ഒമ്പത് പേരും വിനോദയാത്രക്ക് പുറപ്പെട്ടത് വീട്ടുകാരോട് പറയാതെ; മണികണ്ഠന്റെ മരണത്തില്‍ തകര്‍ന്ന് കൂട്ടുകാര്‍
തിരുവല്ല: കഴിഞ്ഞ ദിവസം തുകലശ്ശേരിയില്‍ അപകടത്തില്‍പ്പെട്ട യുവാക്കള്‍ വിനോദയാത്രക്ക് പോയത് വീട്ടുകാരോട് പോലും പറയാതെ. ഒറ്റ ദിവസം കൊണ്ട് എറണാകുളത്തെ അമ്യൂസ്‌മെന്റ് പാര്‍ക്ക് സന്ദര്‍ശിച്ച് മടങ്ങാനായിരുന്നു ഒമ്പത സംഘത്തിന്റെ പദ്ധതി. കൂട്ടുകാരിലൊരാളുടെ ജീവനെടുക്കുന്ന യാത്രയായിരിക്കും അത് യുവാക്കളും കരുതിയില്ല.
അപകടത്തില്‍ മണികണ്ഠന്‍ എന്ന യുവാവാണ് മരിച്ചത്. മണികണ്ഠനും സുഹൃത്തുക്കളും ശിവകാശിയില്‍നിന്ന് പുനലൂര്‍ വഴിയാണ് എറണാകുളത്തേക്ക് യാത്ര തിരിച്ചത്. ഒമ്പത് പേരും ഇക്കാര്യം വീട്ടില്‍ പറഞ്ഞിരുന്നില്ല. വീട്ടില്‍ പറഞ്ഞാല്‍ വിനോദയാത്രക്ക് പോകാന്‍ സമ്മതിക്കില്ല എന്ന കാരണത്താലായിരുന്നു ഇത് എന്നാണ് അപകടത്തില്‍ പരിക്കേറ്റ വിഘ്‌നേഷ് പറയുന്നത്.

മറ്റ് പല ആവശ്യങ്ങള്‍ പറഞ്ഞാണ് ഇവര്‍ വീടുകളില്‍ നിന്ന് ഇറങ്ങിയത്. രാത്രി രണ്ട് മണിയോടെ ആണ് ശിവകാശിയില്‍ നിന്ന് തിരിച്ചത്. മണികണ്ഠന്‍ സംഘടിപ്പിച്ച കാറിലായിരുന്നു യാത്ര. എന്നാല്‍ തുകലശേരി വളവില്‍ പെട്ടെന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അപകടത്തില്‍ മണികണ്ഠന്‍ മരിച്ചു.
മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 23 വയസായിരുന്നു മണികണ്ഠന്. അപകടത്തില്‍ മണികണ്ഠന്റെ തലയ്ക്കാണ് ഗുരുതരായി പരിക്കേറ്റത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനം വെട്ടിപ്പൊളിച്ചായിരുന്നു മണികണ്ഠനെ പുറത്തെടുത്തത്. കെ എസ് ആര്‍ ടി സി ബസിലാണ് മണികണ്ഠനെ അപകടം നടന്നയിടത്ത് നിന്ന് ആശുപത്രിയിലേക്ക് എത്തിച്ചത്.
വാഹനം കിട്ടാത്ത അവസ്ഥയിലാണ് അതുവഴി വന്ന കെ എസ് ആര്‍ ടി സി ബസിന് നാട്ടുകാര്‍ കൈകാണിക്കുന്നത്. പിന്നാലെ അത് വഴി വന്ന ആംബുലന്‍സിലാണ് പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലേക്ക് അയച്ചത്.
മണികണ്ഠന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മണികണ്ഠന്റെ ബന്ധുക്കള്‍ ശിവകാശിയില്‍നിന്ന് തിരുവല്ലയിലേക്ക് എത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications