Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസവ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ല, ദന്പതിമാരുടെ നവജാത ശിശുവിനെ വിറ്റ് ആശുപത്രി പണം ഈടാക്കി

തെലങ്കാന: പ്രസവശേഷം ആശുപത്രി ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെ ദമ്പതിമാരുടെ നവജാത ശിശുവിനെ വിറ്റ് ആശുപത്രി അധികൃതര്‍ പണം ഇടാക്കി. സൂര്യപ്പേട്ട് സ്വദേശികളായ ദമ്പതിമാര്‍ക്കാണ് രണ്ടാഴ്ച മുന്‍പ് പെണ്‍കുഞ്ഞ് ജനിച്ചത്. ആശുപത്രിയില്‍ പണമടയ്ക്കാന്‍ കഴിയാതെ വന്നതോടെ ജീവനക്കാര്‍ കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങി. പണമടച്ചാല്‍ കുഞ്ഞിനെ തിരികെ നല്‍കാമെന്ന് പറയുകയും ചെയ്തു.

കുഞ്ഞിന്റെ അമ്മ പണം ഉണ്ടാക്കുന്നതിനായി ആശുപത്രിവിട്ട് പോവുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ തിരിച്ചെത്തിയപ്പോഴാകട്ടേ തങ്ങളുടെ കുഞ്ഞിനെ കുട്ടികളില്ലാത്ത ഛത്തീസ്ഗഢ് സ്വദേശികളായ ദമ്പതിമാര്‍ക്ക് വിറ്റുവെന്ന് വിവരമാണ് അറിയുന്നത്.

ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ വിറ്റത്. മകളെ തിരികെ കൊണ്ടുപോകാനായി 25000 രൂപയുമായി അമ്മ മടങ്ങിയെത്തുമ്പോഴാണ് ആശുപത്രി ജീവനക്കാരുടെ കൊടുക്രൂരത അറിയുന്നത്. തുടര്‍ന്ന് മകളില്ലാതെ തങ്ങള്‍ മടങ്ങിപ്പോകില്ലെന്ന് യുവതിയും ഭര്‍ത്താവും അറിയിച്ചു. വനിത-ശിശുക്ഷേമ സമിതി പ്രവര്‍ത്തകരെ പ്രദേശവാസികള്‍ വിവരം അറിയിച്ചതോടെ ആശുപത്രിയുടെ ചതി പുറം ലോകം അറിഞ്ഞു.

Crime

പണവുമായി യുവതി മടങ്ങിയെത്തുന്നതിന് മൂന്ന് ദിവസം മുന്‍പാണ് കുഞ്ഞിനെ വിറ്റത്. കൂലിപ്പണിക്കാരായ ദമ്പതിമാര്‍ ഏറെ കഷ്ടപ്പെട്ടാണ് ബില്ലടയ്ക്കാനുള്ള പണം കണ്ടെത്തിയത്. രണ്ട് പെണ്‍മക്കള്‍ക്കൂടി ദമ്പതിമാര്‍ക്കുണ്ട്. മൂന്നാമത്തേതും പെണ്‍കുഞ്ഞായപ്പോള്‍ യുവതിയുടെ ഭര്‍ത്താവ് കുഞ്ഞിനെ ഏറ്റെടുക്കാന്‍ ആദ്യം തയ്യാറായില്ല. പക്ഷേ പിന്നീട് മനസുമാറി കുഞ്ഞിന വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+