കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിൽ എന്താണ് അത്ഭുതം? കിഫ്ബി മസാല ബോണ്ട് സംബന്ധിച്ച വാര്‍ത്തയില്‍ വിശദീകരണവുമായി ധനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിന് റിസർവ്വ് ബാങ്ക് നൽകിയ അനുമതി സംബന്ധിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് നല്‍കിയ വാര്‍ത്തയില്‍ വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബി മസാല ബോണ്ടിന് റിസർവ്വ് ബാങ്ക് നൽകിയ അനുമതി സംബന്ധിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവർ നിരാക്ഷേപപത്രം (NOC) മാത്രമാണ് നൽകിയത് എന്നതാണ് വാർത്ത. വായിച്ചാൽ പെട്ടെന്ന് എന്ത് തോന്നും? മറ്റെന്തോ അനുവാദംകൂടി റിസർവ്വ് ബാങ്ക് നൽകാനുണ്ട് എന്നല്ലേ. അത് കിട്ടാതെയാണ് മസാലബോണ്ട് ഇറക്കിയത് എന്നും. അനിവാര്യമായ മറ്റ് അനുമതികൾ വാങ്ങേണ്ടത് കിഫ്ബിയുടെ ഉത്തരവാദിത്വമാണെന്നു പറഞ്ഞതില്‍ എന്ത് അത്ഭുതമാണ് ഉള്ളതെന്നാണ് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

x10-1478756434-th

കിഫ്ബി മസാല ബോണ്ടിന് റിസർവ്വ് ബാങ്ക് നൽകിയ അനുമതി സംബന്ധിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവർ നിരാക്ഷേപപത്രം (NOC) മാത്രമാണ് നൽകിയത് എന്നതാണ് വാർത്ത. വായിച്ചാൽ പെട്ടെന്ന് എന്ത് തോന്നും? മറ്റെന്തോ അനുവാദംകൂടി റിസർവ്വ് ബാങ്ക് നൽകാനുണ്ട് എന്നല്ലേ. അത് കിട്ടാതെയാണ് മസാലബോണ്ട് ഇറക്കിയത് എന്നും.

എന്നാൽ വാർത്തയുടെ ഉള്ളടക്കം നോക്കിയാൽ ചിത്രം വേറെയാണ്. മറ്റ് ആവശ്യമായ അനുമതികൾ വാങ്ങിയെടുക്കേണ്ടത് കിഫ്ബിയുടെ ഉത്തരവാദിത്വമാണെന്ന് ആർബിഐ പറഞ്ഞുവത്രെ. ആർബിഐ മറ്റെന്തെങ്കിലും അനുമതി നൽകാനുണ്ടെന്നു ആരെങ്കിലും പറഞ്ഞോ? ഇല്ലല്ലോ. അനിവാര്യമായ മറ്റ് അനുമതികൾ വാങ്ങേണ്ടത് കിഫ്ബിയുടെ ഉത്തരവാദിത്വമാണെന്നു പറഞ്ഞു. അതിൽ എന്താണ് അത്ഭുതം?

ഉദാഹരണത്തിന് കിഫ്ബി നിയമപ്രകാരം വായ്പയെടുക്കണമെങ്കിൽ സംസ്ഥാന സർക്കാരിൽ നിന്നും അനുമതി വേണം. അത് വാങ്ങേണ്ട ഉത്തരവാദിത്വം കിഫ്ബിക്കാണ്, ആർബിഐയ്ക്കല്ല. ഫെമ നിയമ പ്രകാരം വിദേശത്തുനിന്ന് വായ്പ എടുക്കാൻ ആർബിഐയുടെ അനുവാദം വേണം. അതു വാങ്ങിയിട്ടുണ്ട്. അതിന്റെ അധികാരി ആർബിഐയാണ്. ഫെമ നിയമത്തിന്റെ കീഴിൽ തങ്ങൾക്ക് ആക്ഷേപമില്ല എന്നാണ് ആർബിഐ പറഞ്ഞത്.
മറ്റ് അനുവാദങ്ങൾ നൽകേണ്ടത് ആരൊക്കെയെന്ന് ആർബിഐ വെളിപ്പെടുത്തിയല്ലത്രെ. കഷ്ടമായിപ്പോയി എന്നല്ലാതെ എന്തു പറയാൻ? ആർബിഐയ്ക്ക് അധികാരമുള്ള കാര്യത്തിന് അവർ തീരുമാനമെടുത്തു തന്നു. അതല്ലേ അവർക്കു കഴിയൂ.

അവർക്ക് അറിവോ അവകാശമോ ഇല്ലാത്ത കാര്യത്തെക്കുറിച്ച് അവരോടു ചോദിച്ചാൽ അവർ മറ്റെന്തു പറയാനാണ്. ഞങ്ങളുടെ കാര്യമല്ലായെന്നു ഔദ്യോഗിക ഭാഷയിൽ പറയും. അത്ര തന്നെ. അതല്ലേ ഇവിടെയും നടന്നുള്ളൂ. അല്ലാതെ ലോകത്തുള്ള സകല കാര്യങ്ങളും ആർബിഐയോട് ചോദിച്ചാൽ പിന്നെന്തുത്തരമാണ് ലഭിക്കുക? അതിനെ ആർബിഐയുടെ ഒഴിഞ്ഞു മാറലായി ചിത്രീകരിക്കുന്നതിനൊക്കെ നിയമത്തിന്റെയോ വ്യവസ്ഥയുടെയോ വല്ല പിൻബലവുമുണ്ടോ എന്ന് എഡിറ്റർ തന്നെ തീരുമാനിക്കട്ടെ.
പത്രത്തിന്റെ ഉൾപ്പേജിൽ ഒരു വാർത്തകൂടിയുണ്ട്. മസാലബോണ്ടിന് കേന്ദ്രസർക്കാരിന്റെ അനുമതി ഇല്ലായെന്ന് സിഎജി പറഞ്ഞിട്ടുണ്ടത്രെ. എജി റിപ്പോർട്ടിലെ പരാമർശം എന്തുമാകട്ടെ. മസാലബോണ്ട് എടുക്കുന്ന സമയത്തെ വിദേശ വായ്പ എടുക്കുന്നതു സംബന്ധിച്ച റെഗുലേഷനുകൾ എന്തൊക്കെയായിരുന്നു എന്ന് മനസ്സിലാക്കാനുള്ള ഉത്തരവാദിത്വം പത്രത്തിനും ലേഖകനും ഉണ്ടല്ലോ. അതിന് ഫെമ നിയമ പ്രകാരമുള്ള അനുമതി മതി. ഈ നിയമം അനുസരിച്ച് വിദേശ വിപണി വായ്പ സംബന്ധിച്ച നിയന്ത്രണങ്ങൾക്കുള്ള അവകാശം ആർബിഐയിൽ നിക്ഷിപ്തമാണ്. അവർ ആ അധികാരം ഉപയോഗിച്ച് ഒരു നിയന്ത്രണ നിർദ്ദേശം പുറപ്പെടുവിച്ചു. അതിലെ വ്യവസ്ഥകൾ പ്രകാരം കിഫ്ബി ആർബിഐയ്ക്ക് അപേക്ഷ നൽകി, അംഗീകാരവും വാങ്ങി.

ഇതു മാത്രമാണ് ആവശ്യമുള്ള ഏക അനുമതിയെന്ന് ഞാൻ പറഞ്ഞിട്ടില്ല. സംസ്ഥാന സർക്കാരിൽ നിന്ന് പിന്നെയും നടപടിക്രമങ്ങൾ പലതുണ്ട്. അതു പൂർത്തിയാക്കാതെ ഒരു വായ്പയെടുക്കാനും കിഫ്ബിക്ക് അധികാരമില്ല. അത്തരം നടപടിക്രമങ്ങളെല്ലാം കിഫ്ബി പാലിച്ചിട്ടുണ്ട്. അതൊന്നുമില്ലാതെ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിൽ പ്ലെയ്സ്മെന്റ് നടത്താനാകുമെന്നൊക്കെ ഇന്ത്യൻ എക്സ്പ്രസ്സിനെപ്പോലുള്ള ഒരു പത്രം വ്യാഖ്യാനിക്കരുത്. ഇക്കാര്യങ്ങളെക്കുറിച്ച് അറിവുള്ളവരുടെ മുന്നിൽ പരിഹാസകഥാപാത്രങ്ങളാവുമെന്നല്ലാതെ മറ്റൊരു മെച്ചവുമില്ല.
ഏറ്റവും വിചിത്രമായ സംഗതി തിരിച്ചടവ് ആർബിഐ ഉറപ്പാക്കുന്നില്ലായെന്ന കണ്ടെത്തലാണ്. വായ്പ വിപണിയിൽ നിന്നാണ് എടുക്കുന്നത്. അതിന്റെ തിരിച്ചടവ് ഉറപ്പാക്കാനുള്ള മാർഗങ്ങൾ വായ്പ തരുന്നവർ നിർണ്ണയിച്ചിട്ടുണ്ട്. ഈ റേറ്റിംഗ് എന്നൊക്കെ പറയുന്ന സംഗതികൾ അതാണ്. സർക്കാർ ഗ്യാരണ്ടിയുണ്ട്. അതിനു പ്രത്യേക ഉത്തരവുമുണ്ട്. അടയ്ക്കാനുള്ള വഴിയുണ്ടോയെന്നു നോക്കാതെ പൈസ മുടക്കുന്നവൻ വായ്പ തരുമെന്നൊക്കെ എഴുതിക്കളയരുത്. തിരിച്ചടവിന്റെ കാര്യം നോക്കാൻ റിസർവ്വ് ബാങ്കിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.

ഒരു സ്ഥാപനത്തിന് ഇല്ലാത്ത അവകാശത്തെയും ഉത്തരവാദിത്വത്തെയും സംബന്ധിച്ച് അവരോടു വിവരാവകാശ പ്രകാരം ചോദ്യം ചോദിക്കുന്നതും, ഉത്തരത്തെ വളച്ചൊടിച്ച് "അഴകൊഴമ്പനാ"ണെന്ന വ്യാഖ്യാനം നൽകി വാർത്ത എഴുതുന്നതുമൊക്കെ നന്നായി എന്നു മാത്രമേ പറയുന്നുള്ളൂ. ഏതായാലും, എനിക്കെതിരെയുള്ള അവകാശലംഘനപ്രമേയം ചർച്ച ചെയ്യാൻ നിയമസഭാ സമ്മേളനത്തിനു മുന്നേ പ്രിവിലേജസ് കമ്മിറ്റി ചേരുന്നുണ്ടല്ലോ. പറയാനുള്ളതെല്ലാം രേഖയും തെളിവും സഹിതം അവിടെ പറയും. അതിനൊരു കർട്ടൻ റെയിസറായിക്കോട്ടെ, ഈ വാർത്ത.

Recommended Video

cmsvideo
Shobha Surendran slaps k surendran after local body election failure

English summary
Thomas isaac with an explanation on the news about Kifbi Masala Bond
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X