Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും നഗ്നത പ്രദര്‍ശനം, യുവതി ബഹളം വച്ചു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസില്‍ വീണ്ടും യാത്രക്കാരിക്ക് നേരെ നഗ്നത പ്രദര്‍ശനം. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസിലായിരുന്നു യുവാവിന്റെ അതിക്രമം. സംഭവത്തെ തുടര്‍ന്ന് കന്യാകുമാരി സ്വദേശിയായ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിക്ക് നേരെയാണ് ഇയാള്‍ നഗ്നത പ്രദര്‍ശനം നടത്തിയത്. യുവതി എറണാകുളത്ത് നിന്ന് ജോലി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കോട്ടയത്ത് നിന്ന് ബസില്‍ കയറിയ രാജു തുടര്‍ച്ചയായി ശല്യം ചെയ്തിരുന്നതായി പരാതിക്കാരി പറയുന്നു. തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് നഗ്നത പ്രദര്‍ശനം നടത്തിയത്.

ksrtc

ബസില്‍ വച്ച് യുവതി ബഹളം വച്ചതോടെ സഹയാത്രികരാണ് ഇയാളെ പിടികൂടിയത്. പിന്നീട് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് എറണാകുളം തൊടുപുഴ റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി ബസില്‍ വച്ച് നഗ്നത പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോലാനി സ്വദേശിയായ 24 കാരിയാണ് പരാതിക്കാരി. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം. പരാതിക്കാരി ബസിന്റെ മുന്‍വാതിലിന് സമീപത്താണിരുന്നത്. പരാതിക്കാരുടെ സമീപത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു.

ബസ് മൂവാറ്റുപുഴയെത്തിയപ്പോള്‍ അടുത്തുണ്ടായിരുന്ന യാത്രക്കാരി കൂടുതല്‍ സൗകര്യമുള്ള മറ്റൊരു സീറ്റിലേക്ക് മാറി. ഈ സമയത്ത് പരാതിക്കാരി ഉറക്കത്തിലായത് കൊണ്ട് അറിഞ്ഞിരുന്നില്ല. മൂവാറ്റുപുഴയില്‍ നിന്ന് ബസില്‍ കയറിയ പ്രതി ഇവരുടെ അടുത്താണ് ഇരുന്നത്. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നു.

പിന്നാലെ യുവതി മൂന്ന് പേരുള്ള സീറ്റിലേക്ക് മാറിയിരുന്നെങ്കിലും അവിടെയും ചെന്ന് പ്രതി ശല്യം തുടര്‍ന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടര്‍ ഇടപെട്ടതോടെ പ്രതിയെ മറ്റ് യാത്രക്കാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പ്രതി ബസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ തടഞ്ഞുവച്ച് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+