Get Updates
Get notified of breaking news, exclusive insights, and must-see stories!

മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് നിര്‍ണായക പങ്കെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സ് രേഖകളും പുറത്തുവിട്ടിട്ടുണ്ട്. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങള്‍ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ്.

തനിക്ക് മാത്രമായി മസാല ബോണ്ട് ഇറക്കിയതില്‍ ഉത്തരവാദിത്തമില്ലെന്ന ഐസക്കിന്റെ വാദം നിലനിര്‍ക്കില്ലെന്നും ഇഡി വ്യക്തമാക്കി. മുഖ്യമന്ത്രിയും ധനമന്ത്രിയുമാണ് ബോര്‍ഡിന്റെ ചെയര്‍മാനും വൈസ് ചെയര്‍മാനുമെന്നും, അത് ഔദ്യോഗിക സ്ഥാനം കാരണം ലഭിച്ച പദവികളാണെന്നുമായിരുന്നു ഐസക്കിന്റെ വിശദീകരണം.

thomas-isaac

അതേസമയം മസാല ബോണ്ടിറക്കാന്‍ തീരുമാനമെടുത്ത കിഫ്ബി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമല്ലാത്ത ആളുകളും ഉണ്ടായിരുന്നുവെന്നാണ് ഇഡി പറയുന്നത്. മസാല ബോണ്ടിറക്കുന്നതിനും മുഖ്യമന്ത്രിയെയും ഐസക്കിനെയുമാണ് യോഗം ചുമതലപ്പെടുത്തിയത്.

മസാല ബോണ്ടിറക്കിയതിലും അവസാനിപ്പിച്ചതിലും തോമസ് ഐസക്ക് നിര്‍ണായക റോള്‍ വഹിച്ചെന്നും ഇഡി ചൂണ്ടിക്കാണിച്ചു. ഉയര്‍ന്ന പലിശ നല്‍കി ബോണ്ട് ഇറക്കുന്നതില്‍ ചീഫ് സെക്രട്ടരി ആശങ്ക അറിയിച്ചിരുന്നുു. എന്നാല്‍ പലിശ കൂടുതലാണെങ്കിലും ഭാവിയില്‍ കിഫ്ബിക്ക് ഗുണം ചെയ്യുമെന്ന നിലപാടാണ് തോമസ് ഐസക്ക് സ്വീകരിച്ചത്.

ഐസക്കിന്റെ നിലപാടിനെ തുടര്‍ന്നാണ് മസാല ബോണ്ട് ഇറക്കാന്‍ തീരുമാനിച്ചതെന്നാണ് ഇഡി പറയുന്നത്. അതേസമയം മസാല ബോണ്ട് കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ കിഫ്ബി ശ്രമിക്കുന്നുവെന്ന് ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ ഇഡി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐസക്കിനെതിരായ വിവരങ്ങള്‍ പുറത്തുന്നത്.

കിഫ്ബി മനപ്പൂര്‍വം അന്വേഷണം നിശ്ചലമാക്കാന്‍ ശ്രമിക്കുന്നതായിട്ടാണ് ഇഡി കുറ്റപ്പെടുത്തുന്നത്. പത്ത് മാസമായി കിഫ്ബിയടക്കമുള്ള എതിര്‍ കക്ഷികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല. മനപ്പൂര്‍വം ഇവര്‍ നിസ്സഹകരിക്കുകയാണ്. കേസില്‍ സമന്‍സ് അയക്കുന്നത് നടപടിക്രമമാണ്. അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കിഫ്ബി അടക്കം ശ്രമിക്കുന്നത് ശരിയല്ലെന്നും ഇഡി പറഞ്ഞു.

സമന്‍സ് കിട്ടുന്നയാള്‍ കുറ്റക്കാരനാണെന്നോ അല്ലെന്നോ പ്രഥമദൃഷ്ട്യാ പറയാനാകില്ല. അന്വേഷണത്തിന്റെ ഭാഗമായുള്ള വിവര ശേഖരണത്തിനാണ് സമന്‍സ് നല്‍കുന്നത്. സഹകരിക്കേണ്ടത് ഉത്തരവാദിത്തമുള്ളവരുടെ ബാധ്യതയാണെന്നും ഇഡി പഞ്ഞു. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമന്‍സ് നാല് പ്രാവശ്യം അവഗണിച്ചിരുന്നു ഐസക്ക്. കഴിഞ്ഞ ദിവസം ഇതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് ഇഡിക്ക് കത്ത് നല്‍കിയിരുന്നു. ബോണ്ട് ഇറക്കാനുള്ള തീരുമാനം കിഫ്ബിയുടെ പതിനേഴ് ബോര്‍ഡംഗങ്ങള്‍ ചേര്‍ന്നെടുത്തതാണെന്നും ഐസക്ക് വിശദീകരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+