ന ഉന്നയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ബിസിനസിന് ഷാർജ ഭരണാധികാരിയുടെ സഹായം തേടി എന്നതായിരുന്നു പ്രധാനമായും സത്യവാങ്മൂലത്തിൽ സ്വപ്‍ന സുരേഷ് ഉന്നയിക്കുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നുമാണ് സ്വപ്ന ആരോപിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വീണ്ടും ആരോപണങ്ങൾ ഉന്നയിച്ച് സ്വർണക്കള്ളക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് ഇന്നലെയും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയാണ് വീണ്ടും സ്വപ്ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സ്വപ്നാ സുരേഷിന്റെ പേരിൽ പോലീസ് പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിലായിരുന്നു സ്വപ്നയുടെ പ്രതികരണം. തനിക്ക് എതിരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും അതിനെയെല്ലാം നേരിടുമെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി.

എന്നെ അറിയില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മൊഴി നൽകിയത്. എന്നാൽ, അദ്ദേഹത്തിന്റെ ആ മൊഴി പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായും മുഖ്യമന്ത്രിയുടെ ഭാര്യയുമായും തനിക്ക് നല്ല ബന്ധമാണ്. പലതവണ താൻ സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.

അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമായി ക്ലിഫ് ഹൗസിൽ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഇതെല്ലാം മുഖ്യമന്ത്രി മറന്നുപോയെങ്കിൽ അവസരം വരുന്നതിന് അനുസരിച്ച് താൻ മാധ്യമങ്ങൾ വഴി ഇവയൊക്കെ ഓർമ്മിപ്പിച്ച് കൊടുക്കാം. താൻ പറഞ്ഞ മൊഴിയിൽ നിന്ന് പിന്മാറണം എങ്കിൽ തന്നെ കൊല്ലാൻ തയ്യാറാകണം. ഷാജി കിരണമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

സ്വപ്നാ സുരേഷിന്റെ വാക്കുകൾ ഇങ്ങനെ ;-

'എന്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മൊഴിയിൽ നിന്നും താൻ പിന്മാറണമെങ്കിൽ തന്നെ കൊല്ലണം. കൊന്നു കഴിഞ്ഞാൽ ഒരു പക്ഷേ, ഇതെല്ലാം ഇവിടെ നിലയ്ക്കും. ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തന്റെ അടുത്തേക്ക് പറഞ്ഞയച്ചത്. മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിൽ വച്ച് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ട്. 164 മൊഴി പരാതിക്കാരൻ എങ്ങനെ അറിഞ്ഞു എന്നറിയില്ല.

റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ

ഞാൻ ശബ്ദരേഖ എഡിറ്റ് ചെയ്‌തെന്ന് എങ്ങനെ പറയാനാകും? ഷാജ് കിരണിന്റെ ശബ്ദരേഖ കൃത്രിമത്വം കാണിച്ചെന്നാണ് പറയുന്ന ആരോപണം. ഞാനും ഷാജ് കിരണും സരിത്തും കൂടി എന്റെ ഓഫീസിൽ വെച്ചുണ്ടായ സംഭാഷണം എവിടെയൊക്കെ മാറ്റം വരുത്തിയെന്ന് ഈ രാഷ്ട്രീയക്കാരൻ എങ്ങനെ അറിയും? കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഷാജ് കിരണുമായി നല്ല ബന്ധമുണ്ട്. അവരാണ് എന്റെ ഓഫീസിലേക്ക് ഷാജ് കിരണിനെ അയച്ചത്. ഇപ്പോൾ അവർ എനിക്കെതിരെ മറ്റൊരു ഗൂഢാലോചന കേസ് നൽകിയിരുന്നു'...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+