മുഖ്യമന്ത്രിക്കായുള്ള കാര്‍ണിവല്‍ കണ്ണൂരിലേക്ക്; ബുള്ളറ്റ് പ്രൂഫടക്കമുള്ള സുരക്ഷാസംവിധാനങ്ങളിങ്ങനെ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ഇനി കിയയുടെ കാര്‍ണിവലില്‍. 33 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. നേരത്തെ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ടാറ്റയുടെ ഹാരിയറിന് പകരം ഡിജിപി അനില്‍കാന്തിന്റെ നിദ്ദേശ പ്രകാരമാണ് കിയ കാര്‍ണിവല്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് കഴിഞ്ഞമാസം പുറത്തിറക്കിയിരുന്നു.
ബുള്ളറ്റ് പ്രൂഫ് അടക്കം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുള്ളതാണ് പുതിയ വാഹനം. എല്ലാ സുരക്ഷാ സന്നാഹങ്ങള്‍ക്കും ശേഷം കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്ക് വാഹനം തിരിച്ചിട്ടുണ്ട്. കറുത്ത നിറത്തിലെ കിയ കാര്‍ണിവല്‍ 8 എടി ലിമോസിന്‍ പ്ലസ് 7 സീറ്റര്‍ ആണ്.

നിലവില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ കണ്ണൂര്‍, കോഴിക്കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കായി ഉപയോഗിക്കും. ഇവ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ചുമതലയില്‍ നിലനിറുത്തും.
ഡോക്ടറിന് ഇഷ്ടം ബ്ലാക്കാണോ....റോബിന്റെ ചിരിയില്‍ അലിഞ്ഞ് ആരാധകര്‍, ചോദ്യങ്ങളായിരം
ഡി.ജി.പി അനില്‍കാന്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി .ഡിസംബറിലാണ് മുഖ്യമന്ത്രിക്ക് പുത്തന്‍ ഇന്നോവ ക്രിസ്റ്റ വാങ്ങിയത്. കെ.എല്‍.01 സി.ടി 6683 രജിസ്ട്രേഷനിലെ ഫുള്‍ ഓപ്ഷന്‍ ക്രിസ്റ്റല്‍ ഷൈന്‍ ബ്ലാക്ക് ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തിരുന്നത്.












Click it and Unblock the Notifications