Get Updates
Get notified of breaking news, exclusive insights, and must-see stories!

'മറ്റാരെയെങ്കിലും എല്‍പ്പിക്കണം; പൊലീസില്‍ നിയന്ത്രണമില്ല': ആഭ്യന്തര വകുപ്പിനെതിരെ സൈബര്‍ ആക്രമണം

തിരുവനന്തപുരം: കിളിക്കൊല്ലൂര്‍ പൊലീസ് മര്‍ദ്ദത്തിന്റെയടക്കം പശ്ചാത്തലത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. ഇടത് സൈബര്‍ പ്രൊഫൈലുകളില്‍ നിന്നാണ് ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ശക്തമാകുന്നത്. ആഭ്യന്തര വകുപ്പ് പരാജയമാണെന്നും പിണറായി വിജയന്‍ വകുപ്പ് ഒഴിഞ്ഞ് മറ്റാരെയങ്കിലും എല്‍പ്പിക്കണമെന്ന ആവശ്യവും ഉയരുന്നത്. ഇടത് സഹയാത്രികരായ നിരവധി പേരാണ് ആഭ്യന്തര വകുപ്പിനെതിരെ തുറന്ന വിമര്‍ശനം ഉയര്‍ത്തുന്നത്.

1

മാധ്യമപ്രവര്‍ത്തകനായ കെ ജെ ജേക്കബ് പറയുന്നത് കേരളം ഒരു പൊലീസ് സ്റ്റേറ്റായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. പൊലീസിന് തോന്നുന്നതു ചെയ്യും. ചോദിക്കാനും പറയാനും പോലീസുകാര്‍ തന്നെ. അപ്പോള്‍ നിങ്ങള്‍ ചോദിക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ ആഭ്യന്തര മന്ത്രി ഇല്ലേയെന്ന്.

2

ഒന്നുകില്‍ ഇല്ല. അല്ലെങ്കില്‍ അയാള്‍ വന്നിരുന്നു പോലീസുകാരന്‍ എഴുതിക്കൊടുക്കുന്നതു വായിക്കും. എന്നിട്ടു നീതി നടക്കും എന്ന് കൈയില്‍നിന്നിട്ട് പറയും. ആദ്യത്തെ മണിക്കൂറുകളില്‍ തന്നെ തീര്‍ന്നു പോയതാണ് ശ്രീറാം വെങ്കട്ടരാമന്‍ കള്ളുകുടിച്ചു ലക്കുകെട്ട് ഒരു തൊഴിലാളിയെ ഇടിച്ചുകൊന്ന കേസ്. മാസങ്ങള്‍ക്കുശേഷവും ആഭ്യന്തരമന്ത്രി വന്നു പറയും നീതി നടപ്പാക്കുമെന്ന്. (ആ കേസിന്റെ കാര്യം വിശദമായി എഴുതാം )

3

കൊല്ലം കിളികൊല്ലൂരിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെയും അയാളുടെ സൈനികനായ സഹോദരന്റെയും മേല്‍ പോലീസ് നടത്തിയ നരനായാട്ടിന്റെ കാര്യം ലോകം മുഴുവന്‍ അറിഞ്ഞിരിക്കും; കെ എസ് വൈ എഫുകാരനായിരുന്ന മുഖ്യമന്ത്രിയോ, സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിരന്നിരിക്കുന്ന പഴയ ഡി വൈ എഫ് ഐ ക്കാരോ അറിയില്ല.

4

മുഖ്യമന്ത്രിയോട് ചോദിച്ചാല്‍ നമ്മളോട് പറയാന്‍ ഒരു ന്യായം പോലീസുകാര്‍ കൊടുത്തിട്ടുണ്ട്: നാലു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ ജാമ്യം നില്ക്കാന്‍ വിസമ്മതിച്ചതിനെ പേരില്‍ രണ്ടുയുവാക്കളെ ഭേദ്യം ചെയ്തു ജയിലിലടച്ച കേസാണ് അത്. അവരുടെ വിരലുകളും കൈയുമൊക്കെ സ്റ്റേഷനില്‍ വച്ച് പോലീസുകാര്‍ അടിച്ചുതകര്‍ത്ത കേസാണ്.

5

എന്താണ് സസ്പെന്‍ഷന്‍ ഉത്തരവിലുള്ളത്? തന്നെ ആക്രമിക്കുന്നതിനിടയില്‍ ഒരു പോലീസുകാരന്‍ യുവാക്കളെ ആക്രമിച്ചു. മറ്റു മൂന്നു പോലീസുകാര്‍ നോക്കിനിന്നു. അതൊക്കെ പോലീസ് സേനയ്ക്ക് അപമാനമുണ്ടാക്കി. അതിനാല്‍ സസ്പെന്‍ഡ് ചെയ്യുന്നു.
ക്രിമിനല്‍ കേസെടുത്തു അറസ്റ്റ് ചെയ്തു ജയിലിലിട്ടിട്ടു സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു അന്വേഷണം നിയമത്തോട് ബഹുമാനമുള്ള ആരെങ്കിലും കേരളം പോലീസില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവരെ ഏല്‍പ്പിക്കണ്ട കേസാണ് പകുതി ശമ്പളവും കൊടുത്തു വീട്ടിലിരുത്തിയിരിക്കുന്നത് - കെ ജെ ജേക്കബ് പറഞ്ഞു.

6

സംഭവത്തില്‍ പ്രതികരിച്ച് ബീന സണ്ണി ഫേസ്ബുക്കില്‍ കുറിച്ച് ഇങ്ങനെയാണ്. മിണ്ടാതിരിക്കാന്‍ പരമാവധി ശ്രമിച്ചതാണ്.... പക്ഷേ, മിണ്ടാതിരിക്കാന്‍ അല്ലല്ലോ ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനം എന്നെ പഠിപ്പിച്ചിട്ടുള്ളത്....രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റെടുക്കുന്നതിന് തൊട്ടു മുമ്പായി ഇവിടെ രേഖപ്പെടുത്തിയ ഒരു അഭിപ്രായമായിരുന്നൂ അഭ്യന്തര വകുപ്പ് പിണറായി വിജയന്‍ ഒഴിഞ്ഞ് നിന്ന് മറ്റാരെയെങ്കിലും സ്വതന്ത്രമായി ഏല്‍പ്പിക്കണം എന്നത്....

7

ഇപ്പോള്‍ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് ഒരു തികഞ്ഞ പരാജയമാണെന്ന് നാള്‍ക്കുനാള്‍ കൂടുതല്‍ തെളിയിക്കപ്പെടുകയാണ്....
പാര്‍ട്ടിയുടെ താഴെ തട്ടിലുള്ള ഉത്തരവാദ പെട്ട സഖാക്കള്‍ പോലും ദിനം പ്രതി എന്ന നിലക്ക് പോലീസ് ഭീകരതക്ക് ഇരകളാക്കപ്പെടുന്നത് ഇനിയും കൈയ്യും കെട്ടി നോക്കിയിരുന്ന് മിണ്ടാതിരിക്കാന്‍ ആവില്ല....ആഭ്യന്തര മന്ത്രി എന്ന നിലക്ക് സഖാവ് പിണറായിക്ക് തന്നെയാണ് ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം- ബീന സണ്ണി ഫേസ്ബുക്കില്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+