സ്പിരിറ്റിന്റെ വില കൂടുന്നു; മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടാന്‍ സാധ്യത. നിയമസഭയില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരും എന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. സ്പിരിറ്റിന്റെ വില വലിയ രീതിയില്‍ വര്‍ദ്ധിച്ചതിനാല്‍ മദ്യത്തിന് വില കൂട്ടേണ്ടി വരും എന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.
സ്പിരിറ്റിന്റെ വില വര്‍ധന പരിഗണിച്ച് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വിലയില്‍ ആവശ്യമായ മാറ്റം വരുത്തും എന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. നേരത്തെ നിര്‍മ്മാണ കമ്പനികളുമായി നടത്തിയ ചര്‍ച്ചയില്‍ മദ്യവില കൂട്ടണം എന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

സ്പിരിറ്റ് വില ക്രമാതീതമായി വര്‍ദ്ധിച്ചത് ജവാന്‍ ബ്രാന്‍ഡിന്റെ ഉത്പാദനത്തെ ബാധിച്ചു എന്നും ഉത്പാദനം കൂട്ടുന്ന കാര്യം പരിഗണയിലാണ് എന്നും എം വി ഗോവിന്ദന്‍ ജൂണ്‍ മാസത്തില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വില കുറഞ്ഞ മദ്യം സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്നത് നഷ്ടത്തിലാണ് എന്നും ഒരു ലിറ്റര്‍ മദ്യം ഉത്പാദിപ്പിക്കുമ്പോള്‍ മൂന്നര രൂപ വരെ നഷ്ടമുണ്ടാകുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് വില കൂട്ടുന്നതിനെപ്പറ്റി ആലോചിക്കുന്നത്. അതിനിടെ മദ്യം ഉള്‍പ്പടെ രാജ്യത്തെ വിവിധ ചരക്കുകളെ നിയന്ത്രിത ഡെലിവറി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കയറ്റുമതിയിലും ഇറക്കുമതിയിലും നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാനാണ് ഇത്.
ഇത് പ്രകാരം തിരഞ്ഞെടുത്ത ചരക്കുകളുടെ കയറ്റുമതിയും ഇറക്കുമതിയും ഇനി മുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രത്യേക മേല്‍നോട്ടത്തില്‍ ആയിരിക്കും നടക്കുക. മദ്യം കൂടാതെ സ്വര്‍ണ്ണം, വെള്ളി, വജ്രം, കറന്‍സികള്‍, പുരാതന വസ്തുക്കള്‍, മരുന്നുകള്‍, സൈക്കോട്രോപിക് വസ്തുക്കള്‍, രാസവസ്തുക്കള്‍, മറ്റ് ലഹരി പാനീയങ്ങള്‍, സിഗരറ്റ്, പുകയില, പുകയില ഉല്‍പ്പന്നങ്ങള്‍, വന്യജീവി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ നിയന്ത്രിത ഡെലിവറി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍'; സാരിയില്‍ തിളങ്ങി സംയുക്ത
രാജ്യത്ത് ചരക്ക് സേവനങ്ങളുടെ മറവില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ ഈ നടപടിക്ക് സാധിക്കും എന്നാണ് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications