കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക വിപത്ത്; കോണ്‍ഗ്രസേ, അവന്‍ നിങ്ങളേം കൊണ്ടേ പോകൂ!
പാലക്കാട്: മൂന്നാമത്തെ പീഡന പരാതിയില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിര്‍മശിച്ച് സിപിഎം നേതാവ് ഡോ. പി. സരിന്‍. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുലിനെയും കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചത്. രാഹുലിനെതിരേ തുടര്‍ച്ചയായി പീഡന പരാതികള്‍ വരുന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം. സരിന്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നപ്പോള്‍ രാഹുലിന്റെ ഇത്തരം പ്രവര്‍ത്തികളെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് മുന്നറിയിപ്പു നല്‍കിയിരുന്നതായി സരിന്‍ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്നൊക്കെ രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചിരുന്നത്. പിന്നീട് പരാതിയുമായി യുവതികള്‍ രംഗത്തു വന്നതോടെയാണ് രാഹുലിനെതിരേ കടുത്ത നടപടി സ്വീകരിച്ചത്.
കേരളം കണ്ട ഏറ്റവും വലിയ സൈക്കോപ്പാത്തും സെക്ഷ്വല്‍ പെര്‍വേര്‍ട്ടും ഹാബിച്ച്വല്‍ ഒഫെണ്ടറുമാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് സരിന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. രാഹുലെന്ന സാമൂഹിക വിപത്തിനെ കേരളാ പോലീസ് പിടിച്ച് അകത്തിട്ടിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എത്ര പേര്‍ക്ക് ഈ നിമിഷം വരെ കഴിഞ്ഞിട്ടുണ്ടെന്നും സരിന്‍ ചോദിക്കുന്നു.

സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'അവസാനമായി ഒരൊറ്റ ചോദ്യം:
കേരളം കണ്ട ഏറ്റവും വലിയ
സൈക്കോപ്പാത്തായ,
സെക്ഷ്വല്‍ പെര്‍വേര്‍ട്ടായ,
ഹാബിച്ച്വല്‍ ഒഫെണ്ടറായ,
സീരിയല്‍ പ്രിഡേറ്ററായ
ഒരു സാമൂഹിക വിപത്തിനെ ഇന്ന്
കേരളാ പോലീസ് പിടിച്ച് അകത്തിട്ടിട്ട്
ഇത് 24ാം മണിക്കൂറാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ലെന്ന് അവര്‍ പറയുന്ന ഒരാളെ തള്ളിപ്പറയാന്‍ അവരില്‍ എത്രപേര്‍ക്ക് ഈ നിമിഷം വരെ കഴിഞ്ഞിട്ടുണ്ട്;
ഒരു നാല് വരി -
കാലത്തിന് കാത്ത് സൂക്ഷിക്കാന്‍ വേണ്ടിയെങ്കിലും,
പൊതു സമൂഹത്തിന് മുന്നില്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്
എന്നതിലൊക്കെ തെളിഞ്ഞു വരുന്ന ഒരേയൊരു സത്യമേയുള്ളൂ:
രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് തന്നെയാണ്
ഇപ്പോഴും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മാതൃ പാര്‍ട്ടി എന്ന സത്യം !
കോണ്‍ഗ്രസേ, അവന്‍ നിങ്ങളേം കൊണ്ടേ പോകൂ!'
ഇന്നലെ രാത്രിയോടെ പാലക്കാടുള്ള സ്വകാര്യ ഹോട്ടലില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 2024-ല്‍ തിരുവല്ലയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് രാഹുല്‍ ക്രൂരമായി പീഡിപ്പിച്ചു എന്നാണ് വിദേശത്ത് താമസിക്കുന്ന അതിജീവിതയുടെ പരാതി. ഇതോടെ തുടര്‍ച്ചയായി മൂന്നു സ്ത്രീകളാണ് രാഹുലിനെതിരെ ലൈംഗിക പീഡന പരാതികള്‍ ഉന്നയിച്ചിരിക്കുന്നത്. ശാരീരികമായും സാമ്പത്തികമായും രാഹുല്‍ ചൂഷണം ചെയ്തു. ഈ കേസില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ കഴിയുകയാണ് രാഹുല്‍.












Click it and Unblock the Notifications