കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണകടത്തിനുള്ള പണം ഹവാല ഇടപാട് വഴിയെന്ന് കണ്ടെത്തല്‍; നാല് പേര്‍ കൂടി അറസ്റ്റില്‍

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സ്വര്‍ണ്ണകടത്തിനുള്ള പണം ഹവാല ഇടപാട് വഴിയാണ് വിദേശത്തേക്ക് എത്തിച്ചതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ കണ്ടെത്തല്‍. സംഭവത്തിലെ ഹവാല ബന്ധത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഒപ്പം ഇതുമായി ബന്ധപ്പെട്ടുള്ള ദേശ വിരുദ്ധ കേസില്‍ എന്‍ഐഎ നാല് പേരെ കൂടി അറസ്റ്റ് ചെയ്തുവെന്നാണ് സൂചന.

നേരത്തെ കസ്റ്റംസ് കേസില്‍ അറസ്റ്റ് ചെയ്ത അബ്ദുള്‍ ഹമീദ്, അബൂബക്കര്‍, ഷമീം എംഎ, ജിപ്‌സല്‍ സിവി എന്നിവരെയാണ് എന്‍ഐഎ സ്വര്‍ണക്കടുത്തുമായി കേസില്‍ പ്രതി ചേര്‍ത്തത്. ഇത് കൂടാതെ സ്വര്‍ണ്ണം വാങ്ങാനുള്ള പണം ഹവാല വഴിയാണ് വിദേശത്തേക്ക് എത്തുന്നതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍.

gold

Recommended Video

cmsvideo
Secret centre for gold smuggling at kozhikode | Oneindia Malayalam

ഇത്തരത്തില്‍ 'ഹുണ്ഡിക' എന്ന് വിളിക്കപ്പെടുന്ന ഒരു സംവിധാനത്തിലൂടെയാണ് പണം എത്തിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന പലരും ബന്ധുക്കള്‍ക്ക് പണം എത്തിക്കുന്നത് ഹുണ്ഡിക വഴിയാണ്. ഇതിലൂടെ രണ്ട് നേട്ടമാണ്. വിദേശത്തെ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതും സ്വദേശത്ത് ബാങ്കുകളിലെത്തി ബന്ധുക്കള്‍ പണം എടുക്കുന്നതും ഒഴിവാക്കാം. നികുതി ഒഴിവായി കിട്ടുകയും ചെയ്യും.

ബന്ധുക്കള്‍ക്ക് കൈമാറേണ്ട തുക എത്രയാണെന്ന് വിദേശത്ത് നിന്നുള്ളവര്‍ ഹവാല ഇടപാടുകാരെ അറിയിക്കും. ഒപ്പം ഇത് ഏല്‍പ്പിക്കേണ്ട ആളുടെ ഫോണ്‍ നമ്പറും രഹസ്യ കോഡും തുകയും കേരളത്തിലെ ഹവാല ഇടപാടുകാരെ അറിയിക്കും. ശേഷം അതത് ജില്ലകളിലുള്ളവര്‍ ബന്ധുക്കള്‍ക്ക് പണം കൈമാറും.

ഇത്തരത്തില്‍ ബന്ധുക്കള്‍ക്ക് പണം കൈമാറുന്നത് ജ്വല്ലറികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജുവല്ലറികളില്‍ ബില്ലില്ലാതെ നടക്കുന്ന കച്ചവടത്തില്‍ നിന്നുള്ള പണമാണ് ഇതിനായി ഉപയോഗിക്കുന്നത്. പകരം കള്ളക്കടത്തായി കൊണ്ട് വരുന്ന സ്വര്‍ണ്ണം ജ്വല്ലറികള്‍ക്ക് ലഭിക്കും.

അണ്‍ലോക്ക് 4: സ്‌കൂളുകള്‍ തുറക്കില്ല, മെട്രോ സര്‍വീസ് ആരംഭിക്കും, സപ്തംബര്‍ ഒന്ന് മുതല്‍ ഇങ്ങനെഅണ്‍ലോക്ക് 4: സ്‌കൂളുകള്‍ തുറക്കില്ല, മെട്രോ സര്‍വീസ് ആരംഭിക്കും, സപ്തംബര്‍ ഒന്ന് മുതല്‍ ഇങ്ങനെ

കത്തിന് പിന്നില്‍ ആനന്ദ് ശര്‍മ, പുറത്താക്കണമെന്ന് നേതാക്കള്‍, സോണിയ പറഞ്ഞത്... അണിയറയില്‍ നടന്നത്!!കത്തിന് പിന്നില്‍ ആനന്ദ് ശര്‍മ, പുറത്താക്കണമെന്ന് നേതാക്കള്‍, സോണിയ പറഞ്ഞത്... അണിയറയില്‍ നടന്നത്!!

English summary
The Directorate of Enforcement has found that the hawala money is used for gold smuggling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X