'മറിയം റഷീദയുമായി ഒരു ബന്ധവുമില്ല, കുറ്റക്കാർ ആരെന്നറിയാനായിരുന്നു ഈ പോരാട്ടം'; പ്രതികരിച്ച് നമ്പി നാരായണൻ
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ സത്യം ഒരുനാൾ പുറത്തുവരുമെന്ന് ഉറപ്പായിരുന്നുവെന്ന് നമ്പി നാരായണൻ. മറിയം റഷീദയുമായി ഒരു ബന്ധവുമില്ലെന്നും നമ്പി നാരായണൻ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് നമ്പി നാരായണന്റെ പ്രതികരണം.
താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സത്യം പുറത്ത് വന്നതില്‍ സന്തോഷമുണ്ടെന്നും നമ്പി നാരായണൻ പറയുകയുണ്ടായി. ഞാന്‍ തെറ്റ് ചെയ്‌തിട്ടില്ലെങ്കില്‍ മറ്റ് ആരോ തെറ്റ് ചെയ്‌തിട്ടുണ്ടെന്ന് വ്യക്തമാണ്. ആരാണ് യഥാര്‍ഥ തെറ്റുകാരന്‍ എന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് ഇത്രയും നാൾ പോരാടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെറ്റ് ചെയ്‌തവർ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല. അവർ തന്നോട് മാപ്പ് പറയണമെന്ന് പോലുമില്ല. അവർക്ക് കുറ്റബോധം ഉണ്ടായാൽ മാത്രം മതി. ചെയ്‌തത് തെറ്റാണെന്ന് അവർ തിരിച്ചറിഞ്ഞാൽ മതി. സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതോടെ തന്റെ ജോലി കഴിഞ്ഞുവെന്നും നമ്പി നാരായണൻ പറഞ്ഞു. 2018ലെ വിധിയിൽ തന്നെ താൻ തൃപ്‌തനാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിബി മാത്യൂസ് ജയിലിൽ പോകണമെന്ന് ആഗ്രഹമില്ല. തെറ്റുകാരൻ അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത എനിക്കുണ്ടായിരുന്നു. കഴിഞ്ഞ 30 വർഷം അതിനു വേണ്ടിയാണ് പൊരുതിയത്. മറിയം റഷീദയുമായി ഒരു ബന്ധവുമില്ല. അതെനിക്ക് പറയാൻ കഴിയുമെന്നും നമ്പി നാരായണൻ കൂട്ടിച്ചേർത്തു. വ്യക്തിപരമായി കേസില്‍ താല്‍പര്യം നഷ്‌ടപ്പെട്ടെന്ന പറഞ്ഞ അദ്ദേഹം വേണമെങ്കില്‍ സാക്ഷിയാകാമെന്നും അറിയിച്ചു.
തന്റെ കസ്‌റ്റഡി കാലം ഒരിക്കലും ഓർക്കാൻ ഇഷ്‌ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റപത്രം ഇതുവരെ കാണാന്‍ പറ്റിയിട്ടില്ല. അത് കാണാതെ എന്ത് പറയാനാണ്. ഒരാഴ്‌ച മുമ്പ് ഈ വാര്‍ത്ത വന്നപ്പോഴും ഇതേ കാര്യമാണ് പറഞ്ഞത്. പല നല്ല കാര്യങ്ങളും നമ്മൾ ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടും. എന്നാൽ കസ്‌റ്റഡി കാലം ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടുന്ന ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകളാണ് അടങ്ങിയിരിക്കുന്നത്. കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്നും സിഐ വിജയനാണ് ഇതിന്റെ സൃഷ്‌ടാവെന്നും കുറ്റപത്രത്തിൽ സിബിഐ ആരോപിക്കുന്നു.
നമ്പി നാരായണനെ തെളിവുകൾ പോലുമില്ലാതെയാണ് സിബി മാത്യൂസ് അറസ്‌റ്റ് ചെയ്‌തതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍ സിഐ എസ് വിജയന്‍ ഹോട്ടൽ റെയ്‌ഡ് ചെയ്യുന്നതിനിടെയാണ് മറിയം റഷീദയെ കണ്ടതെന്നും, വിജയന്‍ ഇവരെ കടന്നുപിടിച്ചത് എതിര്‍ത്തതിലുള്ള പ്രതികാരത്തിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തതെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.
കോടതി വീണ്ടും കസ്‌റ്റഡി നല്‍കാത്തത് കൊണ്ടാണ് ചാരക്കേസ് രജിസ്‌റ്റര്‍ ചെയ്‌തത് എന്നാണ് സിബിഐ ചൂണ്ടിക്കാണിക്കുന്നത്. കമ്മീഷണര്‍ ആർ രാജീവനും മുന്‍ ഗുജറാത്ത് ഡിജിപിയും ഐബിയുടെ ഡെപ്യൂട്ടി ഡയറക്‌ടറുമായിരുന്ന ആര്‍ബി ശ്രീകുമാറുമാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയതെന്നും സിബിഐ കണ്ടെത്തലിലുണ്ട്.
നമ്പി നാരായണന് പോലീസ് കസ്‌റ്റഡിയില്‍ ക്രൂരമായി മര്‍ദനമേറ്റുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. മറിയം റഷീദ കസ്‌റ്റഡിയിൽ വച്ച് പീഡനത്തിന് ഇരയായെന്നും കുറ്റസമ്മതം നടത്താൻ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്‌തതെന്നും സിബിഐ കണ്ടെത്തലിൽ പറയുന്നു
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications