വൃദ്ധന്‍ ബസിടിച്ച് മരിച്ച സംഭവം, പൊലീസിനെ 'രക്ഷിച്ച്' ചെന്നിത്തല, ആ മരണം എങ്ങനെ മറക്കും?
തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ ബസിടിച്ച് അരമണിയ്ക്കൂറോളം പൊരിവെയിലത്ത് റോഡില്‍ കിടന്ന് വൃദ്ധന്‍ മരിച്ച സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വൃദ്ധന്റെ പരിക്ക് ഗുരുതരമായതിനാലാണ് ആംബുലന്‍സ് വരുന്നത് വരെ കാത്തിരുന്നതെന്നും സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും ചെന്നിത്തല.
റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ വൃദ്ധന്‍ ബസിടിച്ച് വീഴുന്നത്. ഇതേ ബസിന്റെ ചക്രങ്ങള്‍ കയറി കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. രക്തം വാര്‍ന്ന് റോഡില്‍ കിടന്നയാള്‍ രണ്ടര മണിയ്ക്കൂറിന് ശേഷം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി ജ്ഞാനശീലന്‍ ആണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

പൊലീസിന്റെ കൃത്യവിലോപമാണ് വൃദ്ധന്റെ മരണത്തിന് കാരണമെന്ന് പരാതി ഉയര്‍ന്നിരുന്നു. സംഭവത്തെപ്പറ്റി അന്വേഷിയ്ക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാനും ഡിജിപി ടിപി സെന്‍കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനെ ചുമതലപ്പെടുത്തി.












Click it and Unblock the Notifications