• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരുടെ പെട്ടിയില്‍ വീഴും ആ 13000 വോട്ടുകള്‍: തൃക്കാക്കര ഫലത്തില്‍ നിർണ്ണായകം

Google Oneindia Malayalam News

മണ്ഡല രൂപീകരണത്തിന് ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പിലേക്ക് തൃക്കാര നീങ്ങാന്‍ ഇനി കൃത്യം ഇരുപത് ദിവസങ്ങള്‍ കൂടി മാത്രം. എന്‍ രാധാകൃഷ്ണനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ ത്രികോണ മത്സരമുണ്ടാവുമെന്ന അവകാശ വാദം ബി ജെ പി ഉയത്തിയെങ്കിലും മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ പോരാട്ടം നടക്കുന്നത് യു ഡി എഫും എല്‍ ഡി എഫും തമ്മിലാണ്. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയെത്തി യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തോടെ യു ഡി എഫ് ക്യാമ്പുകളില്‍ പ്രചണ ആവേശം വർധിച്ചിട്ടുണ്ട്.

അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്ന് പാലാരിവട്ടത്ത് എല്‍ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. കണ്‍വെന്‍ഷന്‍ കഴിയുന്നതോടെ മണ്ഡലം ഇളക്കി മറിച്ചുള്ള പ്രചരണത്തിലേക്ക് എല്‍ ഡി എഫും കടക്കും.

ആം ആദ്മി പാർട്ടിയും ട്വന്റി-ടന്റിയും സ്ഥാനാർത്ഥിയെ നിർത്തുന്നില്ലെ

ആം ആദ്മി പാർട്ടിയും ട്വന്റി-ടന്റിയും സ്ഥാനാർത്ഥിയെ നിർത്തുന്നില്ലെന്ന് പ്രഖ്യാപിച്ചത് യു ഡി എഫിനും എല്‍ ഡി എഫിനും ഒരു പോലെ ആശങ്കയും പ്രതീക്ഷയും നല്‍കുന്നുണ്ട്. എ എ പി മണ്ഡലത്തില്‍ വലിയ ശക്തിയല്ലെങ്കിലും ചില കേന്ദ്രങ്ങളില്‍ നിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്വന്റി-ട്വന്റി വോട്ട് പിടിച്ചിരുന്നു.

'മഞ്ജു വാര്യറുടെ മൊഴിയാണോ ദിലീപിനെ കുരുക്കിയത്'; അറസ്റ്റിലേക്ക് എത്തുന്നത് അങ്ങനെയാണ്: അഭിഭാഷക'മഞ്ജു വാര്യറുടെ മൊഴിയാണോ ദിലീപിനെ കുരുക്കിയത്'; അറസ്റ്റിലേക്ക് എത്തുന്നത് അങ്ങനെയാണ്: അഭിഭാഷക

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 13897 വോട്ടുകളായിരുന്നു

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 13897 വോട്ടുകളായിരുന്നു കഴിഞ്ഞ തവണ ട്വന്റി-ട്വന്റി സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ഈ വോട്ടുകള്‍ ഇത്തവണ എങ്ങോട്ട് മറിയും എന്നത് ഫലം നിശ്ചയിക്കുന്നതില്‍ ഏറ നിർണ്ണായകമാണ്. ട്വന്റി-ട്വന്റി വോട്ട് വേണ്ടെന്ന് ഇരു മുന്നണികളും പറയുന്നില്ലെങ്കിലും പരസ്യമായി പിന്തുണ തേടാന്‍ അവർ ഇതുവരെ തയ്യാറായിട്ടില്ല

സി പി എമ്മിന്റെ ബി ടീമാണ് ട്വന്റി-ട്വന്റിയെന്നായിരുന്നു

പിടി തോമസിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ട്വന്റി-ട്വന്റി കൂട്ടായ്മയ്ക്കെതിരെ വലിയ പോരാട്ടം നടത്തിയ നേതാവായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ അദ്ദേഹം കൂട്ടായ്മയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുകയും ചെയ്തു. സി പി എമ്മിന്റെ ബി ടീമാണ് ട്വന്റി-ട്വന്റിയെന്നായിരുന്നു പിടി തോമസിന്റെ ആരോപണം.

വസ്ത്രം ഏതായാലും എസ്തർ പൊളി തന്നെ: ലുക്കില്‍ ഒരു കോംപ്രമൈസുമില്ല

സി പി എമ്മിനെതിരെ വലിയ ആരോപണമാണ് കൂട്ടായ്മ ഉയർത്തിയിട്ടുള്ളത്.

നേരെ മറിച്ച് മറുവശത്ത് സംസ്ഥാനത്ത് അധികാരത്തിലുള്ള ഇടത് സർക്കാറും ട്വന്റി-ട്വന്റി കൂട്ടായ്മയെ നയിക്കുന്ന കിറ്റക്സ് എംഡിയും തമ്മില്‍ വലിയ തർക്കമാണ് സമീപകാലത്ത് ഉണ്ടായത്. ട്വന്റി-ട്വന്റി പ്രവർത്തകന്‍ ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി പി എമ്മിനെതിരെ വലിയ ആരോപണമാണ് കൂട്ടായ്മ ഉയർത്തിയിട്ടുള്ളത്.

ട്വന്റി-ട്വന്റിയുടെ വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടുമെന്ന് എല്‍ ഡി എഫിനും ഉറപ്പില്ല

ദീപുവിന്റെ കൊലപാതകത്തില്‍ എം എല്‍ എ പിവി ശ്രീനിജന് പങ്കുണ്ടെന്നുള്ളതാണ് ട്വന്റി-ട്വന്റിയുടെ പ്രധാന ആരോപണം. അതോടൊപ്പം തന്നെ സർക്കാറുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായപ്പോള്‍ കേരളത്തില്‍ തുടങ്ങാനിരുന്ന കമ്പനി കിറ്റക്സ് എംഡി നേരത്തെ തെലങ്കാനയിലേക്ക് മാറ്റിയിരുന്നു. ആ സാഹചര്യത്തില്‍ ട്വന്റി-ട്വന്റിയുടെ വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടുമെന്ന് എല്‍ ഡി എഫിനും ഉറപ്പില്ല.

ബി ജെ പി പ്രധാന ശ്രദ്ധ കൊടുക്കുന്നത്

ജോ ജോസഫ് എന്ന സ്ഥാനാർത്ഥിയുടെ പ്രൊഫഷണല്‍ ഘടകം യുവാക്കളുടെ വോട്ടുകള്‍ സ്വാധീനിക്കുമെന്നാണ് ഇടത് പക്ഷത്തിന്റെ പ്രതീക്ഷ. കൃത്യമായ രാഷ്ട്രീയ പോരാട്ടം നടന്നാല്‍ മണ്ഡലം തങ്ങള്‍ക്ക് തന്നെ നിലനിർത്താന്‍ സാധിക്കുമെന്നാണ് കണക്കുകള്‍ നിരത്തി മറുവശത്ത് യു ഡി എഫും അവകാശപ്പെടുന്നത്. അതേസമയം, എഎന്‍ രാധാകൃഷ്ണനിലൂടെ കഴിഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ നിലനിർത്തുന്നതിനാണ് ബി ജെ പി പ്രധാന ശ്രദ്ധ കൊടുക്കുന്നത്. 2009 ലും 2014 ലും എറണാകുളം മണ്ഡലത്തില്‍ ലോക്സഭ സ്ഥാനാർത്ഥിയായി മത്സരിച്ച രാധകൃഷ്ണന്‍ മണ്ഡലത്തിന് തീർത്തും അപരിചിതനല്ല എന്നതും ബി ജെ പിയുടെ പ്രതീക്ഷകള്‍ വർധിപ്പിക്കുന്നു.

cmsvideo
  മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ് | Oneindia Malayalam
  English summary
  thrikkakara by election 2022: Twenty20 photos will be decisive in the match
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion