കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ വെട്ടിലാക്കി സ്വപ്‌ന സുരേഷ് കേസ്; ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍, ആ തീരുമാനം എന്തിന്?

Google Oneindia Malayalam News

തിരുവനന്തപുരം: ഐടി വകുപ്പിന് കീഴില്‍ ജോലി ചെയ്തിരുന്ന സ്വപ്‌ന സുരേഷിന് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പങ്കുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ അടുത്തിടെ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടല്‍ വീണ്ടും ചര്‍ച്ചയാകുന്നു. സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഐടി വകുപ്പിന് കീഴില്‍ ജോലി ലഭിച്ചത് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി മുഖേനയാണെന്നാണ് വിവരം.

സ്വപ്‌ന സുരേഷിന്റെ നിയമനത്തിന് ശേഷമാണ് കമ്പനിക്ക് ഏറെ ഗുണമുള്ള ചില ഇടപാടുകള്‍ നടന്നത്. ഇതിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക താല്‍പ്പര്യമെടുത്തുവെന്ന വിവരവും പുറത്തുവന്നു. മുഖ്യമന്ത്രിയെ കൂടുതല്‍ വെട്ടിലാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

മുന്‍ കേന്ദ്രമന്ത്രി ഇടപെട്ടോ

മുന്‍ കേന്ദ്രമന്ത്രി ഇടപെട്ടോ

സ്വപ്‌ന സുരേഷ് പഠിച്ചതും വളര്‍ന്നതും വിദേശത്താണ്. തിരിച്ചുനാട്ടിലെത്തിയ ശേഷം തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തനം സജീവമാക്കിയതോടെയാണ് ഉന്നതതുരമായി അടുത്തത്. ഈ ബന്ധം ഉപയോഗിച്ചാണ് അവര്‍ യുഎഇ കോണ്‍സുലേറ്റിലെ ജോലി തരപ്പെടുത്തിയത്. യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിക്കാന്‍ മുന്‍ കേന്ദ്രമന്ത്രി ഇടപെട്ടുവെന്നും സൂചനയുണ്ട്.

അധികം വൈകാതെ ഐടി വകുപ്പില്‍

അധികം വൈകാതെ ഐടി വകുപ്പില്‍

വിസ സ്റ്റാമ്പിങുമായി ബന്ധപ്പെട്ട തിരിമറി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സ്വപ്‌ന സുരേഷിന്റെ കോണ്‍സുലേറ്റിലെ ജോലി പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ ഇവര്‍ക്ക് ഐടി വകുപ്പിന് കീഴില്‍ ജോലി ലഭിച്ചു. മറ്റൊരിടത്ത് നിന്ന് ജോലി തെറിച്ച വ്യക്തിയെ യാതൊരു പരിശോധനയും കൂടാതെ ഐടി വകുപ്പ് പ്രധാന ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചുവെന്നതാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.

ഐടിയില്‍ നിറഞ്ഞ് സ്വപ്ന

ഐടിയില്‍ നിറഞ്ഞ് സ്വപ്ന

ഐടി മേഖലയില്‍ സ്വപ്‌ന സുരേഷിന് മുന്‍പരിചയമില്ല. എന്നിട്ടും ഐടി വകുപ്പിലെ ഓപറേഷന്‍സ് മാനേജര്‍ എന്ന പോസ്റ്റിലെത്തി. മാസങ്ങള്‍ക്കകം സ്‌പേസ് പാര്‍ക്ക് പ്രൊജക്ട് മാനേജറായും മാര്‍ക്കറ്റിങ് ലെയ്‌സണ്‍ ഓഫീസറായും സ്വപ്‌ന സുരേഷ് പ്രവര്‍ത്തനം ആരംഭിച്ചു. കോര്‍പറേറ്റുകളുമായുള്ള ചര്‍ച്ച നടത്തിയിരുന്നത് വരെ സ്വപ്‌നയായിരുന്നുവത്രെ.

ലണ്ടന്‍ കമ്പനി

ലണ്ടന്‍ കമ്പനി

ഐടി വകുപ്പിന് കീഴില്‍ സ്വപ്‌ന സുരേഷിന് ജോലി ലഭിക്കാന്‍ ഇടയാക്കിയത് ലണ്ടന്‍ കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ഇടപെടലാണെന്ന് ആരോപണമുണ്ട്. സ്വപ്‌ന സുരേഷ് ഐടി വകുപ്പില്‍ കയറിയതോടെയാണ് ഈ കമ്പനിക്ക് അനുകൂലമായ പല തീരുമാനങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് എടുത്തത്.

ഡിപിആര്‍ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത്...

ഡിപിആര്‍ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത്...

സ്പ്രിന്‍ക്‌ളര്‍ വിവാദത്തിന് പിന്നാലെ ഐടി വകുപ്പ് നടത്തിയ ഇ ബസ് പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിയെ ആയിരുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

മുഖ്യമന്ത്രിക്ക് തിരിച്ചടി

മുഖ്യമന്ത്രിക്ക് തിരിച്ചടി

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ഇടപെടലും ഐടി സെക്രട്ടറി ശിവശങ്കറുമായുള്ള ബന്ധവുമാണ് സ്വപ്‌ന സുരേഷിനെ ഐടി വകുപ്പിന് കീഴിലെത്തിച്ചതെന്ന വിവരം മുഖ്യമന്ത്രിക്ക് തിരിച്ചടിയാണ്. മാത്രമല്ല, സ്വപ്‌ന സുരേഷ് ഐടി വകുപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചതോടെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് ഇ ബസ് പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ അനുമതിയും ലഭിച്ചു.

Recommended Video

cmsvideo
Swapna suresh fired from kerala IT department | Oneindia Malayalam
സ്വപ്‌ന സുരേഷ് ദല്ലാളായിരുന്നോ?

സ്വപ്‌ന സുരേഷ് ദല്ലാളായിരുന്നോ?

മുഖ്യമന്ത്രിയുടെ ഓഫീസിലും സര്‍ക്കാരിന്റെ സുപ്രധാനമായ തീരുമാനങ്ങളിലും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് ഇടപെടാനുള്ള വഴിയായിരുന്നു സ്വപ്‌ന സുരേഷ് എന്നാണ് ഉയരുന്ന ആക്ഷേപം. വിശദമായ അന്വേഷണം നടന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതിപക്ഷം പറയുന്നു. സ്വര്‍ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വീണ്ടും ഇളവുകള്‍ നല്‍കി

വീണ്ടും ഇളവുകള്‍ നല്‍കി

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് സെക്രട്ടേറിയറ്റില്‍ ഓഫീസ് അനുവദിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി ഈ തീരുമാനം എടുത്തതെന്നാണ് വിവരം. ഇ ബസ് പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ ഈ കമ്പനിക്ക് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഓഫീസ് അനുവദിക്കാനും തീരുമാനിച്ചത്.

മുന്നറിയിപ്പുകള്‍ മുഖ്യമന്ത്രി അവഗണിച്ചു

മുന്നറിയിപ്പുകള്‍ മുഖ്യമന്ത്രി അവഗണിച്ചു

മുഖ്യമന്ത്രിയുടെ ഓഫീസ് എടുത്ത തീരുമാനങ്ങള്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് വലിയ ലാഭമുണ്ടാക്കുന്നതായിരുന്നു. ഇതിനെതിരെ ചീഫ് സെക്രട്ടറിയും ധനവകുപ്പും മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇടപാട് തടയപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇടപാടുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു

സരിത്ത് അറസ്റ്റിലായതിന് പിന്നാലെ കംസ്റ്റംസ് സംഘം സ്വപ്‌ന സുരേഷിനെ തേടിയെത്തുമെന്ന് സ്വര്‍ണക്കടത്ത് സംഘത്തിന് അറിയാമായിരുന്നു. തുടര്‍ന്നാണ് സ്വപ്‌ന ഒളിവില്‍ പോയത്. മാത്രമല്ല, സരിത്തിനെ പിടിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അന്വേഷണ സംഘവുമായി പലതവണ ബന്ധപ്പെട്ടിരുന്നുവത്രെ.

സിബിഐ എത്തുമോ

സിബിഐ എത്തുമോ

മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ വിധേയമായ പശ്ചാത്തലത്തില്‍ സ്വര്‍ണക്കടത്ത് കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അന്വേഷണം തന്നിലേക്ക് നീങ്ങുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നുവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പറയുന്നത് കള്ളം

മുഖ്യമന്ത്രി പറയുന്നത് കള്ളം

സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കള്ളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സ്പ്രിന്‍ക്ലര്‍ വിവാദ സമയത്ത് ശിവശങ്കറിനെ പൂര്‍ണ വിശ്വാസമാണ് എന്നണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ ശിവശങ്കറിനെ മാറ്റി നിര്‍ത്തിയ കാര്യവും സുരേന്ദ്രന്‍ എടുത്തു പറഞ്ഞു.

വിവാദം കത്തുമ്പോള്‍ സ്വപ്‌ന സുരേഷിന്റെ അമ്മയ്ക്ക് പറയാനുള്ളത്... ഞെട്ടിച്ചുകളഞ്ഞു; അതിവേഗ വളര്‍ച്ചവിവാദം കത്തുമ്പോള്‍ സ്വപ്‌ന സുരേഷിന്റെ അമ്മയ്ക്ക് പറയാനുള്ളത്... ഞെട്ടിച്ചുകളഞ്ഞു; അതിവേഗ വളര്‍ച്ച

സ്വപ്‌ന സുരേഷ് 'വമ്പന്‍ സ്രാവ്'; കേരളം ഞെട്ടുന്ന വിവരങ്ങള്‍!! ഉന്നത ബന്ധം, നിയമനം ഇങ്ങനെ...സ്വപ്‌ന സുരേഷ് 'വമ്പന്‍ സ്രാവ്'; കേരളം ഞെട്ടുന്ന വിവരങ്ങള്‍!! ഉന്നത ബന്ധം, നിയമനം ഇങ്ങനെ...

English summary
Swapna Suresh deals in IT Department; Congress and BJP demands CBI Probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X