കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബോംബെറിഞ്ഞത് അവർ തന്നെയാവും' ഫിറോസിന്റെ 7 കാരണങ്ങള്‍: നേട്ടം ആർക്കെന്ന് സിദ്ധീഖും

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ അക്രമണം അങ്ങേയറ്റം അപലപനീയമാണന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ്. കുറ്റക്കാരേയും ആസൂത്രകരേയും എത്രയും പെട്ടെന്ന് പിടിക്കുകയും തക്കതായ ശിക്ഷ വാങ്ങി നൽകുകയും വേണം. ആഭ്യന്തര വകുപ്പിന്റെ മൂക്കിനു താഴെ പോലീസ്‌ കാവൽ നിൽക്കുന്ന എകെജി സെന്ററിനു പോലും സുരക്ഷയൊരുക്കാൻ കഴിയാത്ത സർക്കാർ എന്ന് ആളുകൾ അടക്കം പറയുമ്പോൾ പ്രതികളെ പിടിച്ച്‌ സത്യം പുറത്ത്‌ കൊണ്ട്‌ വരാൻ സർക്കാറിനു കഴിയണം. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തീയിട്ടത്‌ പോലെയോ, കോടിയേരി ബാലകൃഷ്ണന്റെ വീടിനും‌ നേരെ നടന്ന അക്രമണത്തിന്റേത്‌ പോലെയോ ആളെ കിട്ടാതെ പോകരുതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

'ദിലീപിന് അക്കാര്യം മനസിലാക്കാൻ സാധിച്ചു;പ്രോസിക്യൂഷന്റെ നീക്കം ദീർഘവീക്ഷണമില്ലാതെ;കെഎ ആന്‍റണി'ദിലീപിന് അക്കാര്യം മനസിലാക്കാൻ സാധിച്ചു;പ്രോസിക്യൂഷന്റെ നീക്കം ദീർഘവീക്ഷണമില്ലാതെ;കെഎ ആന്‍റണി

രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ അക്രമിച്ചിട്ട്‌ പോലും കോൺഗ്രസുകാർ അക്രമം അഴിച്ച്‌ വിടുകയോ സിപിഎം ഓഫീസുകൾ തകർക്കുകയോ ചെയ്യാതിരുന്നത്‌ കോൺഗ്രസിന്റെ നിലപാട്‌ അക്രമം അല്ലാത്തത്‌ കൊണ്ട്‌ തന്നെയാണ്. ബോംബ്‌ രാഷ്ട്രീയവും വടിവാൾ രാഷ്ട്രീയവും കേരളത്തിൽ പയറ്റുന്നത്‌ ആരാണെന്ന് നമുക്കറിയാവുന്നതാണു. സംഘടിതമായി വന്ന് കെപിസിസി ഓഫീസ്‌ അക്രമിച്ചപ്പോഴും ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്റെ വീട്‌ അക്രമിച്ചപ്പോഴും എകെജി സെന്റർ അവിടെ തന്നെ ഉണ്ടായിരുന്നു. അതി വൈകാരികമായി മുദ്രാവാക്യം വിളിച്ച്‌ നീങ്ങിക്കൊണ്ടിരുന്ന അണികളെ ഒരു കല്ലെടുത്തെറിയാൻ പോലും പാർട്ടി അനുവദിച്ചില്ല. ജനാധിപത്യത്തിൽ അതിന്റെ ആവശ്യം ഇല്ല എന്ന് കോൺഗ്രസിനറിയാം.

finalsss

ഇന്ന് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുമ്പോൾ കേരളം മാത്രമല്ല; ഇന്ത്യ ഒന്നാകെ അദ്ദേഹത്തെ ഉറ്റ്‌ നോക്കുമ്പോൾ ഇങ്ങനെയൊരു അബദ്ധം ചെയ്യാൻ മാത്രം വിഡ്ഡികളല്ല കോൺഗ്രസുകാർ. ഇന്നലെ രാത്രി എകെജി സെന്ററിൽ പടക്കം പൊട്ടിയാൽ രാഷ്ട്രീയമായി ആർക്കാണു നേട്ടം എന്ന് മിന്നൽ ഷിബുമാരുടെ പ്രതികരണത്തിൽ നിന്ന് ബോധ്യമാകുന്നുണ്ട്‌. അത്‌ കൊണ്ട്‌ എത്രയും പെട്ടെന്ന് പ്രതിയെ പിടിച്ച്‌ നിയമത്തിനു മുന്നിൽ കൊണ്ട്‌ വരണമെന്ന് മറ്റാരേക്കാളും കോൺഗ്രസ്‌ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ തന്നെ ഒരു ഐശ്വര്യമാണ് ഈ കാഴ്ച: പുത്തന്‍ ചിത്രങ്ങളുമായി അനുശ്രീ

അതേസമയം, ചോദിക്കുന്നവരൊക്കെ പറയുന്ന കാര്യം എ കെ ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് സി പി എമ്മുകാരായിരിക്കുമെന്നാണെന്നാണ് പി കെ ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. എന്ത് കൊണ്ടായിരിക്കും ആളുകളിങ്ങനെ വിചാരിക്കാൻ കാരണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ചോദിക്കുന്നവരൊക്കെ പറയുന്ന കാര്യം എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് അവർ തന്നെയായിരിക്കുമെന്നാണ്. എന്ത് കൊണ്ടായിരിക്കും ആളുകളിങ്ങനെ വിചാരിക്കാൻ കാരണം? ഞാൻ മനസ്സിലാക്കിയ കാരണങ്ങളിതൊക്കെയാണ്.

1. ടി.പി ചന്ദ്രശേഖരനെ കൊല്ലാൻ വന്ന സി പി എം ക്രിമിനലുകൾ സഞ്ചരിച്ച ഇന്നോവയുടെ പിറകിൽ മാഷാ അള്ളാഹ് എന്ന സ്റ്റിക്കറൊട്ടിച്ച് തീവ്രവാദികളാണ് കൊലക്ക് പിന്നിലെന്ന് പ്രചരിപ്പിച്ചു.

2. തലശ്ശേരിയിൽ കാരായിമാരുടെ നേതൃത്വത്തിൽ ഫസലിനെ കൊന്ന് രക്തത്തുള്ളികൾ ഒരു ടവ്വലിലാക്കി ആർ.എസ്.എസ്സുകാരന്റെ വീട്ടുപടിക്കൽ ഉപേക്ഷിച്ച് കൊലപാതകം വഴി തിരിച്ചു വിടാൻ ശ്രമിച്ചു.

3. വടകര മേമുണ്ടയിൽ ആർ.എസ്.എസ്സിന്റെ ഫ്ലക്സ് ബോർഡുകൾ തകർത്ത് അവിടെയുള്ള മദ്രസയിൽ കൊണ്ടു പോയിട്ട് കലാപമുണ്ടാക്കാൻ നോക്കി. തൊട്ടടുത്തുള്ള സെക്യൂരിറ്റി ജീവനക്കാരൻ കയ്യോടെ പിടിച്ചത് കൊണ്ട് മാത്രം കലാപം ഒഴിവായി.

4. ബാലുശ്ശേരി പാലോളിയിൽ എസ് ഡി പി ഐ-ലീഗ് പ്രശ്നങ്ങൾ നിലനിൽക്കുന്നിടത്ത് അർധരാത്രി എസ് ഡി പി ഐയുടെ ബോർഡുകൾ തകർത്ത് സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു. ഡി വൈ എഫ് ഐ പ്രവർത്തകനെ കയ്യോടെ പിടികൂടിയപ്പോൾ നേതാക്കൾ പറഞ്ഞിട്ടാണ് ഇത് ചെയ്തതെന്ന് പറഞ്ഞു.

5. ബേപ്പൂരിൽ കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി ഞങ്ങൾ സർവേ കുറ്റികൾ പിഴുതപ്പോൾ യൂത്ത് ലീഗുകാർ അമ്പലത്തിലെ കുറ്റി പിഴുതു എന്ന് ദേശാപമാനി പത്രമടക്കം പ്രചരിപ്പിച്ച് വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു.

6. ആലപ്പുഴയിൽ കൃഷ്ണപിള്ളയുടെ സ്മാരകം തകർത്ത് പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ നോക്കി. ഒടുവിൽ പിടിക്കപ്പെട്ടത് അഞ്ച് സി.പി.എം പ്രവർത്തകരെ.

7. മാഹി പന്തക്കലിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബേറെന്ന് പാർട്ടി പ്രചരിപ്പിച്ചു. ഒടുവിൽ പോലീസ് അന്വേഷിച്ചപ്പോൾ ബ്രാഞ്ച് സെക്രട്ടറിയും പാർട്ടി പ്രവർത്തകനും സ്വയം ചെയ്ത് നാട്ടിൽ സംഘർഷമുണ്ടാക്കാൻ ശമിച്ചതാണെന്ന് കണ്ടെത്തി. രണ്ട് പേരെയും ജയിലിലടച്ചു.

ഇതൊക്കെ ചെയ്ത ഇവർ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്ന് ആരെങ്കിലും വിചാരിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.

അപ്പോ എല്ലാവരും ഗോ റ്റുയുവർ ക്ലാസസ്...

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

English summary
'They' were the ones who bombed the AKG Center ': pk firos with 7 reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X