'എത്ര സ്വര്‍ണം കൊടുക്കാമെന്ന് കമല ചോദിച്ചു'; എല്ലാം വീണയുടെ ബിസിനസ്സിന് വേണ്ടി': സ്വപ്ന സുരേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായി എന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഷാര്‍ജാ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റി എന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം അനുസരിച്ചാണ് ഇത് ചെയ്തത് എന്നും സ്വപ്ന സുരേഷ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരിന്റെയും നിര്‍ദ്ദേശം അനുസരിച്ചാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഷാര്‍ജാ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയത്. ഇവരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് യാത്രാ ഷെഡ്യൂളില്‍ മാറ്റം വരുത്തി ഷാര്‍ജ ഭരണാധികാരിയെ താന്‍ ക്ലിഫ് ഹൗസില്‍ എത്തിച്ചത് എന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു.

യഥാര്‍ത്ഥത്തില്‍ കോഴിക്കോടേക്കായിരുന്നു ഷാര്‍ജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട് എന്നും തിരുവനന്തപുരത്തെ പരിപാടിയെ കുറിച്ചോ ക്ലിഫ് ഹൗസ് സന്ദര്‍ശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലത്തെ അറിയിച്ചിട്ടില്ല എന്നും സ്വപ്ന സുരേഷ് ആവര്‍ത്തിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റേയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെയും നിര്‍ദ്ദേശം അനുസരിച്ച് താനാണ് മനോജ് എബ്രഹാമിനെ വിവരം അറിയിച്ച് ലീലാ ഹോട്ടലിന്റെ ഡ്യൂട്ടി ചുമതലയിലുള്ള എസ് പിയോട് ഷാര്‍ജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലേക്ക് നേരിട്ടുള്ള സന്ദര്‍ശനത്തിന് എത്തിക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിഞ്ജാ ലംഘനം നടത്തി എന്നും പ്രോട്ടോക്കോള്‍ ലംഘിച്ച് രാജ്യ സുരക്ഷയെ ബാധിക്കുന്ന കുറ്റകൃതം ചെയ്തു എന്നും സ്വപ്ന സുരേഷ് ആരോപിച്ചു. ഇതെല്ലാം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഐ ടി ബിസിനസിന് വേണ്ടി ആയിരുന്നു എന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവ് പുറത്ത് വിടും എന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.

വീണാ വിജയന് ഐ ടി ഹബ് തുടങ്ങാന്‍ ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യയെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല വിജയന്‍ ശ്രമിച്ചു എന്നും സ്വപ്ന സുരേഷ് ആരോപിച്ചു. എത്ര സ്വര്‍ണം സമ്മാനമായി കൊടുക്കാനാകും എന്ന് കമല വിജയനും നളിനി നെറ്റോയും തന്നോട് ചോദിച്ചിരുന്നു എന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യവും മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തിട്ടുണ്ട് എന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്ത രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളുടെ തെളിവുകള്‍ ശേഖരിക്കുകയാണ് എന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേയും സമാന ആരോപണവുമായി സ്വപ്‌ന സുരേഷ് രംഗത്തെത്തിയിരുന്നു.

മുന്‍ മന്ത്രി കെ ടി ജലീല്‍ എം എല്‍ എ പ്രോട്ടോക്കോള്‍ ലംഘിച്ചു എന്നാരോപിച്ച് സ്വപ്നാ സുരേഷ് രംഗത്തെത്തിയിരുന്നു. ഗള്‍ഫിലെ മലയാളികളുടെ മരണത്തെ കുറിച്ച് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ പേരില്‍ പത്രസ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ജലീല്‍ ശ്രമിച്ചു എന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ ആരോപണം. അറബ് ഭരണാധികാരികളെയും രാഷ്ട്രങ്ങളെയും സുഖിപ്പിക്കാനായിരുന്നു കെ ടി ജലീലിന്റെ ശ്രമം എന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.
സാധിക ഇതിപ്പോ എന്ത് ഭാവിച്ചാ...എല്ലാം കലക്കന്‍ ഫോട്ടോയാണല്ലോ












Click it and Unblock the Notifications