ജമ്മു കശ്മീരില്‍ ഭീകരാക്രമണം: രണ്ട് സൈനികരും രണ്ട് തൊഴിലാളികളും കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ സൈനികർ ഉള്‍പ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ബാരാമുള്ള മേഖലയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. കൊല്ലപ്പെട്ട മറ്റ് രണ്ടുപേർ പ്രദേശത്തെ ചുമട്ടുതൊഴിലാളികളാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബാരാമുള്ളയിലെ ബൂട്ടാപത്രിയില്‍ സൈനികരും ഭീകരരും തമ്മിൽ വെടിവയ്പ്പ് നടന്നതായി ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്സ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ബൂട്ടാപത്രിയിൽ വെച്ച് സൈനിക വാഹനത്തിന് നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ഭീകരാക്രമണത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കേറ്റ് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു സൈന്യത്തിനെതിരായ ആക്രമണം. ഉത്തർപ്രദേശ് സ്വദേശിയായ പ്രീതം സിംഗ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്.

മൂന്ന് ദിവസത്തിനിടെ ജമ്മു കശ്മീരിലുണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണമാണ് ഇന്ന് ബാരാമുള്ളയിലുണ്ടായത്. ഗാന്ദര്‍ബല്‍ ജില്ലയിലെ ഗഗാംഗീറില്‍ തുരങ്ക നിര്‍മാണത്തിന് എത്തിയ ആറ് തൊഴിലാളികളും ഡോക്ടറുമായിരുന്നു മുന്ന് ദിവസം മുമ്പ് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കശ്മീരിലെ നയിദ്ഗാം ബുദ്ഗാം സ്വദേശിയായ ഡോക്ടർ ഷാനവാസ്, പഞ്ചാബിലെ ഗുരുദാസ്പൂർ സ്വദേശിയായ ഗുർമീത് സിംഗ്, ബിഹാർ സ്വദേശികളായ മുഹമ്മദ് ഹനീഫ്, ഫഹീം നസീർ, കലീം എന്നിവർ ബിഹാർ സ്വദേശികളുമാണ് കൊല്ലപ്പെട്ടത്.
അതേസമയം, പുതിയ സർക്കാർ രൂപീകരിച്ചതിനുശേഷം കശ്മീർ താഴ്‌വരയിലുണ്ടായ ഭീകരാക്രമണങ്ങളെ അപലപിച്ച് നിരവധി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ തടയാനും കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും സർക്കാർ നിർണായക നടപടികൾ കൈക്കൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു. കശ്മീർ താഴ്‌വരയിലെ കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കവിന്ദർ ഗുപ്ത വ്യക്തമാക്കി.
ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നത് തടയാൻ കേന്ദ്ര, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ സർക്കാർ രൂപീകരിച്ചതു മുതൽ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇത് വ്യക്തമായും ആസൂത്രിതമായ ആക്രമണമാണ്, അതിൽ ഉൾപ്പെട്ട തീവ്രവാദികളെ പോലും സി സി ടി വി ദൃശ്യങ്ങളിൽ കാണാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചർച്ചാ വിഷയമായെന്നാണ് സൂചന.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications