Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്രസ് കോഡിലും മേക്കപ്പിലും നൂറില്‍ നൂറ് മാർക്ക്; എത്തിഹാദ് എന്നെ അവരുടെ മോഡലാക്കി: സ്വപ്ന സുരേഷ്

അന്താരാഷ്ട്ര തലത്തില്‍ വരെ വാർത്തയായ തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യമന്ത്രികളില്‍ ഒരാളാണ് സ്വപ്ന സുരേഷ്. ഇഡിയും എന്‍ ഐ എയും അന്വേഷിക്കുന്ന കേസില്‍ ദീർഘനാളത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ അവർ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മുന്‍മന്ത്രി കെടി ജലീലിനെതിരേയും ചില ആരോപണങ്ങള്‍ ഉന്നയിച്ച് വീണ്ടും വാർത്തകളില്‍ ഇടം പിടിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും ജീവിതത്തിലെ മറ്റ് കാര്യങ്ങളും തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അവർ. ഓണത്തോട് അനുബന്ധിച്ച് രാജ് കലേഷ് ഓഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.

കറുപ്പ് നിറത്തിലുള്ള വസ്ത്രം മാത്രം ഉപയോഗിക്കുന്നതിനെ

കറുപ്പ് നിറത്തിലുള്ള വസ്ത്രം മാത്രം ഉപയോഗിക്കുന്നതിനെ കുറിച്ചാണ് അഭിമുഖത്തിന്റെ തുടക്കത്തില്‍ സ്വപ്ന സുരേഷ് തുറന്ന് പറയുന്നത്. 21 വർഷമായി കറുപ്പ് വസ്ത്രം മാത്രമാണ് ഉപയോഗികുന്നത്. അടുത്ത ബന്ധത്തിലുള്ള ആരുടെയെങ്കിലും കല്യാണമോ മറ്റോ ഉണ്ടാകുമ്പോള്‍ വീട്ടുകാർ നിർബന്ധിക്കുന്ന സമയത്ത് മാത്രമാണ് മറ്റ് നിറത്തിലുള്ള സാരികള്‍ ഉപയോഗിക്കാറുള്ളു. ഒരു തവണ മാത്രം ഉപയോഗിച്ചതിന് ശേഷം അത് വേറെ ആർക്കെങ്കിലും കൊടുക്കുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു.

കുഞ്ഞുനാള്‍ മുതല്‍ വളരെ കളർഫുള്ളായ വസത്രം ഉപയോഗിച്ചിരുന്ന

കുഞ്ഞുനാള്‍ മുതല്‍ വളരെ കളർഫുള്ളായ വസത്രം ഉപയോഗിച്ചിരുന്ന ആളായിരുന്നു. ഒരിക്കല്‍ അബുദാബിയിലിരിക്കെ പിങ്ക് നിറത്തിലുള്ള ഒരു സില്‍ക്ക് ചുരിദാർ ഞാന്‍ വാങ്ങിച്ചിരുന്നു. ആ സമയത്ത് അവിടെ അത്തരം വസ്ത്രങ്ങള്‍ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. അതിനെ മാച്ചായ വളകളും മറ്റും അണിഞ്ഞ് എവിടെയോ പോകാനിറങ്ങിയപ്പോള്‍ ആരെ കാണിക്കാന്‍ ഇതെന്ന രീതിയിലായിരുന്നു ഭർത്താവ് പെരുമാറിയത്. സുഹൃത്തുക്കളുടേയും കുടുംബത്തിന്റെയും മുന്നില്‍ വെച്ച് ഇങ്ങനെ ചോദിച്ചപ്പോള്‍ ഞാന്‍ വളരെ വിഷമിച്ചു.

വളരെ താല്‍പര്യത്തോടെ ഭർത്താവിനെ ഇംപ്രസ് ചെയ്യാന്‍

വളരെ താല്‍പര്യത്തോടെ ഭർത്താവിനെ ഇംപ്രസ് ചെയ്യാന്‍ വേണ്ടി വന്ന എനിക്ക് കിട്ടിയത് നെഗറ്റീവ് വൈബാണ്. കല്യാണം കഴിഞ്ഞിട്ട് കുറച്ച് നാളെ ആയിരുന്നുള്ളു. എല്ലാവരുടേയും മുന്നില്‍ വെച്ച് ഞാന്‍ കരഞ്ഞില്ല. അപ്പോള്‍ കല്യാണം കഴിഞ്ഞിട്ട് കുറച്ച് നാള്‍ മാത്രമേ ആയിരുന്നുള്ളു. അപ്പോള്‍ താന്നെ ഞാന്‍ പോയി ആ ചുരിദാർ മാറ്റ് കറുത്ത ജീന്‍സും ടോപ്പും അണിഞ്ഞ് വന്നു. ആ സംഭവം എനിക്ക് വലിയ വേദനയുണ്ടാക്കിയ സംഭവമാണ്. അന്ന് തീരുമാനിച്ചതാണ് മറ്റ് കളറുകളൊന്നും വേണ്ടെന്ന്. പിന്നെ അതൊരു ശീലമായെന്നും സ്വപ്ന സുരേഷ് പറയുന്നു.

2003 ലാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍

2003 ലാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചത്. ജോലി ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ മികച്ച തൊഴിലാളിയായി തിരഞ്ഞെടുക്കപ്പെട്ടു. യാത്രക്കാരുടെ കാര്യങ്ങളായിരുന്നു ഞാന്‍ നോക്കിയിരുന്നത്. ഡ്രസ് കോഡ്, മേക്കപ്പ് എന്നിവയിലെല്ലാം നൂറില്‍ നൂറായിരുന്നു, പിന്നീട് എത്തിഹാദ് എയർവേയ്സിന്റെ മോഡലായും ഞാനും മാറി. ഗ്രൌണ്ട് വർക്കിലാണ് ജോലി ആരംഭിച്ചതെങ്കിലും ഒരുമാസത്തിനുള്ളില്‍ എത്തിഹാദിലേക്ക് എത്തുകയായിരുന്നു.

പുതിയ ആളുകളെ പരിശീലിപ്പിക്കാനും ഞാന്‍ നിയോഗിക്കപ്പെട്ടിരുന്നു

പുതിയ ആളുകളെ പരിശീലിപ്പിക്കാനും ഞാന്‍ നിയോഗിക്കപ്പെട്ടിരുന്നു. ഒരു കോർഡിനേറ്റർ എന്ന നിലയിലേക്കുള്ള വളർച്ച് അവിടെ നിന്നായിരുന്നു. നന്നായി വരക്കുമായിരുന്നു. അമ്മയ്ക്ക് വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യും. നവവധുവിന് വേണ്ടി മേക്കപ്പ് ചെയ്യാനും അറിയാം. അതോടൊപ്പം തന്നെ നന്നായി പാചകം ചെയ്യാനും അറിയാം. സഭാകമ്പം തീരെയില്ലാത്ത വ്യക്തിയാണ് താനെന്നും അവർ വ്യക്തമാക്കുന്നു.

സത്യത്തില്‍ എന്നെക്കുറിച്ച് ആർക്കും അറിയില്ല.

സത്യത്തില്‍ എന്നെക്കുറിച്ച് ആർക്കും അറിയില്ല. കുടുംബത്തിന് മാത്രമാണ് എന്നെ അറിയാവുന്നത്. അതുകൊണ്ട് തന്നെ ആളുകള്‍ എന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ നില്‍ക്കാറില്ല. ആരെങ്കിലും എന്നോട് വന്ന് ധൈര്യമായി ചോദിച്ചാല്‍ ഞാന്‍ കാര്യങ്ങള്‍ തുറന്ന് പറയും. എല്ലാവരും ഓടിയൊളിക്കുകയും പേടിക്കുകയുമാണ്. അതിന് വേണ്ടി മാത്രം ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എനിക്ക് ആരുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+