ദിലീപിനെതിരെ 100 ശതമാനം തെളിവുണ്ട്; എല്ലാം തുറന്ന് പറയും..അപ്പീൽ പോകാൻ അതിജീവിതക്ക് പണം വേണ്ടേ;';ടിബി മിനി
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ആവർത്തിച്ച് അതിജീവിതയുടെ അഭിഭാഷക ടിബി മിനി. വൈകാതെ തന്നെ എല്ലാ കാര്യങ്ങളും മാധ്യമങ്ങൾക്ക് മുൻപിൽ തുറന്ന് പറയുമെന്നും അവർ പറഞ്ഞു. കേസിലെ ആറ് പ്രതികളുടെ ശിക്ഷാവിധി കേൾക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. മിനിയുടെ പ്രതികരണം ഇങ്ങനെ
' ശിക്ഷ എന്താണെന്നാണ് ഇനി അറിയേണ്ടത്, ഒരാൾക്ക് മാത്രമേ ശിക്ഷയുടെ കാര്യ ഉള്ളൂ പൾസർ സുനി എന്ന് പറയുന്ന ഒന്നാം പ്രതിക്ക്. ബാക്കിയുള്ള ആളുകളെ സംബന്ധിച്ച് അതാത് സെക്ഷൻ അനുസരിച്ച് അവർ കുറ്റം ചെയ്തതിന് അനുസരിച്ചുള്ള ശിക്ഷയാണ് കൊടുക്കുന്നത്. സുനിയെ സംബന്ധിച്ച് സുനി ഇപ്പോൾ എട്ടു വർഷം എന്നത് 10 വർഷമായിട്ട് കണക്കാക്കപ്പെടും, അയാൾ ശിക്ഷ അനുഭവിച്ചതാണ്.

ഞാൻ കോടതി വിധിയിൽ പ്രതീക്ഷിക്കുന്നത് മെമ്മറി കാർഡുമായി ബന്ധപ്പെട്ട് കോടതി എന്ത് പറയും എന്നതാണ്. വ്യാപകമായ സൈബർ ആക്രമണം പച്ചക്കള്ളം പറഞ്ഞുകൊണ്ട് എനിക്കെതിരായിട്ട് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിൽ ചില സംഘടനകൾ, മറുനാടൻ മലയാളിയെ പോലുള്ള ആളുകൾ നിരന്തരമായിട്ട് പച്ചക്കള്ളങ്ങൾ എഴുതിക്കൊണ്ടിരിക്കുകയാണ് .ഞാൻഈ എത്ര വർഷം ഒറ്റക്ക് നിന്ന് തന്നെയാണ് ഈ കേസ് പൊരുതിക്കൊണ്ടിരുന്നത്. ആളുകളെല്ലാം ഈ അതിജീവിതക്കെതിരായി ദിലീപിനോടൊപ്പം ചേരുന്നു . അവർക്ക് പുറത്തുവന്ന് എന്നെപ്പോലെ ഫൈറ്റ് ചെയ്യാൻ പറ്റുമോ, ഇല്ല .ആ ഫൈറ്റ് ഞാൻ ഏറ്റെടുക്കുമ്പോൾ എന്നെ ഇല്ലാണ്ടാക്കുകയാണ് .
അതിജീവിതക്ക് അപ്പീൽ പോകണമെങ്കിൽ സുപ്രീം കോടതിയിൽ നിന്നൊക്കെ അഡ്വക്കേറ്റ്സിനെ കൊണ്ടുവരണമെങ്കിൽ എത്ര പൈസ ചെലവാക്കേണ്ടി വരും. ഇവിടയിവർ പുതിയ സിനിമകൾ ചെയ്യുന്നു. സിനിമ മേഖലയിലെ പ്രൊഡ്യൂസേഴ്സും സംവിധായകരും കൊട്ടക മുതലാളിമാരുമെല്ലാം ദിലീപിന്റെ പക്ഷം ചേരുമ്പോൾ ആരുണ്ടാവും ഇതൊക്കെ ഫേസ് ചെയ്തു നടക്കാൻ.
ദിലീപ് കുറ്റകാരനാണെന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്. തെളിവുകൾ ഉണ്ട്. ഈ തെളിവുകൾ കോടതി അപ്രീഷിയേറ്റ് ചെയ്തോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണ് .അതിജീവിതയുടെ വക്കീലിന് ട്രയൽ കോടതിയിൽ ഒന്നും പറയാൻ പറ്റില്ല, നിയമം അനുവദിക്കുന്നില്ല. അതിജീവിതക്ക് അപ്പീൽ കൊടുക്കാനുള്ള ഒരു പ്രൊവിഷൻ ഇപ്പോഴാണ് വന്നത്. ആ അപ്പീൽ അവർക്ക് കൊടുക്കാം. അല്ലാതെ ട്രയൽ കോടതിയിൽ എനിക്ക് മിണ്ടാൻ പറ്റില്ല .
ആളുകൾ എല്ലാവരും പറയുന്നത് അതിജീവിതയുടെ വക്കീൽ കേസ് നടത്തി തോറ്റു എന്നാണ്. ഞാൻ എവിടെയാണ് കേസ് നടത്തി തോറ്റത്. ഞാൻ കേസ് നടത്തി ജയിച്ച ആളാണ്. ഹാഷ് വാല്യൂ മാറിയ മെമ്മറി കാർഡ് ഇവിടെ വെച്ചുകൊണ്ടിരുന്നിട്ട് ആ മെമ്മറി കാർഡ് ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ ജഡ്ജ്മെന്റ് പ്രകാരം രാത്രിക്ക് രാത്രി ഒറിജിനൽ മെമ്മറി കാർഡ് ഇവിടെ കൊണ്ടുവെപ്പിച്ചില്ലേ. പ്രതിയുടെ വക്കീലന്മാരോട് എവിടെയാണ് സിഎഫ്എസ്എല്ലിൽ പോയ റിപ്പോർട്ട് മെമ്മറി കാർഡിന്റെ അത് എവിടെയാ കോടതി എന്ന് ചോദിക്കണം', അവർ പറഞ്ഞു.












Click it and Unblock the Notifications