താനൂര്‍ സി.ഐക്ക് പണികൊടുത്തത് സസ്‌പെന്‍ഷനിലായ സി.പി.ഒ, പിന്നില്‍ പകയെന്ന് സംശയം

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സസ്‌പെന്‍ഡ് ചെയ്ത സി.ഐക്ക് മുട്ടന്‍ പണികൊടുത്ത് വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ. ഒരുവര്‍ഷം മുമ്പു മൊബൈലില്‍ ഷൂട്ട്‌ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചും മാധ്യമങ്ങള്‍ക്കു കൈമാറിയുമാണ് സസ്‌പെന്‍ഷനിലായ പോലീസുദ്യോഗസ്ഥന്‍ സി.ഐക്ക് പണികൊടുത്തത്.

ദിലീപിന്റെ വിധി ഒരുങ്ങിക്കഴിഞ്ഞു; രണ്ട് ദിവസത്തിനുള്ളിൽ കുറ്റപത്രം... വലിഞ്ഞുമുറുക്കി പോലീസ് ബുദ്ധി

കളവുകേസ്സില്‍ പരപ്പനങ്ങാടി പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത പതിനേഴുകാരന്‍ സ്‌റ്റേഷനിനകത്ത് കയ്യാമം വെച്ചനിലയില്‍ ഇരിക്കുന്ന ഫോട്ടോ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനാണു വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ ജയകൃഷ്ണനേയും പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെ ഒരു വനിത സിവില്‍ പോലീസ് ഓഫീസറേയും അന്വേഷണവിധേയമായി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മുന്‍കയ്യെടുത്ത താനൂര്‍ സി.ഐ: സി. അലവിക്കെതിരെയുള്ള ഒരുവീഡിയോ സോഷ്യല്‍മീഡിയയിലൂടെയും മാധ്യമങ്ങള്‍ക്കു കൈമാറിയുമാണു സീനിയര്‍ സി.പി.ഒ മേലുദ്യോഗസ്ഥന് ഇന്നലെ പണികൊടുത്തത്. ഇത് സംബന്ധിച്ച് ഇന്നലെ വണ്‍ഇന്ത്യ വാര്‍ത്ത നല്‍കിയിരുന്നു.

     

thanoor

    കസ്റ്റഡിയിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് താനൂര്‍ സി.ഐ             കൈകൊട്ടിക്കളിപ്പിക്കുന്ന വീഡിയോ ദൃശ്യം

തുടര്‍ന്ന് സംഭവം വിവാദമാകുകയും മലപ്പുറം ജില്ലാപോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതോടെയാണു മേലുദ്യോഗസ്ഥനോടു പകയാണു വീഡിയോ പ്രചരണത്തിന് പിന്നിലെന്നു പോലീസ് കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കൈകൊട്ടിക്കുന്ന

താനൂര്‍ സി.ഐയുടെ വീഡിയോയാണു ഇന്നലെ സീനിയര്‍ സി.പി.ഒ പ്രചരിപ്പിച്ചത്. ഈ വീഡിയോ 2016ഒക്‌ടോബര്‍ എട്ടിന് പകര്‍ത്തിയതാണ്. അന്ന് താനൂര്‍ സി.ഐ ഓഫീസിലായിരുന്ന ജയകൃഷ്ണന്‍തന്നെയാണു വീഡിയോപകര്‍ത്തിയതെന്ന് തന്നും താനൂര്‍ സി.ഐതന്നെ പറയുന്നു.

'നടികൾക്ക് പീഡനം പണ്ട് മാത്രം', ഇന്നസെന്റിനെ ചോദ്യം ചെയ്ത് റിമ കല്ലിങ്കൽ, പീഡനമുണ്ടെന്ന് സമ്മതിക്കൂ

വീഡിയോ ഇന്നലെ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ ചുമതലപ്പെടുത്തി.

സ്‌പെഷല്‍ ബ്രാഞ്ചും സമാന്തര അന്വേഷണം നടത്തി.

കഴിഞ്ഞദിവസം പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെ കയ്യാമം അണിയിച്ച് ഇരുത്തിയ ചിത്രം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണു രണ്ടു ദിവസം മുമ്പ് സി.പി.ഒ ജയകൃഷ്ണനേയും വനിതാപോലീസുദ്യോഗസ്ഥയേയും സസ്‌പെന്‍ഡ് ചെയ്തത്. പരപ്പനങ്ങാടി സ്‌റ്റേഷനില്‍ നടന്ന സംഭവം അതേ സ്‌റ്റേഷനിനുള്ള വനിതാ സി.പി.ഒയാണ് മൊബൈലില്‍ ഷൂട്ട്‌ചെയ്തത്. തുടര്‍ന്നു വളാഞ്ചേരി സ്‌റ്റേഷനിലുള്ള ജയകൃഷ്ണന് വാട്‌സ്ആപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട് ജയകൃഷ്ണനാണ് ഈചിത്രം പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ പരപ്പനങ്ങാടി എസ്.ഐ അന്വേഷണം നടത്തിയാണു ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നു പരപ്പനങ്ങാടി എസ്.ഐയുടെ റിപ്പോര്‍ട്ട് താനൂര്‍ സി.ഐക്ക് കൈമാറി. ശേഷം സി.ഐ സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ട് ജില്ലാപോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

ഇതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണു ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തത്. ഇതിലുള്ളപകയാണ് ഒരുവര്‍ഷം മുമ്പുള്ള സി.ഐക്കെതിരെയുള്ള വീഡിയോ പ്രചരിപ്പിക്കാന്‍ കാരണമായതെന്നു പ്രഥമികാന്വേഷണം നടത്തിയ സ്‌പെഷ്യല്‍ബ്രാഞ്ചും പോലീസും പറയുന്നു. 2016ഒക്‌ടോബര്‍ എട്ടിന് പുലിമുരുകന്‍ സിനിമയുടെ റിലീസിംഗ് സമയത്ത് താനൂര്‍ പീവിസ് തീയേറ്ററില്‍ അതിക്രമം നടത്തിയ പ്രതികളെയാണു താനൂര്‍ സി.ഐ: സി. അലവി പോലീസ് സ്‌റ്റേഷനില്‍കൊണ്ടുവന്നു കൈക്കൊട്ടിക്കളിപ്പിച്ചത്. തീയേറ്ററില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും സ്ത്രീകളെ അടക്കം ശല്യപ്പെടുത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണു സി.ഐ പ്രതികളെ പിടികൂടി സ്‌റ്റേഷനില്‍കൊണ്ടുവന്നത്. ഈസമയത്ത് സ്‌റ്റേഷനില്‍ ജയകൃഷ്ണനും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഈസമയത്താകും ഇത് ഷൂട്ട്‌ചെയ്തതെന്നാണു പറയുന്നത്. പിന്നീട് അന്ന് പ്രതികളില്‍നിന്ന് പിഴ ഈടാക്കി ജാമ്യത്തില്‍വിടുകയായിരുന്നുവെന്നു താനൂര്‍ സി.ഐ: സി. അലവി പറഞ്ഞു.


ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
thanoor police cpo publish video for take revenge on thanoor ci of police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്