Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ബഹിഷ്കരിച്ച് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള മൂന്ന് പാര്‍ട്ടികള്‍

ദില്ലി: രാജ്യത്തെ കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് ചേര്‍ത്ത സര്‍വ്വ കക്ഷി യോഗം ബഹിഷ്കരിച്ച് കോണ്‍ഗ്രസ്, ആം ആദ്മി, ശിരോമണി അകാലിദള്‍ പാര്‍ട്ടികള്‍. കോവിഡ് വിഷയം സഭയ്ക്ക് അകത്താണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍വ്വ കക്ഷിയോഗം കോണ്‍ഗ്രസ് ബഹിഷ്കരിച്ചത്. രാജ്യസഭയിലേയും ലോക്സഭായിലേയും അംഗങ്ങളെയായിരുന്നു പ്രധാനമന്ത്രി സര്‍വ്വ കക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്.

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ ഇരുസഭകളിലേയും അംഗങ്ങളേയും ഒരുമിച്ച് വിളിച്ച് പാര്‍ലമെന്‍റിലെ സെന്‍ട്രല്‍ ഹാളിലാണ് ആ യോഗം നടത്തേണ്ടതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. തങ്ങളുടെ മണ്ഡലത്തിലെ കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിനായി ഒരോ അംഗങ്ങള്‍ക്കും അവസരം നല്‍കണം. അല്ലാതെ സര്‍വ്വ കക്ഷി യോഗം വിളിച്ച് മാത്രം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

modi-6

സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍

കര്‍ഷകരും കേന്ദ്രവും തമ്മിലുളള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാവാത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ശിരോമണി അകാലിദള്‍ സര്‍വ്വ കക്ഷി യോഗം ബഹിഷ്കരിച്ചത്. കര്‍ഷക ബില്ലിനെതിരായി സമരം ചെയ്യുന്ന കര്‍ഷകര്‍ മാസങ്ങായി തെരുവില്‍ തുടരുകയാണ്. അവരുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായാല്‍ മാത്രമേ മറ്റേത് ചര്‍ച്ചയിലും പങ്കെടുക്കുകയുള്ളുവെന്നുമാണ് അകാലി ദളിന്റെ നിലപാടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബിര്‍ സിങ് ബാദല്‍ വ്യക്തമാക്കിയത്.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

പ്രക്ഷോഭം നടത്തുന്ന കർഷകരുടെ പ്രശ്‌നങ്ങൾ സർക്കാർ ശ്രദ്ധിക്കുകയും പരിഹരിക്കുകയും ചെയ്യണം. കർഷക വിഷയത്തില്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ട് അകാലിദൾ ചൊവ്വാഴ്ച വീണ്ടും പാര്‍ലമെന്‍റില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പരിഗണിക്കുന്നത് മാറ്റി വെക്കുകയായിരുന്നു. കര്‍ഷക വിഷയം പരിഗണിക്ക് എടുക്കാതിരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ആംആദ്മിയും യോഗം ബഹിഷ്കരിച്ചത്.

ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്


കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍

Recommended Video

cmsvideo
    Priyadarshan praises Narendra modi's simplicity | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+