'അച്ഛാ' എന്ന് വിളിച്ചില്ല 3വയസുകാരിയ്ക്ക് പിതാവിന്‍റെ ക്രൂരമര്‍ദ്ദനം
തൃപ്രയാര്‍: ബാലപീഡനത്തിന് കോടതിയില്‍ കേസ് പുരോഗമിയ്ക്കവെ മൂന്ന് വയസുകാരിയ്ക്ക് വീണ്ടും അച്ഛന്റെ ക്രൂര പീഡനം. ശരീരത്തിനു പുറത്തും ഇടത് തുടയിലും സാരമായി പരിക്കേറ്റ കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. ഒരു വയസുമുതല്‍ തന്നെ ക്രൂരമായ ശാരീരിക പീഡനങ്ങളാണ് കുട്ടിയ്ക്ക് പിതാവില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാവ് കോടതിയെ സമീപിയ്ക്കുകയായിരുന്നു.
വലപ്പാട് ചിത്രസെന്ററിന് പടിഞ്ഞാറ് ചാഴുവീട്ടില്‍ സുമേഷ് (28) ആണ് മകളെ അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയ്ക്ക് ഒരു വയസുള്ളപ്പോള്‍ സുമേഷ് മൃഗീയമായി മര്‍ദ്ദിച്ചിരുന്നു. ഇത് സംബന്ധിച്ച ബാലപീഡന കേസാണ് കോടതിയില്‍ പുരോഗമിയ്ക്കുന്നത്.

തന്നെ 'അച്ഛാ' എന്ന് വിളിയ്ക്കാത്തതിനാണ് ഏറ്റവും ഒടുവില്‍ സുമേഷ് കുഞ്ഞിനെ തല്ലി ചതച്ചത്. കൊന്നവടി കൊണ്ട് കുഞ്ഞിനെ തല്ലുകയായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മയ്ക്കും മര്‍ദ്ദനമേറ്റു. അയല്‍വാസിയായ യുവാവാണ് മര്‍ദ്ദനത്തില്‍ നിന്നും കുഞ്ഞിനെ രക്ഷിച്ചത്.
കുഞ്ഞുനാള്‍ മുതലേ അച്ഛന്റെ മര്‍ദ്ദനമേറ്റതിനാല്‍ അച്ഛാ എന്ന വിളിയ്ക്കാന്‍ പോലും കുഞ്ഞ് ഭയപ്പെട്ടിരുന്നതായി കുട്ടിയുടെ അമ്മ രാഖി പറഞ്ഞു. മൂന്ന് വയസുകാരിയെ മര്‍ദ്ദിയ്ക്കുന്ന സുമേഷ് തന്റെ മൂത്തമകളെ ഉപദ്രവിയ്ക്കാറില്ല.












Click it and Unblock the Notifications