കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യ പോരാട്ടത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവർ'; തുറന്നടിച്ച് ഐസക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യ 75ാം സ്വാതന്ത്ര്യദിനം ആചരിക്കുമ്പോള്‍ രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. സ്വാതന്ത്ര്യസമരത്തിന്റെ ആദര്‍ശങ്ങളെ തള്ളിപ്പഞ്ഞവരാണ്. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ മുഖമുദ്രകളായ മതനിരപേക്ഷത, പൗരസ്വാതന്ത്ര്യം, ജനാധിപത്യം, ഫെഡറലിസം, സ്വാശ്രയത്വം എല്ലാം അപകടത്തിലാണ്. ചരിത്രം തിരുത്തിയെഴുതാനുള്ള പരിശ്രമത്തിലാണ് അവര്‍. ത്രിവര്‍ണ്ണ പതാകയെപ്പോലും ഹിന്ദുത്വ ശക്തികള്‍ അംഗീകരിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു.

ദിവസേന 350ഓളം ഭക്തര്‍; ഗാന്ധിജിയെ പൂജിക്കുന്ന ക്ഷേത്രം, സ്വാതന്ത്ര്യ ദിനത്തില്‍ ജനപ്രവാഹംദിവസേന 350ഓളം ഭക്തര്‍; ഗാന്ധിജിയെ പൂജിക്കുന്ന ക്ഷേത്രം, സ്വാതന്ത്ര്യ ദിനത്തില്‍ ജനപ്രവാഹം

വിധിയുടെ വിളയാട്ടംമൂലം അധികാരത്തിലേറിയവര്‍ നാളെ നമ്മളോട് ത്രിവര്‍ണ്ണ പതാകയേന്താന്‍ ആവശ്യപ്പെട്ടേക്കും. എന്നാല്‍ ഹിന്ദുത്വ വാദികള്‍ക്ക് ഈ ത്രിവര്‍ണ്ണ പതാകയെന്നാല്‍ ഒരിക്കലും അംഗീകരിക്കാനോ ബഹുമാനിക്കാനോ കഴിയില്ല. ത്രി എന്ന വാക്ക് തന്നെ ഹീനമാണ്. മൂന്നു വര്‍ണ്ണങ്ങളിലുള്ള ഒരു പതാക വളരെ മോശമായ മാനസിക പ്രഭാവം സൃഷ്ടിക്കുകയും രാജ്യത്തിന് ഹാനീകരമാവുകയും ചെയ്യുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. തോമസ് ഐസക്കിന്റെ വാക്കുകളിലേക്ക്....

ഗ്ലാമറസ് ഓവര്‍ലോഡഡ്; എസ്തറിന്റെ പൊളി ഫോട്ടോഷൂട്ട്, അടിപൊളി ലുക്കെന്ന് ആരാധകര്‍

1

75 വര്‍ഷം മുമ്പ് 1947 ആഗസ്റ്റ് 15-ന് ഇന്ത്യയിലെ കൊളോണിയല്‍ ഭരണത്തിനു തിരശ്ശീല വീണു. 1700-ല്‍ ആഗോള ഉല്‍പ്പാദനത്തിന്റെ അതേണ്ട് 25 ശതമാനം ഇന്ത്യയില്‍ ആയിരുന്നു. 1947 ആയപ്പോഴേക്കും അത് 4 ശതമാനത്തില്‍ താഴെയായി. പ്രതിവര്‍ഷം ഒരു ശതമാനം വീതമാണ് ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടായത്.

2

അവര്‍ വികസിതമായി നമ്മള്‍ അവികസിതമായി. അവികസനത്തിന്റെ വികസനം എന്ന പരികല്‍പ്പനയ്ക്കു ഇന്ത്യ നേര്‍സാക്ഷ്യമായി. സ്വാതന്ത്ര്യാനന്തരകാലത്ത് ശരാശരി ഏതാണ്ട് 5 ശതമാനത്തോളം വളര്‍ച്ച കൈവരിക്കാന്‍ നമുക്കു കഴിഞ്ഞു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഈ വളര്‍ച്ചയുടെ നേട്ടം നീതിപൂര്‍വ്വമായി വിതരണം ചെയ്യപ്പെട്ടില്ല.

3

ഇതാണ് സ്വാതന്ത്ര്യാനന്തരകാലത്തെ നമ്മുടെ ഏറ്റവും വലിയ ദൗര്‍ബല്യം. ഇന്ന് 75-ാം വാര്‍ഷികം ആചരിക്കുമ്പോള്‍ രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണ്. സ്വാതന്ത്ര്യസമരത്തിന്റെ ആദര്‍ശങ്ങളെ തള്ളിപ്പഞ്ഞവരാണ്. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ മുഖമുദ്രകളായ മതനിരപേക്ഷത, പൗരസ്വാതന്ത്ര്യം, ജനാധിപത്യം, ഫെഡറലിസം, സ്വാശ്രയത്വം എല്ലാം അപകടത്തിലാണ്. ചരിത്രം തിരുത്തിയെഴുതാനുള്ള പരിശ്രമത്തിലാണ് അവര്‍. ത്രിവര്‍ണ്ണ പതാകയെപ്പോലും ഹിന്ദുത്വ ശക്തികള്‍ അംഗീകരിച്ചിട്ടില്ല.

4

''വിധിയുടെ വിളയാട്ടംമൂലം അധികാരത്തിലേറിയവര്‍ നാളെ നമ്മളോട് ത്രിവര്‍ണ്ണ പതാകയേന്താന്‍ ആവശ്യപ്പെട്ടേക്കും. എന്നാല്‍ ഹിന്ദുത്വ വാദികള്‍ക്ക് ഈ ത്രിവര്‍ണ്ണ പതാകയെന്നാല്‍ ഒരിക്കലും അംഗീകരിക്കാനോ ബഹുമാനിക്കാനോ കഴിയില്ല. ത്രി എന്ന വാക്ക് തന്നെ ഹീനമാണ്. മൂന്നു വര്‍ണ്ണങ്ങളിലുള്ള ഒരു പതാക വളരെ മോശമായ മാനസിക പ്രഭാവം സൃഷ്ടിക്കുകയും രാജ്യത്തിന് ഹാനീകരമാവുകയും ചെയ്യും'' എന്നാണ് ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ 1947 ആഗസ്റ്റ് 14-ന് പ്രസിദ്ധീകരിച്ചത്.

5

ഈ വഞ്ചന മറച്ചുവയ്ക്കുന്നതിനാണ് ആദ്യ സ്വാതന്ത്ര്യദിനത്തെ കരിദിനമായി ആചരിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും മറ്റുമുള്ള പ്രചാരണം സംഘടിപ്പിക്കുന്നത്. കെ.സി. വേണുഗോപാലിനെപോലുള്ള കോണ്‍ഗ്രസ് നേതാക്കളും ഈ ദുഷ്പ്രചാരണത്തില്‍ പങ്കാളിയായി കണ്ടത് ഞെട്ടലുണ്ടാക്കി. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി നടത്തിയ ആഹ്വാനവും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെയാണ് പ്രഥമ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കാളികളായത് എന്നതിനെല്ലാം രേഖാമൂലം തെളിവുകള്‍ ദേശാഭിമാനിയിലും സാമൂഹ്യമാധ്യമങ്ങളിലും വന്നസ്ഥിതിക്ക് അവ ആവര്‍ത്തിക്കുന്നില്ല.

6

ഭരണഘടനയെ സംരക്ഷിക്കും എന്നതാണ് 75-ാം വാര്‍ഷികത്തില്‍ നാം എടുക്കുന്ന പ്രതിജ്ഞ. അതുകൊണ്ടാണ് സിപിഐ(എം) സംഘടിപ്പിക്കുന്ന എല്ലാ പതാക ഉയര്‍ത്തല്‍ ചടങ്ങിനും അവസാനം ഭരണഘടന ആമുഖം വായിച്ചുകൊണ്ട് പ്രതിജ്ഞ എടുത്തത്. ഇന്നുകാലത്ത് എകെജി സെന്ററിനു മുന്നില്‍ സ. എസ്ആര്‍പി പതാക ഉയര്‍ത്തിയശേഷം പാര്‍ട്ടി സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Recommended Video

cmsvideo
തെലങ്കാനയിലെ മഹാത്മാഗാന്ധി ക്ഷേത്രത്തിലും വന്‍ ജനത്തിരക്ക് |*Viral Story

English summary
Thomas Isaac Says country is ruled by those who played no part in the freedom struggle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X