തിരുവനന്തപുരം മെട്രോ: ചിലവ് 8000 കോടി; 2028 ല്‍ ട്രാക്കില്‍, ഒട്ടും ലൈറ്റ് അല്ല, എങ്കിലും വിടാതെ കൊച്ചിക്കാർ
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ നിർമ്മാണം രണ്ട് വർഷത്തിനുള്ളില്‍ തന്നെ പൂർത്തിയാക്കാന്‍ കഴിഞ്ഞേക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ലോക്നാഥ് ബെഹ്റ. 8000 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ അലൈന്മെന്റ് മാറ്റമുള്ളതു കൊണ്ടു മുന്‍പ് തയാറാക്കിയ ഡിപിആറില്‍ കുറച്ചു മാറ്റങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്മെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആർഎൽ) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.

പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍.
തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. നിലവിൽ വരുന്നതോടെ തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി അനന്തപുരിയുടെ വികസനക്കുതിപ്പിന് ഗതിവേഗം പകരുമെന്നാണ് പ്രതീക്ഷ.
അതേസമയം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായ തിരുവനന്തപുരും-കൊച്ചി പോര് മെട്രോ വിഷയത്തിലുമുണ്ട് എന്നതാണ് ശ്രദ്ധേയം. തിരുവനന്തപുരത്ത് വരുന്നത് ലൈറ്റ് മെട്രോയാണ് ചില ആളുകളുടെ പ്രചരണം. എന്നാല്‍ തിരുവനന്തുപുരത്തേത് ലൈറ്റ് മെട്രോയല്ല എന്നതാണ് യാഥാർത്ഥ്യം. ഗവണ്മെന്റ് ഓർഡറിൽ കൃത്യമായി തിരുവനന്തപുരം മെട്രോ എന്ന് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
നേരത്തെ കെ ആർ ടി എല്‍ ഉണ്ടായിരുന്നപ്പോൾ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക് അഡ്മിനിസ്ട്രറ്റിവ് അനുമതി നൽകിയിരുന്നു എന്ന്. ഇന്ന് കെ ആർ ടി എല്‍ അല്ല, കെ എം ആർ എല്‍ ആണുള്ളത്. അതിവേഗം വളരുന്ന നഗരം എന്ന നിലക്ക്, തിരുവനന്തപുരത്തിന്റെ ഭാവി ഗതാഗത ആവശ്യങ്ങൾക്കു മോണോ റെയിൽ അല്ലെങ്കിൽ ലൈറ്റ് മെട്രോ ഒരിക്കലും മതിയാവില്ലെന്ന് കെ എം ആർ എല്‍ നടത്തിയ സമഗ്ര മൊബൈലിറ്റി സ്റ്റഡി പ്രകാരം മനസിലായി.
അതുകൊണ്ട് സോഷ്യൽ, ഇക്കണോമിക് വയബിലിറ്റ് ഒക്കെ നോക്കുമ്പോൾ കൊച്ചിയിൽ ഉള്ളത് പോലെ കൺവെൻഷണൽ മെട്രോ തിരുവനന്തപുരത്ത് ഉചിതം എന്ന് മനസിലായി. അതായത് ലൈറ്റ് മെട്രോ അല്ല, തിരുവനന്തപുരം മെട്രോ ആണെന്നും തിരുവനന്തപുരത്തെ പിന്തുണയ്ക്കുന്ന സോഷ്യല്‍ മീഡി പേജുകള്‍ വ്യക്തമാക്കുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications