Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷണങ്ങളുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍; അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കേരളത്തില്‍ വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കേരളത്തില്‍ താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ സ്വയം രോഗനിരീക്ഷണം നടത്തുകയും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തേണ്ടതുമാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. കൊവിഡ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്തുന്നതാണ്. എയര്‍ലൈന്‍ ജീവനക്കാര്‍ക്കാണ് ഇവരെ കണ്ടെത്തി നല്‍കേണ്ട ഉത്തരവാദിത്തമുണ്ടാകുക.

പരിശോധനയുടെ ചെലവ് സംസ്ഥാനം വഹിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര യാത്രക്കാര്‍ സംസ്ഥാനത്ത് എത്തിച്ചേരുന്ന തിയതി മുതല്‍ ഏഴ് ദിവസത്തേക്ക് സ്വയം ആരോഗ്യ നിരീക്ഷണം തുടരുകയും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കുകയും വേണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇവര്‍ ഈ കാലയളവില്‍ അടച്ചിട്ട ഇടങ്ങളില്‍ ഒത്തുകൂടുന്നതും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളും ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. കൊവിഡ് പോസിറ്റീവായ എല്ലാ അന്താരാഷ്ട്ര യാത്രക്കാരുടെയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി അയക്കുന്നതാണ്. കൊവിഡ് പോസിറ്റീവായ യാത്രക്കാരുടെ ചികിത്സ നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും ചെയ്യുക.

1

എത്തിച്ചേരുന്ന എട്ടാം ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഉപയോഗിച്ച് കൊവിഡ് പരിശോധന നടത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉചിതമാണെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചും സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും അവരുടെ സ്വന്തം സുരക്ഷയ്ക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കുമായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

2

പ്രവാസികളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ക്വാറന്റീന്‍ ഒഴിവാക്കിയ നടപടിയുമായി മുന്നോട്ടുപോയതെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ രാഷ്ട്രീയ വിഷയങ്ങള്‍ക്ക് മറുപടി പറയാനില്ല. ഇപ്പോള്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം ഇങ്ങനെയാണ്. കൊവിഡ് ലക്ഷണം ഉള്ളവര്‍ക്ക് മാത്രം പരിശോധന മതിയെന്നാണ് കേന്ദ്ര നിര്‍ദേശം. കേരളം ഏറ്റവും അധികം പ്രവാസികള്‍ ഉള്ള ഇടമാണെന്നും എല്ലാ വിധ അഭിപ്രായം തേടിയ ശേഷമാണ് പ്രവാസികളുടെ ക്വാറന്റൈന്‍ ഇളവ് സംബന്ധിച്ച തീരുമാനം എടുത്തതെന്നും മന്ത്രി പറഞ്ഞു.

3

അതേസമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തോത് കുറയുന്നതായും മന്ത്രി വ്യക്തമാക്കി. ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച് രോഗനിരക്ക് 10 ശതമാനമായി കുറഞ്ഞുവെന്ന് മന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മരണ നിരക്കുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് കേരളത്തിന്റെ പ്രതിരോധമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ കേരളം കൃത്യമായ മുന്നൊരുക്കം നടത്തിയിരുന്നതായി വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്രം നിര്‍ദേശിച്ച പരിശോധനാ രീതിയാണ് നടപ്പാക്കിയത്.

Recommended Video

cmsvideo
    രാജ്യം കരകയറുന്നു,കോവിഡ് മൂന്നാം തരംഗം അവസാനിക്കുന്നു | Oneindia Malayalam
    4

    പരിശോധന കൂടുതല്‍ നടക്കുന്നത് കേരളത്തിലാണെന്നും അപ്പോള്‍ സ്വാഭാവികമായി കേസുകള്‍ കൂടുമെന്നും മന്ത്രി വിശദീകരിച്ചു. ഫെബ്രുവരി രണ്ടാം വാരത്തോടെ കേസുകള്‍ കുറയുമെന്നും മന്ത്രി പറഞ്ഞു. അതേസമയം വെള്ളിയാഴ്ച കേരളത്തില്‍ 38,684 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍ 1814, പാലക്കാട് 1792, ഇടുക്കി 1442, വയനാട് 1202, കാസര്‍ഗോഡ് 731 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+