Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമ്പത് സ്വതന്ത്രരുമായി സിപിഎം; അഞ്ച് മലപ്പുറത്ത്, കോഴിക്കോട് രണ്ട്, 2016 ആവര്‍ത്തിക്കുമോ

തിരുവനന്തപുരം: 2016ന് സമാനമായ രീതിയില്‍ തന്നെ മലപ്പുറത്ത് സിപിഎം രംഗത്തിറങ്ങുന്നു. 83 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഒമ്പത് പേര്‍ സ്വതന്ത്രരാണ്. മലപ്പുറത്ത് തന്നെയാണ് കൂടുതല്‍ സ്വതന്ത്രര്‍. മലപ്പുറത്തെ മൂന്ന് സ്വതന്ത്ര സിറ്റിങ് എംഎല്‍എമാരെ മല്‍സരിപ്പിക്കാനും തീരുമാനിച്ചു. തവനൂരില്‍ കെടി ജലീല്‍, താനൂരില്‍ വി അബ്ദുറഹ്മാന്‍, നിലമ്പൂരില്‍ പിവി അന്‍വര്‍ എന്നീ സ്വതന്ത്ര സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും ഇടതുപക്ഷത്തിന് വേണ്ടി കളത്തിലിറങ്ങും. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

ബിജെപിയുടെ വെല്ലുവിളി സ്വീകരിച്ച് മമതാ ബാനര്‍ജി, നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

മറ്റു സ്വതന്ത്രര്‍ ഇവരാണ്

മറ്റു സ്വതന്ത്രര്‍ ഇവരാണ്

കൊണ്ടോട്ടിയില്‍ സുലൈമാന്‍ ഹാജിയും പെരിന്തല്‍മണ്ണയില്‍ കെ മുസ്തഫയും മല്‍സരിക്കും. കോഴിക്കോട് ജില്ലയില്‍ രണ്ടു സ്വതന്ത്രരെയാണ് സിപിഎം മല്‍സരിപ്പിക്കുക. കൊടുവള്ളിയില്‍ കാരാട്ട് റസാഖും കുന്ദമംഗലത്ത് പിടിഎ റഹീമും മല്‍സരിക്കും. ഒമ്പത് സ്വതന്ത്രരില്‍ ഏഴും മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് എന്നതും എടുത്തുപറയേണ്ടതാണ്. ഇതിന് പുറെ എറണാകുളത്ത് ഷാജി ജോര്‍ജ്, ചവറയില്‍ ഡോ. സുജിത് വിജയന്‍ എന്നിവരും ഇടതുസ്വതന്ത്രരാകും.

2016ല്‍ വന്‍ വിജയം

2016ല്‍ വന്‍ വിജയം

2016ല്‍ സിപിഎമ്മിന്റെ സ്വതന്ത്രരെ വച്ചുള്ള പരീക്ഷണം മലപ്പുറത്ത് വന്‍ വിജയമായിരുന്നു. നിലമ്പൂരും താനൂരും വീണത് ആ വേളയിലാണ്. അബ്ദുറഹ്മാന്‍ രണ്ടാത്താണി മൂന്നാമൂഴം തേടിയപ്പോഴാണ് താനൂരില്‍ തോറ്റത്. വി അബ്ദുറഹ്മാന്‍ എന്ന പഴയ കോണ്‍ഗ്രസ് നേതാവ് ഇടത്തോട്ട് ചായുകയായിരുന്നു. താനൂര്‍ മണ്ഡവത്തിലെ കോണ്‍ഗ്രസി മുസ്ലിം ലീഗ് തര്‍ക്കവും അന്ന് ഇടതുപക്ഷത്തിന് നേട്ടമായി.

 നിലമ്പൂരിലെ കാര്യം

നിലമ്പൂരിലെ കാര്യം

ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ആണ് 2016ല്‍ മല്‍സരിച്ചത്. പിവി അന്‍വര്‍ എന്ന കോണ്‍ഗ്രസ് നേതാവിനെ വച്ച് മണ്ഡലം പിടിച്ചടക്കിയ നിലമ്പൂരില്‍ ഇടതുപക്ഷം സ്വാധീനം വര്‍ധിപ്പിച്ചു എന്നതാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാഹചര്യം. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് നിലമ്പൂരില്‍ പിവി അന്‍വര്‍ കളത്തിലിറങ്ങുന്നത്. എന്നാല്‍ താനൂരില്‍ സാഹചര്യം മറിച്ചാണ്. ഇവിടെ ഇത്തവണ ശക്തമായ മല്‍സരം നടക്കും.

തവനൂരില്‍ മാറ്റമില്ല

തവനൂരില്‍ മാറ്റമില്ല

തവനൂരില്‍ കെടി ജലീല്‍ തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ഥി. പൊന്നാനിയിലെ വിവാദങ്ങള്‍ക്കിടയില്‍ ജലീല്‍ പൊന്നാനിയിലേക്ക് മാറുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും തവനൂരില്‍ തന്നെ മല്‍സരിക്കട്ടെ എന്നാണ് സിപിഎം തീരുമാനിച്ചത്. മുസ്ലിം ലീഗിന്റെ പഴയ നേതാവാണ് കെ മുസ്തഫ. പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്കാണ് ഇടതുപക്ഷം തോറ്റത്. ഇത്തവണ തിരിച്ചുപിടിക്കാമെന്ന് കരുതുന്നു.

കൊടുവള്ളിയില്‍ പ്രതീക്ഷ

കൊടുവള്ളിയില്‍ പ്രതീക്ഷ

കൊടുവള്ളിയില്‍ കാരാട്ട് റസാഖ് നേരിയ ഭൂരിപക്ഷത്തിനാണ് 2016ല്‍ ജയിച്ചത്. ഇത്തവണ വോട്ട് വര്‍ധിപ്പിക്കാനാകുമെന്നാണ് സിപിഎം പ്രതീക്ഷ. കുന്ദമംഗലത്ത് പിടിഎ റഹീമും തികഞ്ഞ ആത്മവിശ്വാസത്തിലാണ് കളത്തിലിറങ്ങുന്നത്. റസാഖ് ഇത്തവണയും മല്‍സരിക്കുമെന്ന് നേരത്തെ സൂചന വന്നിരുന്നു. പിന്തിരിപ്പിക്കാനുള്ള ചില നീക്കങ്ങള്‍ യുഡിഎഫ് ക്യാമ്പില്‍ നിന്നുണ്ടായെങ്കിലും കാര്യമുണ്ടായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+