ഓണം ബംബർ വിൽപ്പന കുതികുതിക്കുന്നു; മുന്നിൽ പാലക്കാട്, സമ്മാനം എങ്ങോട്ട്?
തിരുവനന്തപുരം: ഭാഗ്യം തേടി തിരുവോണം ബംബർ എടുക്കുന്ന ആളുകളുടെ എണ്ണം കൂടുകയാണ്. ടിക്കറ്റ് വിൽപ്പന 57 ലക്ഷത്തിലേക്ക് കടക്കുകയാണ്. ടിക്കറ്റ് വിറ്റുവരവ് 274 കോടി രൂപ കടന്നതായാണ് റിപ്പോർട്ട്. ഏജൻസി കമ്മീഷനും ജി എസ് ടിയും കഴിച്ചാൽ 214 കോടി രൂപയോളം സർക്കാരിന് ലഭിക്കുന്നത്. തുടക്കം മുതൽ തന്നെ വൻ സ്വീകാര്യതയാണ് ടിക്കറ്റിന് ലഭിക്കുന്നത്.
25 കോടിയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില വരുന്നത് 500 രൂപയാണ്. രണ്ടാം സമ്മാനം 1 കോടി വീതം 20 പേർക്ക്. മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷം ആണ് നാലാം സമ്മാനം . രണ്ട് ലക്ഷം രൂപ അഞ്ചാം സമ്മാനം. ഇന്നലെ വൈകുന്നേരം നാല് മാണി വരെയുള്ള കണക്കനുസരിച്ച് നിലവിൽ അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളിൽ 56,74558 ടിക്കറ്റുകൾ വിറ്റു. ഈ മാസം ഒൻപതാം തീയതിയാണ് നറുക്കെടുപ്പ്. ഇനിയുള്ള ദിവസങ്ങളിൽ ടിക്കറ്റ് വിൽപന കൂടാനാണ് സാധ്യത.

ജില്ല അടിസ്ഥാനത്തിൽ ടിക്കറ്റ് വിൽപ്പന നോക്കുകയാണെങ്കിൽ ഇത്തവണയും മുന്നിൽ പാലക്കാട് ജില്ലയാണ്. സബ് ഓഫീസുകളിലേത് ഉൾപ്പെടെ 1055980 ടിക്കറ്റുകളാണ് പാലക്കാട് ഇതുവരെ വിറ്റത്. തിരുവനന്തപുരത്ത് 740830 ടിക്കറ്റുകൾ ആണ് വിറ്റത്. നറുക്കെടുപ്പിന് ഒരാഴ്ച മുൻപ് ടിക്കറ്റ് വിൽപന വർദ്ധിക്കാറുണ്ട്.
കഴിഞ്ഞ വർഷം 85 ലക്ഷം തിരുവോണം ബംബർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 75, 76. 097 ടിക്കറ്റുകൾ വിറ്റിരുന്നു. 2022 ൽ 67.50 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 66.55 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. വ്യാജ ടിക്കറ്റ് വിൽപ്പന നടയാൻ ഉള്ള നടപടികളും നടക്കുന്നുണ്ട്. കേരളത്തിൽ മാത്രമാണ് ഭാഗ്യക്കുറി വിൽക്കുന്നതെന്നും ഓൺലൈൻ വഴി ടിക്കറ്റ് വിൽക്കുന്നില്ലെന്നും ലോട്ടറി വകുപ്പ് തമിഴ്, ഹിന്ദി ഭാഷകളിൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
ആദ്യം അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ ആറ് ലക്ഷത്തിലേറെ ടിക്കറ്റുകളുടെ വിൽപ്പന ആദ്യ ദിവസം തന്നെ വിറ്റുപോയി. നറുക്കെടുപ്പ് അടുത്തെത്തും തോറും വിൽപ്പന കൂടുമെന്നാണ് കരുതുന്നത്. 2024 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ മാത്രം സമ്മാന ഇനത്തിൽ മാത്രം ലോട്ടറി വകുപ്പ് വിതരണം ചെയ്ത സമ്മാനത്തുക ആകെ 7095 കോടി രൂപയായിരുന്നു. ഒന്നാം ബംബർ മുതലായവയുടെ സമ്മാനത്തുക കൂടി കണക്കാക്കുമ്പോൾ ഇത്തവണ സമ്മാനത്തുകയിൽ റെക്കോർഡ് മറികടക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications