തേന്‍കുറിശ്ശി ദുരഭിമാന കൊലപാതകം; കൊലപാതകത്തിന് പിന്നില്‍ ഭാര്യ പിതാവ് തന്നെയെന്ന് സഹോദരന്‍
പാലക്കാട്: പാലക്കാട്: തേന്‍കുറിശ്ശിയില്‍ ദുരഭിമാന കൊലയ്‌ക്ക് ഇരയായി കൊല്ലപ്പെട്ട അനീഷിന്റെ കൊലപാതകത്തിന് പിന്നില്‍ അനീഷിന്റെ ഭാര്യ പിതാവ് തന്നെയാണെന്ന്‌് ദൃക്‌സാക്ഷിയായ അനീഷിന്റെ സഹോദരന്‍ അരുണ്‍.
അനീഷിനെ വെട്ടിയത് ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറാണെന്ന് ദൃക്‌സാക്ഷിയായ സഹോദരന്‍ അരുണ്‍ തുറന്ന് പറയുന്നു. തന്നെയും ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് അരുണ്‍ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് അനീഷിന്റെ അച്ഛന്‍ അറുമുഖനും മാധ്യമങ്ങളോട് പറഞ്ഞു. പ്രഭുകുമാറിന്റെ അച്ഛനാണ് സൂത്രധാരനെന്നും ഹരിതയുടെ കുടുംബം പലതവണ വീട്ടിലെത്തി ഭീഷിണിപ്പെടുത്തിയിരുന്നെന്നും അച്ഛന്‍ അറുമുഖന്‍ വ്യക്തമാക്കി.
അമ്മാവന്‍ നേരത്തെ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയെന്നും ഫോണ്‍ എടുത്തുകൊണ്ട് പോയെന്നും അനീഷിന്റെ ഭാര്യ ഹരിത പറയുന്നു.
\ അറസ്റ്റിലായ അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാര്‍, നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത അമ്മാവന്‍ സുരേഷ് എന്നിവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ദുരഭിമാനക്കൊലയാണെന്ന് പറയാന്‍ കഴിയൂ എന്നാണ് പാലക്കാട് ഡിവൈഎസ്‌പി മാധ്യമങ്ങളോട് പറഞ്ഞത്. അനീഷിന്റെ ഭാര്യാ പിതാവ് നേരത്തെ ഭീഷണി മുഴക്കിയിരുന്നുവെന്ന് അനീഷിന്റെ സഹോദരന്‍ പറയുന്നു.

അവര്‍ ബൈക്കില്‍ വന്നാണ് ചെയ്‌തത്. മൂന്ന് മാസത്തിനുള്ളില്‍ എല്ലാം അവസാനിപ്പിക്കുമെന്ന് ഭാഷണി ഉണ്ടായിരുന്നു. മൂന്ന് മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യമുണ്ടാവു എന്ന് പ്രഭുകുമാര്‍ ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അരുണ്‍ പറയുന്നു.
പാലക്കാട്ടെ തേന്‍കുറിശിയില്‍ വെള്ളിയാഴ്‌ച്ച ആറരയോടെയാണ് കൊലപാതകം നടന്നത്. അനീഷും സഹോദരനും കൂട് ബൈക്കില്‍ പോവുകയായിരുന്നു. സമീപത്തെ കടയില്‍ സോഡ കുടിക്കാനായി ബൈക്ക് നിര്‍ത്തിയപ്പോള്‍ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ അക്രമിക്കുകയായിരുന്നു. കഴുത്തിനും കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് പാലക്കാട് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും സുരേഷുമാണ് കൊലയ്‌ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പാലക്കാട് ഡിവൈഎസ്‌പി ശശികുമാര്‍ പറഞ്ഞു.












Click it and Unblock the Notifications