കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീപീഡന കേസുകള്‍: തിരുവനന്തപുരം ഒന്നാമത്

  • By Aswathi
Google Oneindia Malayalam News

കൊച്ചി: രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥനത്ത് നില്‍ക്കുന്നത് കേരളമാണെന്ന് നേരത്തെ കണക്കുകള്‍ വന്നിരുന്നു. ഇന്റര്‍ നെറ്റ് ലോകത്തെ അശ്ലീലകേസുകളിലും ആ സ്ഥാനം ദൈവത്തിന്റെ സ്വന്തം നാടിന് തന്നെ. അതിലും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളാണ് കൂടുതല്‍. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനം തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിന്.

സംസ്ഥാന ക്രൈം ബ്യൂറോയുടെ 2013ലെ കണക്കുകള്‍ പ്രകാരം 1242 കേസുകളാണ് തിരുവനന്തപുരത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്തത്. 2012ലെ കണക്കുകളിലും സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷയില്ലാത്ത ജില്ലയും തിരുവനന്തപുരം തന്നെയായിരുന്നു. തൃശ്ശൂരാണ് രണ്ടാം സ്ഥാനത്ത്. അതിന് തൊട്ടുപിന്നില്‍ മലപ്പുറവും കൊല്ലവുമുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളിള്‍ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്.

 Thiruvananthapuram

ഈ കണക്കുകള്‍ അഞ്ച് മുതല്‍ പതിമൂന്ന് വരെ യഥാക്രമം എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, പാലക്കാട്, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നിങ്ങനെയാണ്. 787 ബലാത്സംഗം കേസുകളും 2963 പീഡനക്കേസുകളുമുള്‍പ്പടെ ആകെ 9347 കേസുകളാണ് 2013ല്‍ റിപ്പോര്‍ട്ട് ചെയ്തത്. തട്ടിക്കൊണ്ടു പോകല്‍ 123, പൂവാലശല്യം 303, സ്ത്രീധന മരണം16, ഗാര്‍ഹിക പീഡനം3192, മറ്റുള്ളവ 1963വ എന്നിങ്ങനെയാണ് കണക്കുകള്‍.

തലസ്ഥാനത്തെ ബലാത്സംഗ നിരക്ക് 2012 ലെ 138 ല്‍ നിന്ന് 112 ആയും പീഡനം 767 ല്‍ നിന്ന് 639 ആയും കുറഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടു പോകല്‍ 26 ല്‍ നിന്ന് 13 ആയി. പൂവാല ശല്യം 57 ല്‍ നിന്ന് 39 ആയി കുറഞ്ഞു. സ്ത്രീധനമരണം എട്ടില്‍ നിന്ന് അഞ്ചായി. ഗാര്‍ഹിക പീഡനം 547 ല്‍ നിന്ന് 327 ആയി. സ്ത്രീകള്‍ക്കെതിരെയുള്ള മറ്റുകുറ്റകൃത്യങ്ങള്‍ 93 ല്‍ നിന്ന് 107 ആയി ഉയര്‍ന്നു.

English summary
According to state crime records bureau in Kerala 2013 report, Thiruvananthapuram tops in the highest rate of crimes against women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X