Get Updates
Get notified of breaking news, exclusive insights, and must-see stories!

'കർണാടകയിലെ ജനവിധി ബിജെപിയുടെ ഹുങ്കിനുള്ള മറുപടി'; മുഖ്യമന്ത്രി പിണറായി വിജയൻ

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പൂർണ്ണമായും തറപറ്റും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ നാന്ദി കുറിച്ചു കൊണ്ടുള്ള ഫലം ആണ് കർണാടകയിലേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ്. സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കഴിഞ്ഞ ദിവസം രാജ്യത്ത് നിന്ന് കേട്ടത് ശുഭസൂചക വാർത്തയാണ്. രാജ്യത്തിന്റെ അവസ്ഥയിൽ മതനിരപേക്ഷ ചിന്താഗതിക്കാർ ആകെ ഉത്കണ്ഠാകുലരാണ്. മതനിരപേക്ഷതയുടെ ഭാവി, ജനാധിപത്യത്തിന്റെ ഭാവി, പാർലമെന്ററി ജനാധിപത്യം ഇതേരീതിയിൽ തുടരുമോ ഇങ്ങനെയുള്ള ഒട്ടേറെ ആശങ്കകൾ ജനങ്ങളിലുണ്ട്. ഇതിനിടയാക്കിയത് കേന്ദ്ര സർക്കാരാണ്.

ആർ.എസ്.എസ്. നേതൃത്വം അംഗീകരിച്ചിട്ടുള്ള ബി.ജെ.പിയാണ് സർക്കാരിന് നേതൃത്വം നൽകുന്നത്. ആർ.എസ്.എസിന് ജനാധിപത്യരീതിയോടും മതനിരപേക്ഷതയോടും പാർലമെന്ററി ജനാധിപത്യത്തോടും ഒന്നിനോടും യോജിപ്പില്ല'- മുഖ്യമന്ത്രി പറഞ്ഞു.

Pinarayi31

കർണാടകയിലെ ജനവിധി ബി.ജെ.പിയുടെ ഹുങ്കിനുള്ള മറുപടിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ബി.ജെ.പിയ്ക്ക് എന്താണ് സംഭവിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ബി.ജെ.പിയ്ക്ക് ഒരു ഭരണത്തുടർച്ച ഉണ്ടായാൽ രാജ്യത്തിന്റെ സർവ്വനാശം ഉണ്ടാകുമെന്ന് ജനങ്ങൾ ഭയക്കുന്നു. അത്തരം ഒരു സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുത് എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു'- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.അതേസമയം കർണാടകയിലെ കോണ‍്​ഗ്രസിന്റെ വിജയം കേരളത്തിനും മാതൃകയാണെന്ന് കെ സുധാകരൻ പറഞ്ഞു. കർണാടക വിജയം നമുക്ക് മാതൃകയാണെന്നും കർണാടക നമ്മളിൽ ഓരോരുത്തർക്കും പാഠമാണെന്നും ഒന്നിച്ചു നിന്ന് പൊരുതിയാൽ കോൺഗ്രസിനെ തോൽപ്പിക്കാനുള്ള കരുത്ത് മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇല്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

ഈ വിജയത്തിന് ചുക്കാൻ പിടിച്ച പ്രിയ സുഹൃത്ത് ഡി കെ ശിവകുമാറിനോടും, രാജ്യത്തിന്റെ ഹൃദയത്തിലേക്ക് നടന്നു കയറിയ രാഹുൽ ഗാന്ധിയോടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു . പരാജയങ്ങളിൽ പാർട്ടിയെ താങ്ങി നിർത്തിയ കോൺഗ്രസ്‌ പ്രവർത്തകർക്കും എന്റെ സല്യൂട്ട്, അദ്ദേഹം പറഞ്ഞു.

എ​ന്തും​ ​ചെ​യ്യു​മെ​ന്ന​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ധാ​ർ​ഷ്ട്യ​ത്തി​നു​ള്ള​ ​ചു​ട്ട​ ​മ​റു​പ​ടി​ ആണ് ​ക​ർ​ണാ​ട​ക​യി​ലെ​ ​ജ​ന​ങ്ങ​ൾ​ ​കൊ​ടു​ത്തത്, ഗു​രു​വാ​യൂ​ർ​ ​കി​ഴ​ക്കേ​ ​ന​ട​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ യോഗത്തിൽ മുഖ്യൻ പറഞ്ഞു. അ​ങ്ങ​നെ​ ​നി​ങ്ങ​ളെ​ ​പോ​കാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ല​ ​എ​ന്ന് ​ത​ന്നെ​യാ​ണ് ​ജ​നം​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യ​ത്.​ ​ബി​ജെ.പി​ ​വീ​ണ്ടും​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്നാ​ൽ​ ​രാ​ജ്യ​ത്തി​ന്റെ​ ​വ​ലി​യ​ ​നാ​ശ​ത്തി​ന് ​കാ​ര​ണം ​ആ​കു​മെ​ന്ന് ​ജ​നം​ ​തി​രി​ച്ച​റി​യു​ന്നു​ണ്ട്.​ ​ ബിജെപിയെ​ ​ത​ക​ർ​ക്കാ​നു​ള്ള​ ​മാ​ർ​ഗം​ ​രാ​ജ്യ​ത്തി​ന്റെ​ ​ പൊതുസാ​ഹചര്യം മനസ്സിലാക്കി പ്രവർത്തിക്കുക എന്നതാണെന്നും ഇ​പ്പോ​ൾ​ ​ക​ർ​ണാ​ട​ക​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​ജ​യി​ച്ചു, ​ ​ഈ​ ​പൊ​തു​സാ​ഹ​ച​ര്യം​ ​ശ​രി​യാ​യി​ ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​കോ​ൺ​ഗ്ര​സിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു..​ ​

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+