Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറിയാന്‍ ഫിലിപ്പിന്റെ മടക്കം ഉറപ്പിച്ചു: ഉപാധികളില്ല, എങ്കിലും അര്‍ഹമായ പദവി നല്‍കും, ചര്‍ച്ച

തിരുവനന്തപുരം: ഇരുപത് വര്‍ഷത്തെ ഇടത് ബന്ധത്തിന് ചെറിയാന്‍ ഫിലിപ്പ് അവസാനം കുറിക്കുന്നുവെന്ന വ്യക്തമായ സൂചനയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പ്രളയക്കെടുതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഏറെ നാളായിട്ടുണ്ടായിരുന്ന അതൃപ്തി ചെറിയാന്‍ ഫിലിപ്പ് പരസ്യമാക്കിയത്. ഇതിന് പിന്നാലെ അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചു.

ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഒരു അവാര്‍ഡ് ദാനച്ചടങ്ങ് ചെറിയാന്‍ ഫിലിപ്പിന്റെ കോണ്‍ഗ്രസിലേക്കുള്ള മടക്കത്തിന്റെ വ്യക്തമായ സന്ദേശം കുറിക്കലുമായി മാറി. കോണ്‍ഗ്രസ് വിട്ട് 20 വര്‍ഷത്തിന് ശേഷം ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുമ്പോള്‍ അന്ന് ശത്രുപക്ഷത്ത് കണ്ടവരൊക്കെയാണ് ഇന്ന് സ്വീകരിക്കാനൊരുങ്ങി തയ്യാറായി നില്‍ക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടേയും ചെറിയാന്‍ ഫിലിപ്പിന്റെയും

ഉമ്മന്‍ചാണ്ടിയുടേയും ചെറിയാന്‍ ഫിലിപ്പിന്റെയും കുറ്റസമ്മതങ്ങളുടേയും ഏറ്റുപറച്ചിലുകളുടേയും വേദിയായിരുന്നു ഇന്നലത്തെ അവുക്കാദര്‍ കുട്ടി നഹ പുരസ്കാര വേദി. ചെറിയാൻ കോൺഗ്രസിൽ നിന്ന് പുറത്തുപോകാനുള്ള കാരണക്കാരില്‍ ഒരാള്‍ താനാണ് ഉമ്മന്‍ചാണ്ടി ഏറ്റുപറഞ്ഞപ്പോള്‍ തന്റെ തിടുക്കത്തിലുള്ള തീരുമാനങ്ങൾ പ്രതികൂല പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന പാഠം താൻ പഠിച്ചതായി ചെറിയാന്‍ ഫിലിപ്പും സമ്മതിച്ചു. കോണ്‍ഗ്രസ് വിട്ട് 2001 ല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചതുള്‍പ്പടേയുള്ള കാര്യങ്ങള്‍ ചെറിയാന്‍ ഫിലിപ്പ് ഓര്‍ത്തെടുക്കുന്നുണ്ട് വേദിയില്‍.

ഞാനൊരു രാജ്ഞിയാണെന്ന് എനിക്കറിയാം: മണവാട്ടി ലുക്കില്‍ പൊളിച്ചടുക്കി ബിഗ് ബോസ് താരം സൂര്യ

ഉമ്മന്‍ചാണ്ടി പുരസ്കാരം

പതിവില്‍ നിന്നും വ്യത്യസ്തമായി ചെറിയാന്‍ ഫിലിപ്പുമായുള്ള സൗഹൃദത്തെക്കുറിച്ച് ദീർഘമായ സംസാരമായിരുന്നു ഉമ്മന്‍ചാണ്ടി പുരസ്കാരം സമര്‍പ്പിച്ചുകൊണ്ട് നടത്തിയത്. "കേരളത്തിൽ കോൺഗ്രസിന്റെ സുവർണ്ണകാലം എന്നറിയപ്പെടുന്ന കാലഘട്ടത്തിൽ, ഞങ്ങൾക്ക് പരസ്പരം അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞു. അതിലൂടെ നമുക്ക് വിദ്യാർത്ഥി സമൂഹത്തിനും സമൂഹത്തിന് മൊത്തത്തിലും വളരെയധികം സംഭാവന ചെയ്യാൻ കഴിഞ്ഞു. എന്നാൽ രാഷ്ട്രീയത്തിൽ ഒന്നും ശാശ്വതമല്ല. ഇരുപത് വർഷം മുമ്പ് പുതുപ്പള്ളിയിൽ എനിക്കെതിരെ അദ്ദേഹം മത്സരിച്ചു. പലർക്കും അതൊരു അത്ഭുതമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പുതുപ്പള്ളിയില്‍ തനിക്കെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി

പുതുപ്പള്ളിയില്‍ തനിക്കെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിക്കാന്‍ എത്തിയതോടെ ചെറിയാനുമായുള്ള എന്റെ സൗഹൃദം അവസാനിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. എന്നാൽ എനിക്ക് ഒരു പ്രശ്നം നേരിടേണ്ടി വരുമ്പോഴെല്ലാം, മറുവശത്തുള്ള വ്യക്തിയുടെ വീക്ഷണകോണിൽ നിന്ന് അതിനെ നോക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എനിക്ക് ചെറിയാനോട് ഒരു വെറുപ്പും ഇല്ല, പകരം എനിക്ക് തെറ്റ് പറ്റിയെന്ന് മനസ്സിലായി. ചെറിയാനെപ്പോലൊരു സജീവ രാഷ്ട്രീയക്കാരന് മത്സരിക്കാൻ ജയിക്കാവുന്ന സീറ്റ് നൽകണമായിരുന്നു. തെറ്റ് ചെറിയാന്റേതല്ല, താനും ഭാഗമായിരുന്ന ഒരു സംവിധാനത്തിനാണ് സംഭവിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെ 'സംരക്ഷകന്‍

മറുപടിയായി ചെറിയാൻ നടത്തിയ വികാരനിർഭരമായ പ്രസംഗത്തിനിടയിൽ ഉമ്മന്‍ചാണ്ടിയെ 'സംരക്ഷകന്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാഷ്ട്രീയത്തിലെ തന്റെ ആദ്യ നാളുകളും ഉമ്മന്‍ചാണ്ടി തനിക്ക് നൽകിയ വലിയ പിന്തുണയും അദ്ദേഹം ഓർത്തെടുത്തു. കഴിഞ്ഞ 20 വർഷമായി കോൺഗ്രസ് നേതാവിനെ നിരന്തരം കടന്നാക്രമിച്ചിട്ടും തനിക്കെതിരെ ഒരു പരാമർശവും അദ്ദേഹം നടത്തിയിട്ടില്ല. "സത്യത്തിൽ, എന്റെ എടുത്തു ചാട്ടത്തിലാണ് തനിക്ക് പിഴച്ചത്. എടുത്ത് ചാടി നടുവൊടിഞ്ഞു, പക്ഷേ ഉമ്മൻചാണ്ടി അത് തന്റെ തെറ്റായി ഏറ്റെടുക്കുകയാണ്. അദ്ദേഹം അങ്ങനെയാണ്. കോൺഗ്രസിലെ എന്റെ നാളുകളിലുടനീളം ഉമ്മന്‍ചാണ്ടി അക്ഷരാർത്ഥത്തിൽ എന്റെ സംരക്ഷകനായിരുന്നു, ആ രക്ഷാകർതൃത്വം ജീവിതത്തില്‍ ഉടനീളം ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

പൊതുവികാരം

അതേസമയം, ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയിലൂടെ കോൺഗ്രസിന്റെ പൊതുവികാരമാണ് പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കോൺഗ്രസ് നേതാക്കൾ ചെറിയാനെ പാർട്ടിയിലേക്ക് തിരികെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്ത്. ചെറിയാൻ കോൺഗ്രസ് വിട്ടതായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നായിരുന്നു മുൻ കെ പി സി സി പ്രസിഡന്റ് വിഎം സുധീരൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. പാര്‍ട്ടിയിലേക്ക് ചെറിയാനെ തിരിച്ച് കൊണ്ട് വരുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി നടക്കുകയാണ്. ഉപാധികളില്ലാതെ മടങ്ങിയേക്കുമെന്ന സൂചന അദ്ദേഹം നല്‍കിയെങ്കിലും മുതിര്‍ന്ന നേതാവ് എന്ന നിലഹയില്‍ അര്‍ഹമായ പരിഗണന പാര്‍ട്ടി നല്‍കും. ഇതിനായി ഏത് ഉത്തരവാദിത്വം നല്‍കും എന്നതടക്കമുള്ള കാര്യങ്ങളിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ചാനലിന്റെ ചുമതല ഉള്‍പ്പടേയുള്ളവയാണ് പരിഗണനയിലെന്നാണ് സൂചന

കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗത്തിലൂടെ

എ കെ ആന്റണിയോടും ഉമ്മൻചാണ്ടിയോടും വളരെ അടുപ്പമുള്ള നേതാവായിരുന്നു ചെറിയാന്‍ ഫിലിപ്പ്. കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ചെറിയാൻ 1980-ൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസിലും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലും പ്രമുഖ നേതാവായി വളര്‍ന്നു. ആദർശവാദിയും ലളിതവുമായ രാഷ്ട്രീയ നേതാവെന്ന നിലയിൽ ആന്റണിയുടെ പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം മുഖ്യപങ്കാളിയായെന്ന വിലയിരത്തല്‍ നേരത്ത തന്നെയുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിൽ 'ബ്രാൻഡ് ആന്റണി' സൃഷ്ടിക്കുന്നതിൽ ചെറിയാൻ വഹിച്ച പങ്കും വളരെ വലുതായിരുന്നു

സി പി എം നേതാവായ ടി കെ രാമകൃഷ്ണനോട് പരാജയപ്പെട്ടു

1991-ൽ കോട്ടയം നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സി പി എം നേതാവായ ടി കെ രാമകൃഷ്ണനോട് പരാജയപ്പെട്ടു. 2001ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാവുന്ന ഒരു മണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുമെന്ന് ചെറിയാൻ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. തിരുവനന്തപുരത്ത് തനിക്ക് സുരക്ഷിതമായ ഒരു സീറ്റ് നൽകണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആന്റണിയുമായും ചാണ്ടിയുമായും അടുത്ത ബന്ധം പുലർത്തിയിട്ടും പാർട്ടി അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കാതെ വന്നപ്പോൾ അദ്ദേഹം കോണ്‍ഗ്രസ് വിടാന്‍ തീരുമാനിക്കുകയായിരുന്നു.

ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചെങ്കിലും

തുടര്‍ന്ന് ഇടത് സഹയാത്രികനായി മാറിയ ചെറിയാന്‍ ഫിലിപ്പ് ആ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2006-ൽ കല്ലൂപ്പാറ നിയോജക മണ്ഡലത്തിൽ നിന്ന് ജോസഫ് എം പുതുശ്ശേരിക്കെതിരെ ഇടത് പിന്തുണയുള്ള സ്ഥാനാർത്ഥിയായി ചെറിയാൻ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ച് സർക്കാർ രൂപീകരിച്ചപ്പോൾ കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ചെയര്‍മാനായി അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

2011 ല്‍ വട്ടിയൂര്‍ക്കാവില്‍

2011 ല്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും ഒരിക്കല്‍ കൂടി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016ൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരമേറ്റപ്പോൾ നവകേരള മിഷന്‍ പദ്ധിതകളൊന്നിന്റെ ചുമതല നല്കിയിരുന്നു. ചെറിയാന്‍ ഫിലിപ്പിന് പാര്‍ട്ടി രാജ്യസഭാ സീറ്റ് നല്‍കിയേക്കുമെന്ന പ്രചരണം അന്നുമുതല്‍ തന്നെ നിലനിന്നിരുന്നു. എന്നാല്‍ അടുത്തിടെ രാജ്യസഭയിലേക്ക് രണ്ട് ഒഴിവുകള്‍ വന്നപ്പോള്‍ സിപിഎം തിരഞ്ഞെടുത്തത് ജോണ്‍ ബ്രിട്ടാസിനേയും വി ശിവദാസനേയുമായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം സിപിഎമ്മുമായി അകലുന്നത്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്റെ പദവി സര്‍ക്കാര്‍ നല്‍കിയെങ്കിലും ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

സാരിയില്‍ ക്യൂട്ട് ലുക്കില്‍ നടി രമ്യ പണിക്കര്‍: വൈറലായി പുതിയ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+