കേരളത്തിൽ ചൂടുകൂടുന്നു; സംസ്ഥാനത്തെ ജോലിസമയത്തില്‍ മാറ്റം

തിരുവനന്തപുരം:സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം നാളെ മുതൽ ഏപ്രിൽ 30വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.
രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണമെന്ന് ലേബർ കമ്മിഷണർ അറിയിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഫെബ്രുവരിയിൽ വടക്കൻ കേരളത്തിലെ പലയിടത്തും 38 ഡിഗ്രിക്കും മുകളിൽ ഉയർന്നി ശരാശരി താപനില ആണ് രേഖപ്പെടുത്തിയിരുന്നത്. കണ്ണൂർ ചെമ്പേരിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയർന്ന താപനില 39.4 ഡിഗ്രി സെൽഷ്യസ് ആണ് എന്നാണ് റിപ്പോർട്ട്. കണ്ണൂരിലെ മൂന്നിൽ അധികം സ്റ്റേഷനുകളിൽ ഇന്നലെയും താപനില 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ ആദ്യവാരം തന്നെ മഴക്കാലം ആരംഭിക്കും എന്നാണ് നിഗമനം.












Click it and Unblock the Notifications