എകെ ശശീന്ദ്രന്‍റെ മോഹം നടക്കില്ല; തടയിട്ടത്ത് ടിപി പീതാബരന്‍, ഒടുവില്‍ പോംവഴിയായി
കൊച്ചി: രണ്ടാം പിണറായി സര്‍ക്കാറില്‍ ആരൊക്കെ അംഗങ്ങളാവും എന്നത് സംബന്ധിച്ച വലിയ അഭ്യൂഹങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. 20 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെങ്കിലും ക്യാബിനെറ്റില്‍ ആരൊക്കെ ഇടം പിടിക്കും എന്നത് സംബന്ധിച്ച് കൃത്യമായ ഒരു സൂചന ഇതുവരെ ലഭ്യമായിട്ടില്ല.
ഏകാംഗ കക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രി സ്ഥാനം നല്‍കണമെന്ന കാര്യത്തിലടക്കം ഇപ്പോഴും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ മന്ത്രി സ്ഥാനം ഉറപ്പിച്ച പാര്‍ട്ടികളിലും തര്‍ക്കങ്ങള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും കുറവില്ല.

രണ്ട് വീതം സീറ്റ്
രണ്ട് വീതം സീറ്റം വിജയിച്ച എന്‍സിപിക്കും ജെഡിഎസിനും ഇക്കുറിയും മന്ത്രിസഭയില്‍ ഒരു സീറ്റ് ലഭിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. എന്നാല്‍ രണ്ട് അംഗങ്ങളില്‍ ആര് മന്ത്രിയാവണം എന്ന കാര്യത്തില്‍ ഈ പാര്‍ട്ടികളില്‍ ഇതുവരെ ഐക്യ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. മന്ത്രി സ്ഥാനത്തിന് വേണ്ടി ഇരുവിഭാഗവും ശക്തമായി രംഗത്ത് വന്നതാണ് തീരുമാനം എടുക്കുന്നത് വൈകിക്കുന്നത്.

എകെ ശശീന്ദ്രനും തോമസ് കെ തോമസും
എലത്തൂരില്‍ നിന്നും എകെ ശശീന്ദ്രനും കുട്ടനാട്ടില്‍ നിന്നും തോമസ് കെ തോമസുമായി എന്‍സിപിയില്‍ നിന്നും ജയിച്ച് വന്ന രണ്ട് അംഗങ്ങള്‍. മുന്‍മന്ത്രിയെന്ന നിലയില്‍ എകെ ശശീന്ദ്രന്‍ തുടര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍ പുതുമുഖം വരട്ടേയെന്ന ഇടതുമുന്നണിയിലെ തന്നെ പൊതു നിലപാടിലാണ് തോമസ് കെ തോമസിന്‍റെ പ്രതീക്ഷ.

മാണി സി കാപ്പന്‍ വിഷയം
നേരത്തെ മാണി സി കാപ്പന്‍ പാലാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ കലഹം ഉണ്ടാക്കിയപ്പോള്‍ മുന്നണിയില്‍ ഉറച്ച് നിന്ന നേതാവായിരുന്നു എകെ ശശീന്ദ്രന്‍. പാര്‍ട്ടിയെ എല്‍ഡിഎഫില്‍ പിടിച്ച നിര്‍ത്തിയത് തന്നെ അദ്ദേഹമായിരുന്നു. അതുകൊണ്ട് തന്നെ എകെ ശശീന്ദ്രനോട് ഒരു അധിക താല്‍പര്യം സിപിഎമ്മിനുണ്ട്.

പാര്‍ട്ടിയിലെ വിഭാഗങ്ങള്‍
പാര്‍ട്ടിയിലെ എകെ ശശീന്ദ്രന്‍ വിരുദ്ധ പക്ഷത്തിലെ വലിയൊരു വിഭാഗം മാണി സി കാപ്പനോടൊപ്പം യുഡിഎഫിലേക്ക് പോയതും അദ്ദേഹം അനുകൂലമായി കാണുന്നു. എന്നാല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ തോമസ് കെ തോമസിന് പിന്നില്‍ അടിയുറച്ച് നില്‍ക്കുന്നതാണ് ശശീന്ദ്രന്‍ പ്രതികൂല ഘടമായി നില്‍ക്കുന്നത്.

അഭിപ്രായ വ്യത്യാസം
പാര്‍ട്ടിയില്‍ ഇത്തരത്തില്‍ വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസം ശക്തമായതോടെയാണ് വിഷയത്തില്‍ ദേശീയ നേതൃത്വം തന്നെ നേരിട്ട് ഇടപെടുന്നത്. സംസ്ഥാന മന്ത്രിസഭയിലേക്കുള്ള പ്രതിനിധിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ അടുത്ത ദിവസം കേരളത്തില്‍ എത്തും.

കാപ്പന്‍റെ വിജയം
ടിപി പീതാംബരന്‍ പക്ഷം നടത്തുന്ന നീക്കത്തിനെതിരെ എകെ ശശീന്ദ്രന്‍ ക്യാമ്പില്‍ അമര്‍ഷം ശക്തമാണ്. ശശീന്ദ്രന്‍ പക്ഷത്തെ നേതാവിനെ പീതാബരന്‍ പുറത്താക്കിയതും പ്രശ്നങ്ങളുടെ ചൂടേറ്റുന്നു. എല്‍ഡിഎഫ് ഘടകക്ഷി നേതാവിനെ തോല്‍പ്പിച്ച് പാര്‍ട്ടി വിട്ട മാണി സി കാപ്പന്‍ വിജയിക്കുകയും ചെയ്തപ്പോള്‍ ടിപി പീതാംബരന്‍ അഭിനന്ദനുവുമായി രംഗത്ത് എത്തിയിരുന്നു.

പുറത്താക്കല്‍
ഇതിനെ ചോദ്യം ചെയ്തതിനാണ് ശശീന്ദ്രന്‍റെ അടുപ്പക്കാരനായ പിഎ റസാഖ് മൗലവിയെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാല്‍ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് റസാഖ് മൗലവി ആവശ്യപ്പെട്ടതിനെ തുടർന്ന് സംസ്ഥാന പ്രസിഡന്റും ദേശീയ ജനറൽ സെക്രട്ടറിയുമായ ടി പി പീതാംബരന്‍ ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായും സൂചനകളുണ്ട്.

ടേം വ്യവസ്ഥ
പ്രഫുല്‍ പട്ടേലിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നിന്നും എകെ ശശീന്ദ്രനെ മാറ്റി നിര്‍ത്താനും ആലോചനയുണ്ട്. തോമസ് കെ തോമസിന് മന്ത്രിപദം എന്നതില്‍ ടിപി പീതാംബരന്‍ ഉറച്ച് നില്‍കുകയാണെങ്കില്‍ അവസരം ഇരുവര്‍ക്കും ടേം വ്യവസ്ഥയില്‍ നല്‍കാനുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടിയെത്തിയേക്കും.

ജെഡിഎസിലും
അങ്ങനെയെങ്കില്‍ ആദ്യ അവസരം എകെ ശശീന്ദ്രന് ലഭിച്ചേക്കും. ആദ്യ മൂന്നു വര്‍ഷം ശശീന്ദ്രനും തുടര്‍ന്നുള്ള രണ്ടു വര്‍ഷം തോമസ് കെ തോമസും മന്ത്രിസ്ഥാനം വഹിക്കുക. ഇതേ സാഹചര്യമാണ് ജെഡിഎസിലും രൂപപ്പെട്ടിരിക്കുന്നത്. മന്ത്രി സ്ഥാനത്തിനായി കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും തമ്മിലാണ് തര്‍ക്കം. ഇവിടെയും ടേം വ്യവസ്ഥ വെച്ച് പരിഹാരം കൊണ്ട് വരാനാണ് നീക്കം.












Click it and Unblock the Notifications