സ്വപ്ന സുരേഷുമായി അടുത്ത ബന്ധം; ശിവശങ്കറിനെ മാറ്റാന്‍ സാധ്യത, മുഖ്യമന്ത്രിക്ക് കടുത്ത അമര്‍ഷം
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന പ്രതിയുമായും ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതിയുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഐടി സെക്രട്ടറി എം ശിവശങ്കറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ സമ്മര്‍ദ്ദമേറുന്നതായി റിപ്പോര്‍ട്ട്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നിരപരാധിയാണെന്ന് തെളിയുംവരെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താനും ഐടി വകുപ്പിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കുന്നതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങളാണ് സൂചന നല്‍കിയത്. ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നതോടെ കടുത്ത അമര്‍ഷത്തിലാണ് മുഖ്യമന്ത്രിയെന്നും സൂചനയുണ്ട്.

കേസില്‍ ആരോപണം ഉയര്‍ന്നതോടെ എം ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഐടി വകുപ്പിന്റെ സെക്രട്ടറി എന്നീ ചുമതലകളില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാകുമെന്ന സാഹചര്യം ഉണ്ടാവും. ഇതുകൊണ്ടാണ് ഇദ്ദേഹത്തെ മാറ്റാന്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിപിഎം പാര്‍ട്ടി ഘടകവുമായി ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരെ തിരിഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്കും ഓഫീസിനും അതു ക്ഷീണമായെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ പലരും സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാല്‍ തന്റെ ഓഫീസിലെ ആരെങ്കിലും അതില്‍ പങ്കാളികളാണെങ്കില്‍ സംരക്ഷിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
Recommended Video
അതേസമയം, ഐടി സെക്രട്ടറി ശിവശങ്കരനേയും സ്വപ്ന സുരേഷിനേയും ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സ്വപ്ന താമസിച്ചിരുന്ന ഫ്ളാറ്റില്‍ ഐടി സെക്രട്ടറി സ്ഥിര സന്ദര്‍ശകന്‍ ആയിരുന്നു എന്നാണ് ഫ്ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്. തിരുവനന്തപുരം മുടവന്‍ മുകളിലെ ഫ്ളാറ്റില്‍ 2018 വരെ സ്വപ്ന താമസിച്ചിരുന്നു. യുഇഎ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നു അപ്പോള്‍ സ്വപ്ന. 5 വര്‍ഷത്തോളം ഈ ഫ്ളാറ്റില്‍ ഇവരുണ്ടായിരുന്നു. അക്കാലത്ത് ഐടി സെക്രട്ടറി ഈ ഫ്ളാറ്റിലെ നിത്യ സന്ദര്‍ശകന്‍ ആയിരുന്നു എന്നാണ് ഫ്ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.
സ്വപ്നയുടെ ഫ്ളാറ്റില്‍ രാത്രി വൈകുവോളം ആളുകള്‍ വന്ന് പോകുന്നത് പതിവായിരുന്നു. രാത്രി സ്ഥിരമായി പാര്‍ട്ടികള്‍ നടക്കാറുണ്ടായിരുന്നു. സ്റ്റേറ്റ് കാറുകളില്‍ ആളുകള്‍ വരികയും മദ്യപിച്ച് ബഹളമുണ്ടാക്കുകയും ചെയ്യുന്നതും ഇവിടെ പതിവായിരുന്നുവെന്നാണ് ആരോപണം. ഐടി സെക്രട്ടറി ശിവശങ്കരന്‍ രാത്രി എട്ട് മണിയോടെ വന്നാല്‍ മദ്യപിച്ച് രാത്രി ഒരു മണിക്ക് ശേഷമൊക്കെയാണ് പോകാറുളളതെന്ന് ഫ്ളാറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി വെളിപ്പെടുത്തി.












Click it and Unblock the Notifications