കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേഷന്‍ കാര്‍ഡ് പുതുക്കേണ്ട ഫോം വിതരണം ചെയ്തു തുടങ്ങി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് പുതുക്കാന്‍ ഉള്ള ഫോം വിതരണം ചെയ്തു തുടങ്ങി. അതാതു റേഷന്‍ കടകള്‍ വഴിയാണ് ഫോം വിതരണം നടക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ശരിയായി ശ്രദ്ധയോടെ പൂരിപ്പിച്ചില്ലെങ്കില്‍ പുതിയ ഫോം ലഭ്യമാകില്ല. ഫോമില്‍ വിവരങ്ങള്‍ തെറ്റുവരാതെ പൂരിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അപേക്ഷാ ഫോമില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ തെറ്റാണെന്ന് വന്നാല്‍ ക്രിമിനില്‍ നിയമ നടപടികള്‍ വരെ നിങ്ങള്‍ നേരിടേണ്ടി വരും.

ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് റേഷന്‍ കാര്‍ഡുകള്‍ പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പുതുക്കുന്ന കാര്‍ഡുകളില്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരെയും അല്ലാത്തവരെയും രണ്ടു വിഭാഗത്തിലാക്കി തിരിക്കും. കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരിലായിരിക്കും പുതുക്കിയ കാര്‍ഡ് നല്‍കുക.

rationshop

ഫോം കൈയില്‍ കിട്ടുമ്പോള്‍ തന്നെ തിരികെ ഏല്‍പ്പിക്കേണ്ട ദിവസവും ഫോട്ടോ എടുക്കേണ്ട സ്ഥലവും കൃത്യമായി റേഷന്‍ കടക്കാരനോട് നിങ്ങള്‍ ചോദിച്ചറിയണം. ഫോം കരുതലോടുകൂടി വേണം എഴുതാന്‍, തെറ്റുകളും വെട്ടി തിരത്തലും വരുത്താതെ സൂക്ഷിക്കുക. അവരവരുടെ പേരില്‍ പതിച്ചിരിക്കുന്ന ഫോമാണ് നല്‍കുന്നത്. തെറ്റും എന്ന പേടിയുണ്ടെങ്കില്‍ ഫോമിന്റെ ഫോട്ടോ കോപ്പി എടുത്തശേഷം അതില്‍ പൂരിപ്പിച്ച് ശരിയാണ് എന്ന ബോധ്യപ്പെട്ടാല്‍ ഫോം പൂരിപ്പിക്കുന്നതായിരിക്കും ഉത്തമം.

റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ 1800-425-1550/1967 എന്ന ടോള്‍ഫ്രീ നമ്പറിലേക്കോ, 9495998223, 9495998224 എന്നീ നമ്പറിലേക്കോ ബന്ധപ്പെടാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ താലൂക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ വച്ച് തിരികെ വാങ്ങിക്കുന്നതാണ്. ഫോം പൂരിപ്പിക്കുമ്പോള്‍ ഒപ്പം വേണ്ട രേഖകള്‍ താഴെ കൊടുക്കുന്നു.
1.നിലവിലെ റേഷന്‍ കാര്‍ഡ്
2.ഗ്യാസ് കണ്‍സ്യൂമര്‍ ബുക്ക്
3.കറണ്ട് ബില്‍
4.വാട്ടര്‍ കണക്ഷന്‍ ബില്‍
5.ആധാര്‍ കാര്‍ഡ്
6.ബാങ്ക് പാസ് ബുക്ക്
7.കുടുംബത്തിലെ മുതിര്‍ന്ന സത്രീ മരണപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അവരുടെ മരണ സര്‍ട്ടിഫിക്കറ്റ്.

English summary
The ration card renewal form will get from ration shops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X