'കേരളത്തിൽ നടക്കുന്നത് സ്റ്റാലിൻ്റെ ഭരണമോ'; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ യുഡിഎഫിന്റെ അഴിമതിക്കെതിരെ സമരം ചെയ്തുവെന്ന സിപിഎം വാദം ദുർബലമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎമ്മിന് സ്വാഭാവികമായും ഇതൊക്കെ മറക്കാം.എന്നാൽ,ജോസ് കെ മാണി സംഭവിച്ചതൊന്നും മറക്കരുതെന്ന് സതീശൻ മുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് നടക്കുന്നത് സ്റ്റാലിൻ്റെ ഭരണമാണോയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച 'മീറ്റ് ദ പ്രസി'ലായിരുന്നു സതീശൻ്റെ പ്രതികരണം.
കൊവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കുകൾ അവ്യക്തമാണ്.നെഗറ്റീവായ ശേഷം പിന്നീട് മരിച്ച ആളുകളെ കൊവിഡ് മരണത്തിൽ ഉൾപ്പെടുത്തുന്നില്ല.രോഗവ്യാപനമുണ്ടായ ഒന്നാം തരംഗത്തിലെയും രണ്ടാം തരംഗത്തിലെയും മുഴുവൻ മരണങ്ങളും പുനപരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും വി ഡി സതീശൻ പറഞ്ഞു.
കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ

വിവാദ മരംമുറി കേസിലെ വിവരാവകാശരേഖ നൽകിയ ഉദ്യോഗസ്ഥയെ സർക്കാർ നിർബന്ധിപ്പിച്ച് അവധിയിൽ പ്രവേശിപ്പിക്കുന്നു.ഇതൊക്കെ പൂഴ്ത്തി വയ്ക്കേണ്ട രേഖകളാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.സ്റ്റാലിൻ്റെ ഭരണമാണോ കേരളത്തിൽ നടക്കുന്നതെന്നും സതീശൻ.
പോക്സോ കേസിൽ പ്രതിക്ക് വേണ്ടി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ഹാജരായിട്ടില്ല.അദ്ദേഹം സ്വന്തം നിലപാടാണ് ഫേസ്ബുക്കിൽ കുറിച്ചത്. പ്രതിയായ ഷാൻ മുഹമ്മദിനെ പിന്നീട് ഇരയെന്ന് തെറ്റിദ്ധരിപ്പിച്ച് കേസിൽ കുടുക്കുകയായിരുന്നു.കോൺഗ്രസ് ജില്ലാ നേതൃത്വം ഇക്കാര്യം അന്വേഷിക്കുമെന്നും സതീശൻ പറഞ്ഞു.

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വലിയതോതിലുള്ള ആക്രമണങ്ങളാണ് നടക്കുന്നത്. ലഹരി മരുന്നുകൾ വിറ്റഴിക്കുന്ന റാക്കറ്റുകൾ കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. അതേ സമയം,കഴക്കൂട്ടത്തെ പ്രവാസിയുടെ പരാതി പരിശോധിക്കാൻ സർക്കാർ തയ്യാറാകണം. ഇത്തരം നടപടികൾ വ്യവസായികളെ പീഡിപ്പിക്കുന്നതാകരുത്.കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാകണമെന്നും സതീശൻ പറഞ്ഞു.
ബിക്കിനിയില്‍ സൂപ്പര്‍ ഹോട്ടായി സോനാല്‍ ചൗഹാന്‍; ബീച്ചിലെ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications