ബിജെപി ഇന്ന് കേന്ദ്രം ഭരിക്കുന്നത് വ്യാജവോട്ടുകളുടെ ബലത്തിലെന്ന് തോമസ് ഐസക്, പ്രക്ഷോഭം വേണം
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപകമായ കള്ളവോട്ട് നടന്നുവെന്ന ആരോപണം രാഹുൽ ഗാന്ധി ഉന്നയിച്ചത് വലിയ വിവാദവും ചർച്ചയും ആയിരിക്കുകയാണ്. രാഹുൽ ഗാന്ധി പുറത്ത് വിട്ട വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് മുൻ ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് പറയുന്നു.
ബിജെപി കേന്ദ്രം ഭരിക്കുന്നത് വ്യാജ വോട്ടുകളുടെ ബലത്തിലാണെന്ന് തോമസ് ഐസക് ആരോപിച്ചു. ബിജെപിയെ ജനങ്ങളുടെ മുന്നിൽ തുറന്ന് കാണിക്കാൻ പ്രക്ഷോഭം വേണമെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' ജനാധിപത്യ അട്ടിമറിക്ക് ഇലക്ഷൻ കമ്മീഷൻ മോദിയുടെ ഉപകരണമായി അധപതിച്ചിരിക്കുകയാണ്. ഇന്നലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. 25 ലക്ഷം വോട്ടുകളാണ് ഹരിയാനയിൽ വ്യാജമായി ചേർത്തിരിക്കുന്നത്. ഒരു മേൽവിലാസത്തിൽ 501 വോട്ടർമാർ. 3.5 ലക്ഷം കോൺഗ്രസ് വോട്ടുകൾ വെട്ടിക്കളഞ്ഞു.

കർണ്ണാടകത്തിലെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നടന്ന കൃത്രിമത്വത്തിൽ നിന്നാണ് ആരോപണ പരമ്പര ആരംഭിച്ചത്. മാധവപുര മണ്ഡലത്തിൽ ഒരു ലക്ഷം വോട്ടുകളിലാണ് കൃത്രിമം കണ്ടെത്തിയത്. 80 വോട്ടർമാർ വരെ ഒരു വിലാസത്തിൽ. അസംബന്ധ കൃത്രിമ പേരുകളിൽ വോട്ടർമാർ. തെറ്റായ ഫോട്ടോകൾ. മഹാരാഷ്ട്രയിൽ 39 ലക്ഷം പുതിയ വോട്ടർമാരാണ് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടയിൽ വർദ്ധിച്ചത്. ഒരേ പേരിൽ പല വോട്ടുകൾ. ഒരേ വിലാസത്തിൽ പല വോട്ടുകൾ.
ബീഹാറിൽ SIR ഉപയോഗിച്ച് 65 ലക്ഷം വോട്ടുകളാണ് 2025 ജൂൺ, ജൂലൈ മാസങ്ങളിൽ നീക്കം ചെയ്തത്. അതോടൊപ്പം വ്യാജവോട്ടുകൾ ചേർക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിംങ്ങളായ വോട്ടർമാരെ പലയിടത്തും കൂട്ടത്തോടെ നീക്കം ചെയ്തു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ മാർജിനേക്കാൾ 24 സീറ്റുകളിൽ നീക്കം ചെയ്തവരുടെ എണ്ണം വരും.
പശ്ചിമ ബംഗാളിൽ 2002-ലെ വോട്ടേഴ്സ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് SIR. മുസ്ലിംങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യം. ബിജെപിക്ക് അനുകൂലമായി വ്യാജവോട്ടുകൾ ചേർക്കുകയും ചെയ്തു.
മദ്ധ്യപ്രദേശിൽ 16 ലക്ഷം പുതിയ വോട്ടുകൾ 2023 ആഗസ്റ്റ് - ഒക്ടോബർ മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ചേർത്തു. തമിഴ്നാട്ടിൽ 2021-ലെ തെരഞ്ഞെടുപ്പിനു മുന്നേ 13000 വോട്ടർമാരെ റ്റി നഗർ മണ്ഡലത്തിൽ നിന്നും നീക്കം ചെയ്തു. ഡൽഹിയിൽ ആയിരക്കണക്കിന് ആപ്പ് വോട്ടർമാരെ 2025-ലെ തെരഞ്ഞെടുപ്പിനു മുമ്പ് നീക്കം ചെയ്തു.
കേരളത്തിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പ് വേളയിലാണ് SIR-മായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറങ്ങിയിരിക്കുന്നത്.
രണ്ടിടത്തും പ്രവർത്തിക്കേണ്ടത് ഒരേ ഉദ്യോഗസ്ഥരാണ് എന്നുള്ളതുകൊണ്ട് കേരളത്തിലെ SIR മാറ്റിവയ്ക്കണം എന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിക്കാൻ കേന്ദ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ല. എന്നാൽ മഹാരാഷ്ട്രയിൽ ഇതേ കാരണം പറഞ്ഞു മാറ്റി വയ്ക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലും ആസാമിലും 2026 ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. ഇതനുസരിച്ചു ആസാമിലെ SIR നടപ്പാക്കൽ മാറ്റിവെച്ചു. എന്നാൽ കേരളത്തിൽ ഈ ഇളവ് അനുവദിക്കുവാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറല്ല.
തദ്ദേശഭരണ തെരഞ്ഞെടുപ്പിനു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ SIR അടക്കം മറ്റു ചുമതലകൾക്ക് ഉപയോഗിക്കാൻ പാടില്ലായെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ ഉത്തരവിട്ടതോടെ ആകെ ആശയക്കുഴപ്പമാണ്. എന്തിനു വേണ്ടിയാണ് SIR ഇപ്പോൾ തന്നെ നടത്തണമെന്ന് ശഠിക്കുന്നത്? ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയ പാർടികളും 2002-നെ അടിസ്ഥാനമാക്കിയുള്ള SIR-നെ എതിർക്കുന്നു. ഇതാണ് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന്റെ അഭിപ്രായം. നമ്മൾ സുപ്രിം കോടതിയിലേക്കു പോവുകയാണ്.
ഇന്ത്യാ ബ്ലോക്ക് ദേശീയാടിസ്ഥാനത്തിൽ SIR സംബന്ധിച്ച് ഒരു പൊതുനിലപാട് സ്വീകരിക്കണം. പ്രക്ഷോഭം വേണം. ബിജെപി ഇന്ന് കേന്ദ്രം ഭരിക്കുന്നത് വ്യാജവോട്ടുകളുടെ ബലത്തിലാണ്. 25 സീറ്റുകളിലെ ഫലം വ്യത്യസ്തമായിരുന്നെങ്കിൽ മോദി ഇന്ന് പ്രധാനമന്ത്രി അല്ല. ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന ബിജെപി ജനങ്ങളുടെ മുന്നിൽ തുറന്നുകാണിക്കണം.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
35 സീറ്റ് കിട്ടിയാല് കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്ഗ്രസും മറ്റുള്ളവരും വരും -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
ആസിയാൻ സ്വതന്ത്രവ്യാപാര കരാർ വഴി റബർ കർഷകർക്കുണ്ടായ നഷ്ടം ഒന്നേകാൽ ലക്ഷം കോടിയാണ്';തോമസ് ഐസക് -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
ഡീൽ പ്രചാരണം രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മുൻകൂർ ജാമ്യം; മറുപടിയുമായി തോമസ് ഐസക് -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ











Click it and Unblock the Notifications