കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം തകര്‍ക്കാന്‍ ഒരു കുടുംബം തകര്‍ക്കുന്നു; ലഹരിമരുന്ന് വിതരണത്തിന് പിന്നില്‍ തീവ്രവാദികളെന്ന് സുരേഷ് ഗോപി

Google Oneindia Malayalam News

കൊച്ചി: രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ ആണ് എന്ന് നടനും മുന്‍ രാജ്യസഭാ എം പിയും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. ലഹരി വിരുദ്ധ കൂട്ടായ്മയായ സണ്‍ ഇന്ത്യ-സേവ് അവര്‍ നേഷന്റെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെ ആയിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

ഇന്നത്തെ കാലഘട്ടത്തില്‍ തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറിയിട്ടുണ്ട് എന്നും രാജ്യത്ത് ലഹരി മരുന്ന് വിതരണം വര്‍ധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പിനെ തടയാനും ആണ് തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നത് എന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

1

ലഹരി മാഫിയക്കെതിരെ സമൂഹം അതീവ ജാഗ്രത പുലര്‍ത്തണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. രാജ്യത്തെ തകര്‍ക്കാന്‍ ഒരു കുടുംബത്തെ തകര്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത് എന്നും ഒരു കുഞ്ഞ് പോലും ഈ ദുഷിച്ച വഴിയെ പോയി ജീവിതം പാഴാക്കാതിരിക്കാന്‍ നമ്മള്‍ എപ്പോഴും ജാഗരൂകരായിരിക്കണം എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

3000 പ്രവാസി ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി, നാടുകടത്തലിനും സാധ്യത..!!; നടപടിയുമായി കുവൈത്ത്3000 പ്രവാസി ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി, നാടുകടത്തലിനും സാധ്യത..!!; നടപടിയുമായി കുവൈത്ത്

2

അതേസമയം സണ്‍ ഇന്ത്യ - സേവ് അവര്‍ നേഷന് എതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണ് സുരേഷ് ഗോപി വ്യക്തമാക്കി. നേരത്തെ സംഘടനയുടെ രാഷ്ട്രീയം വിവാദമായതോടെ ജസ്റ്റിസ് കെ എബ്രഹാം മാത്യുവും ഒളിമ്പ്യനും എം പിയുമായ പി ടി ഉഷയും ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ താന്‍ മുന്നണിയിലുണ്ടാകും എന്ന് പരിപാടിയില്‍ സംസാരിച്ച സുരേഷ് ഗോപി വ്യക്തമാക്കി.

അശ്ലീല സിനിമകളില്‍ ഡബ്ബിംഗിന് വിളിച്ചാല്‍ പോകാറില്ല, ശബ്ദം കൊടുക്കാന്‍ പോലും വെറുപ്പാണ്; ഭാഗ്യലക്ഷ്മിഅശ്ലീല സിനിമകളില്‍ ഡബ്ബിംഗിന് വിളിച്ചാല്‍ പോകാറില്ല, ശബ്ദം കൊടുക്കാന്‍ പോലും വെറുപ്പാണ്; ഭാഗ്യലക്ഷ്മി

3

സേവ് ഇന്ത്യ - സേവ് അവര്‍ നേഷന്‍ ആദ്യമായി ഏറ്റെടുക്കുന്ന പൊതുപരിപാടി ലഹരിക്കെതിരായ ബോധവത്കരണമാണ്. സേവ് ഇന്ത്യ - സേവ് അവര്‍ നേഷന്‍ എന്ന കൂട്ടായ്മ ആര്‍ എസ് എസ് - കൈസ്ത്രവ കൂട്ടായ്മയിലുള്ള സംഘടനയാണ് എന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.

'നഗ്നയായി അഭിനയിച്ചിട്ട് ഇപ്പോള്‍ പരാതിപ്പെട്ടിട്ട് എന്തുകാര്യം, വേറെ എന്തൊക്കെ ജോലികളുണ്ട്..'; ഭാഗ്യലക്ഷ്മി'നഗ്നയായി അഭിനയിച്ചിട്ട് ഇപ്പോള്‍ പരാതിപ്പെട്ടിട്ട് എന്തുകാര്യം, വേറെ എന്തൊക്കെ ജോലികളുണ്ട്..'; ഭാഗ്യലക്ഷ്മി

4

സംസ്ഥാനത്ത് ക്രൈസ്തവരോട് കൂടുതല്‍ അടുക്കാനുള്ള ബി ജെ പിയുടെ നീക്കത്തിന്റെ ഫലമാണ് കൂട്ടായ്മ എന്ന് സോഷ്യല്‍ മീഡിയയില്‍ പലരും വിമര്‍ശിച്ചിരുന്നു. നേരത്തെ ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ ഒന്നിച്ച് നീങ്ങാന്‍ ബി ജെ പിയും ചില ക്രൈസ്തവ സംഘടനകളും തീരുമാനിച്ചിരുന്നു.

5

കൂട്ടായ്മയുടെ ജില്ലാ, താലൂക്ക് ഘടകങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. ഡിസംബറില്‍ കൂട്ടായ്മയുടെ വിപുലമായ സമ്മേളനം സംഘടിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ചിലപ്പോള്‍ പ്രധാനമന്ത്രിയും പങ്കെടുത്തേക്കും. ആര്‍ എസ് എസ് നേതാക്കള്‍ സംഘടനയുടെ തലപ്പത്ത് വരാത്ത രീതിയിലാണ് പ്രവര്‍ത്തനം.

English summary
terrorists trying to destroy a family first to destroy the nation by giving drugs says Suresh Gopi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X